ജാസ്മിന്റെ അസുഖങ്ങള്‍ക്ക് കാരണം ഇതോ; കര്‍ശന നിര്‍ദ്ദേശവുമായി ഡോക്ടര്‍, നിയന്ത്രണങ്ങള്‍ വരുത്തി ബിഗ് ബോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ഷോ ആരംഭിച്ച ആദ്യ ദിവസം മുതലെ ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥി കൂടിയാണ് ജാസ്മിന്‍. മികച്ച പ്ലെയറാണെന്ന് ബിഗ് ബോസ് തന്നെ പറഞ്ഞിട്ടുണ്ട്.

ഡോക്ടര്‍ റോബിനോടൊഴികെ ബാക്കിയെല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ജാസ്മിനുളളത്. മറ്റാരോടും അധികം കയര്‍ത്ത് സംസാരിക്കുകയോ മോശം വാക്കുകള്‍
പറയുകയോ ചെയ്തിട്ടില്ല. ഡോക്ടറുമായി വന്ന ആദ്യ ആഴ്ചയില്‍ തന്നെ തെറ്റുകയായിരുന്നു. ഷോ 10 ആഴ്ച പിന്നിടുമ്പോഴും ഇരവരും രണ്ട് ചേരിയില്‍ തന്നെയാണ് നില്‍ക്കുന്നത്‌. കൂടാതെ ഡോക്ടറുമായി ഒരിക്കലും സൗഹൃദത്തിനില്ലെന്നും ജാസ്മിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

പുകവലി

മത്സരാര്‍ത്ഥികളുടെ പുകവലി ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയിയിരുന്നു. തുടക്കത്തില്‍ സ്ത്രീകളുടെ പുകവലി ശീലം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജാസ്മിന്റെയും മറ്റും പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍? പുകവലിയുടെ പേരില്‍ പുരുഷന്മാരെ വിമര്‍ശിക്കാത്തത് എന്താണെന്നാണ് അന്ന് വിമര്‍ശകര്‍ ചോദിച്ചത്.

 ജാസ്മിന്റെ  പുകവലി  ശീലം

ഇപ്പോഴിത ജാസ്മിന്റെ പുകവലി നിയന്ത്രിക്കാനൊരുങ്ങുകയാണ് ബിഗ് ബോസ്. ഡോക്ടറിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നല്‍കുന്ന സിഗരറ്റുകള്‍ പരിമിധമായിരിക്കുമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. ആരോഗ്യമാണ് പ്രധാനമാണെന്നും ബിഗ് ബോസ് കൂട്ടിച്ചേര്‍ത്തു.

സന്തോഷം പങ്കുവെച്ച് മറ്റുളളവർ

പബ്ലിക്കായിട്ടാണ് ബിഗ് ബോസ് ഇക്കാര്യം പങ്കുവെച്ചത്. ജാസ്മിനൊഴികെ ബാക്കിയെല്ലാവരേയും ഇത് സന്തോഷിപ്പിച്ചിട്ടുണ്ട്. 'കൊടുക്കാതിരിക്കാന്‍ പറ്റുമോ' എന്നാണ് ബിഗ് ബോസിനോട് ധന്യയും ദില്‍ഷയും ചോദിക്കുന്നത്.

ബിഗ് ബോസ് ഹൗസില്‍ വന്നതിന് ശേഷം പുകവലി കുറച്ചിട്ടുണ്ടെന്നും ജാസ്മിന്‍ പറയുന്നു. 25 സിഗററ്റ് വലിച്ചിരുന്ന ഇടത്ത് ഇപ്പോള്‍ 10 സിഗററ്റാണ് വലിക്കുന്നതെന്നും അനൗണ്‍സ്‌മെന്റിന് പിന്നാലെ ജാസ്മിന്‍ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയൊന്നും ബിഗ് ബോസ് നല്‍കുന്നില്ല.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
ആരോഗ്യ പ്രശ്നം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാസ്മിന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ മെഡിക്കല്‍ റൂമില്‍ വിളിപ്പിച്ചിരുന്നു. താന്‍ ഒരു നിത്യരോഗിയായി എന്ന് ജാസ്മിന്‍ തന്നെ കഴിഞ്ഞ ദിവസം തമാശ രൂപേണ പറഞ്ഞു. നിലവിലെ ജാസ്മിന്റെ ആരോഗ്യ പ്രശ്‌നത്തിന് കാരണം പുകവലിയാണെന്നാണ് ഇതു നല്‍കുന്ന സൂചന.

മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസില്‍ ജാസ്മിന്‍ കാഴ്ച വയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ പോകണമെന്നുള്ള ആഗ്രഹം മനസില്‍ ശക്തമായിട്ടുണ്ട്. ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നുവെന്നും മാനസിക സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ജാസ്മിന്‍ പറഞ്ഞിരുന്നു.

അതേസമയം ഈ ആഴ്ചയിലെ എവിക്ഷനില്‍ ജാസ്മിന്‍ ഇല്ല. ഡോക്ടര്‍, ബ്ലെസ്ലി, ദില്‍ഷ, അഖില്‍, റോണ്‍സണ്‍, റിയാസ്, വിനയ് എന്നിവരാണ് ഇത്തവണത്തെ എവിക്ഷനില്‍ ഇടം പിടിച്ചിരിക്കുന്നത്. നിലവില്‍ 11 പേരാണ് ഹൗസിലുള്ളത്. ഇതില്‍ ടോപ്പ് 5 ല്‍ പ്രതീക്ഷിക്കുന്ന മത്സാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X