ബിഗ് ബോസ് വീടിനുള്ളില്‍ കള്ളന്‍ കയറി; സുചിത്രയുടെയും ധന്യയുടെയും ഉള്ളി കട്ട കള്ളന്റെ വീഡിയോ പുറത്ത്

ഇതുവരെ നോമിനേഷനിലോ ജയിലിലേക്കോ പോവേണ്ടി വരാത്ത രണ്ടേ രണ്ട് പേരാണ് ധന്യ മേരി വര്‍ഗീസും സുചിത്ര നായരും. ഇരുവരും ഈ ആഴ്ച ജയിലിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി പെര്‍ഫോമന്‍സില്‍ മോശം പ്രകടനം കാഴ്ച വെച്ച മൂന്ന് പേരെ തിരഞ്ഞെടുത്ത് ജയില്‍ ടാസ്‌ക് കൊടുക്കും. അതില്‍ വിജയിക്കുന്ന ഒരാള്‍ രക്ഷപ്പെടുകയും മറ്റ് രണ്ട് പേര്‍ ജയിലിലേക്ക് പോവുകും ചെയ്യും.

സുചിത്ര, ധന്യ, അപര്‍ണ എന്നിങ്ങനെ മൂന്ന് സ്ത്രീകളാണ് ഇത്തവണ ജയില്‍ ടാസ്‌കില്‍ മത്സരിച്ചത്. അപര്‍ണ ജയിച്ചതോടെ ധന്യയും സുചിത്രയും ജയിലിലായി. ഇരുവര്‍ക്കും ചെറിയുള്ളി തൊലി പൊളിച്ച് വൃത്തിയാക്കി എടുക്കാനുള്ള ടാസ്‌കാണ് ബിഗ് ബോസ് നല്‍കിയത്. ഏകദേശം ഉള്ളികളെല്ലാം ഇരുവരും ചേര്‍ന്ന് പൊളിച്ച് വേറൊരു പാത്രത്തിലാക്കി വെച്ചു. ഇതിനിടയിലാണ് ബിഗ് ബോസിനുള്ളിലെ കള്ളന്‍ പുറത്ത് വരുന്നത്.

dhanya-

എല്ലാവരും ഉറങ്ങി കഴിഞ്ഞതിന് ശേഷം ഒരാള്‍ തലയില്‍ മുണ്ടിട്ട് ജയിലിന് അടുത്തേക്ക് വന്നു. ശേഷം പൊളിച്ച് വെച്ച ഉള്ളികള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. എന്തോ ഒച്ച കേട്ട് സുചിത്ര തലപൊക്കി നോക്കിയെങ്കിലും ഒന്നും കണ്ടില്ല. വളരെ ഈസിയായി ഉള്ളികള്‍ അടിച്ചുമാറ്റി പോയിരിക്കുകയാണ് ആ കള്ളന്‍. പുറമേ നിന്നുള്ള കള്ളന്‍ അല്ലെന്ന കാര്യം വ്യക്തമാണ്. ലക്ഷണം കണ്ടിട്ട് അത് റോണ്‍സന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

'ആരും പേടിക്കണ്ട, അത് നമ്മുടെ ഭക്ഷണ പ്രേമി റോണ്‍സണ്‍ ചേട്ടന്‍ ആണ്. അദ്ദേഹം കുറച്ച് ഉള്ളി എടുക്കാന്‍ വന്നതാണ്. ചിലര്‍ക്ക് കക്കുന്നതും ഒരു കലയാണ്. ഇതുപോലെ ബിഗ് ബോസ് കണ്ടന്റ് കട്ടോണ്ട് വന്നിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്നു. വീട്ടിലെ സാധനങ്ങള്‍ മൊത്തം മാറ്റിയപ്പോഴും പുള്ളി ആദ്യം ഓടിപോയി തനിക്കുള്ളത് തോര്‍ത്തില്‍ കെട്ടി. മോഷ്ടിച്ചത് ആഹാര സാധനങ്ങള്‍ എന്തെങ്കിലും ആണെങ്കില്‍ ആ മോഷ്ടാവിന്റെ പേര് റോണ്‍സണ്‍ എന്നായിരിക്കുമെന്നാണ്' ആരാധകര്‍ റോണ്‍സനെ കുറിച്ച് പറയുന്നത്.

dhanya-
nnnnnnnnnnnnnnnnnnnnn

കോമേഡിയനായി വന്ന അഖിലേനെക്കാളും സൂരജിനെക്കാളും ഒക്കെ പൊളി ആണ് റോണ്‍സന്‍ ഭായ് എന്നും ചിലര്‍ സൂചിപ്പിച്ചു. സംഭവം സേഫ് ഗെയിം ഒക്കെ തന്നെയെങ്കിലും ഫൈനല്‍ ഫൈവില്‍ റോന്‍സാണ്‍ ചേട്ടന്‍ വേണം. ഒരു നിലപാടും ഇല്ലാതെ ഇത്രയും ദിവസം അവിടെ നില്‍ക്കാനും വേണം ഒരിത്. എന്തായാലും റോണ്‍സന് ധൈര്യമായിട്ട പുറത്തിറങ്ങാം. ഇത്തരം കോമഡി തഗ് ഒക്കെ പറയുന്നത് കൊണ്ട് പുള്ളിക്കാരന് വല്യ ഹേറ്റേഴ്‌സ് ഒന്നും ഇല്ലെന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍ുകളില്‍ ആരാധകര്‍ പറയുന്നത്.

സീരിയലിലും സിനിമയിലും വില്ലന്‍ വേഷം ചെയ്ത് ശ്രദ്ധേയനായ താരമാണ് റോണ്‍സന്‍ വിന്‍സെന്റ്. ബിഗ് ബോസിലേക്ക് വന്നതിന് ശേഷം വ്യക്തിഗതമായിട്ടുള്ള ടാസ്‌കുകളെല്ലാം റോണ്‍സന്‍ മനോഹരമായി ചെയ്തിരുന്നു. എന്നാല്‍ കാര്യമായ കണ്ടന്റ് ഉണ്ടാക്കിയില്ലെന്ന പേരിലാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ളത്. എങ്കിലും ആ നിലപാടില്‍ നിന്നും പിന്നോട്ട് മാറില്ലെന്നുള്ളതാണ് ശ്രദ്ധേയം. പലപ്പോഴും മോഹന്‍ലാല്‍ ചോദിക്കുമ്പോഴും തന്റെ നിലപാട് റോണ്‍സന്‍ ഉറപ്പിച്ച് പറയാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X