For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡോ.റോബിൻ ബുദ്ധിമാൻ, ബ്ലെസ്ലി നല്ലൊരു മനുഷ്യൻ, ദിൽഷയും അടിപൊളി'; താരങ്ങളെ വിലയിരുത്തി നടൻ മനോജ്!

  |

  നൂറ് ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ച് ആളുകൾക്കൊപ്പം താമസിച്ച് ​ഗെയിമുകൾ വിജയിച്ച് പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നവർക്കാണ് ബി​ഗ് ബോസ് വിജയ കിരീടം ലഭിക്കുന്നത്.

  വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം മാർച്ച് അവസാനമാണ് നാലാം സീസൺ ആരംഭിച്ചത്. നാലാം സീസണും പാതി ദൂരം പിന്നിട്ട് കഴിഞ്ഞു.

  ഇപ്പോൾ വീട്ടിൽ ടൈറ്റിലിനായി മത്സരിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്. ഇതിനോടകം തന്നെ മത്സരാർഥികൾക്കെല്ലാം ഫാൻസ് ​ഗ്രൂപ്പുകൾ അടക്കമുള്ളവ സജീവമാണ്.

  Also Read: 'ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിൻ വൈരാ​ഗ്യം കൊണ്ടുനടക്കുന്ന ആന, റോബിന്റേത് ഓന്തിന്റെ സ്വഭാവം'; ബ്ലെസ്ലി

  ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്റാറിൽ പരിപാടി സ്ട്രീം ചെയ്യുന്നതിനാൽ ബി​ഗ് ബോസിന് മലയാളത്തിലും പ്രേക്ഷകർ വർധിച്ചിട്ടുണ്ട്. വീട്ടിൽ ഇപ്പോഴുള്ള മത്സരാർഥികളെ വിലയിരുത്തി സീരിയൽ താരവും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരിൽ ഒരാളാണ് മനോജും കുടുംബവും. അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ എപ്പിസോഡുകൾ വിലയിരുത്തി പങ്കുവെക്കുന്ന വീഡിയോകൾ ശ്രദ്ധിക്കപ്പെടാറുണ്ട്.

  നാലാം സീസൺ ആരംഭിക്കുന്നുവെന്ന അറിയിപ്പ് വന്നത് മുതൽ മനോജും ഭാര്യ ബീന ആന്റണിയും കപ്പിളായി സീസണിന്റെ ഭാ​ഗമായി മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.

  Also Read: 'റിയാലിറ്റി ഷോയിൽ റിയലായിരിക്കണം'; റോബിനെ കുത്തി ജാസ്മിൻ, റോബിന്റെ പിആർ ആണ് ജാസ്മിനെന്ന് പ്രേക്ഷകർ!

  റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചപ്പോൾ വാർത്തയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി ഇരുവരും രം​ഗത്തെത്തുകയും ചെയ്തിരുന്നു.

  'ഞങ്ങൾക്ക് ബി​ഗ് ബോസിൽ പോയി മത്സരിക്കാൻ കഴിയില്ല. കാരണം അവിടെ പോയാൽ മറ്റുള്ളവരോട് വഴക്ക് കൂടുന്നതിനേക്കാൾ ഞങ്ങൾ പരസ്പരം വഴക്ക് കൂടുന്നതായിരിക്കും കൂടുതൽ. ‍ഞങ്ങൾ അവിടെ ചെല്ലുമ്പോൾ മുതൽ ബി​ഗ് ബോസിന് തലവേദന കൂടും' എന്നാണ് ബി​ഗ് ബോസ് പ്രവേശനം ആ​ഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ മനോജും ബീനയും ഒരിക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

  ഇപ്പോഴുള്ള മത്സരാർഥികളെ കുറിച്ച് മനോജ് പറഞ്ഞത് ഡോ.റോബിൻ ബുദ്ധിമാനായ മത്സരാർഥിയാണെന്നും ബ്ലെസ്ലി നല്ലൊരു മനുഷ്യനാണെന്നും ദിൽഷ അടിപൊളിയായ മത്സരാർഥിയാണെന്നുമാണ്.

  'ഇപ്പോഴുള്ള മത്സരാർഥികളിൽ ഡോ.റോബിൻ ബുദ്ധിമാനാണ്. എട്ട് മാസത്തോളം പഠിച്ചിട്ട് വന്നതാണെന്നാണ് റോബിൻ പറഞ്ഞിരുന്നത്. തുടക്കത്തിൽ ഒരാഴ്ച വീട്ടിൽ നിന്നും പഠിച്ച് വന്നത് വെച്ചാണ് പയറ്റിയിരുന്നത്.'

  ആരംഭ ശൂരത്തമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അതേസമയം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ റോബിന് മനസിലായിട്ടുണ്ട് പുറത്ത് നിന്ന് പഠിച്ചത് വെച്ചൊന്നും വീട്ടിൽ തുടരാൻ പറ്റില്ലെന്ന്.'

  'ശേഷമാണ് റോബിൻ പുതിയ സ്ട്രാറ്റജികളും കളികളും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ ‌ട്രാക്കും മാറ്റി തുടങ്ങിയത്.'

  'ഇപ്പോൾ റോബിൻ ബുദ്ധിപരമായി കളിക്കുന്നുണ്ട്. നിരീക്ഷിക്കുന്നുണ്ട്. അവിടെയുള്ളവർ തന്നോടും മറ്റുള്ളവരോടും പെരുമാറുന്നത് വെച്ചാണ് പുറത്താകാൻ പോകുന്നവരെ പ്രവചിക്കുന്നത് പോലും.'

  'അതേസമയം ബ്ലെസ്ലി ഇന്റലിജന്റ് പ്ലയറാണ്. നല്ലൊരു മനുഷ്യനാണ്. അവനെ ഒരുപാട് ഇഷ്ടമാണ്. അവന്റെ പ്രവൃത്തികളിൽ ജെനുവിനിറ്റിയുണ്ട്. ദിൽഷയും അടിപൊളി മത്സരാർഥിയാണ്.'

  'വെറുതെ ദേഷ്യപ്പെടാറില്ല. അത്തരത്തിൽ ശബ്ദമുയർത്തി സംസാരിക്കുമ്പോൾ പോലും വാക്കുകൾ നിയന്ത്രിക്കുന്നുണ്ട്. ആവശ്യമുള്ളിടത്ത് മാത്രമെ സംസാരിക്കുന്നുള്ളൂ‌. അത് അവൾ വളർന്നുവന്ന സാഹചര്യം എന്താണെന്ന് നമുക്ക് മനസിലാക്കി തരുന്നത് കൂടിയാണ്.'

  Recommended Video

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  'നിമിഷ പുറത്തിറങ്ങിയപ്പോൾ പറഞ്ഞ ഡയലോ​ഗ് കേട്ട് ചിരിവന്നു. പുറത്ത് പ്രേക്ഷകർ കാണുന്നപോലെയ‌ല്ല വീടിനുള്ളിലെ യഥാർഥ സ്ഥിതിയെന്നാണ്. പക്ഷെ അത് അടിസ്ഥാന രഹതിമാണ്.'

  'കാരണം ഇരുപത്തിനാല് മണിക്കൂറും ഷോ നിരീക്ഷിക്കുന്നവരാണ് ഇപ്പോൾ കൂടുതലായും ഉള്ളതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജനങ്ങൾ മനസിലാക്കിയാണ് മത്സരാർഥികളെ പ്രോത്സാഹിപ്പിക്കുന്നത്' മനോജ് വിവരിച്ചു.

  അമ്പത് എപ്പിസോഡുകൾ പിന്നിട്ടതിനാൽ മത്സരാർഥികൾ‌ തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നോമിനേഷൻ പ്രക്രിയയിൽപ്പോലും അത് വ്യക്തമാണ്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Beena Antony's Husband Manoj Kumar About Dr Robin, Blesslee And Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X