twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷിച്ച എവിക്ഷന്‍, ബിഗ് ബോസ് ഹൗസില്‍ നിന്ന് വിനയ് മാധവ് പുറത്ത്...

    |

    മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഇനി ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുളളൂ. തിങ്കളാഴ്ച മുതല്‍ സെമി ഫിനാലെ മത്സരങ്ങളായിരിക്കും ഹൗസില്‍ നടക്കുക. ജൂണ്‍ അവസാനത്തോടെ ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കും.

     റോബിന്‍ പഴഞ്ചൊല്ല് പറഞ്ഞതാണ്, എന്നാല്‍ പൊട്ടിത്തെറിച്ചത് നേരത്തെയുണ്ടായ അനുഭവം കാരണം, അശ്വിന്‍ പറയുന്നു റോബിന്‍ പഴഞ്ചൊല്ല് പറഞ്ഞതാണ്, എന്നാല്‍ പൊട്ടിത്തെറിച്ചത് നേരത്തെയുണ്ടായ അനുഭവം കാരണം, അശ്വിന്‍ പറയുന്നു

    17 മത്സരാര്‍ത്ഥികളുമായി മാര്‍ച്ച് 27 നാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് വിവിധ ആഴ്ചകളിലായി മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി ഹൗസിലെത്തി. വൈവിധ്യമായിരുന്നു ഇത്തവണത്തെ തീം,. വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ എത്തിയതോടെ ഷോ ആകെ മാറുകയായിരുന്നു. തുടക്കം മുതല്‍ തന്നെ ഒരു ഓളം കൊണ്ടു വരാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞു.

    'ഗേ'യാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, റിയാസിന്റെ വ്യക്തിത്വത്തെ വിമര്‍ശിക്കുന്നവരോട് അശ്വിന്‍...'ഗേ'യാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, റിയാസിന്റെ വ്യക്തിത്വത്തെ വിമര്‍ശിക്കുന്നവരോട് അശ്വിന്‍...

    ബിഗ് ബോസ്

    പ്രേക്ഷകരേയും ഉള്‍ക്കൊളളിച്ച് കൊണ്ടാണ് ബിഗ് ബോസ് ഗെയിം ഒരുക്കിയിരിക്കുന്നത്. ഒരു പരിധിവരെ പ്രേക്ഷകരുടെ തീരുമാനം പോലെയാണ് ഷോ മുന്നോട്ട് പോവുന്നത്. ഡോക്ടര്‍ റോബിന്റെ എവിക്ഷന്‍ മാത്രമാണ് പ്രേക്ഷകരുടെ ആഗ്രഹത്തിന് വിഭിന്നമായി നടന്ന് കൃത്യമായ റൂള്‍ ഫോളോ ചെയ്യുന്ന പ്രേഗ്രാമായത് കൊണ്ട് തന്നെ റേബിന്റെ എവിക്ഷ ആവശ്യമായിരുന്നു. ഡോക്ടറും ബിഗ് ബോസിന്റെ തീരുമാനത്തെ അനുകൂലിച്ചിരുന്നു.

    ഐശ്വര്യയ്‌ക്കൊപ്പം റൊമാന്റിക് ഡാന്‍സ് ചെയ്യില്ല, നാണമില്ലേ നിങ്ങള്‍ക്ക്... ജയറാം ക്ഷോഭിച്ചതിനെ കുറിച്ച് നടിഐശ്വര്യയ്‌ക്കൊപ്പം റൊമാന്റിക് ഡാന്‍സ് ചെയ്യില്ല, നാണമില്ലേ നിങ്ങള്‍ക്ക്... ജയറാം ക്ഷോഭിച്ചതിനെ കുറിച്ച് നടി

    ജാസ്മിന്‍- റോബിന്‍ പടിയിറക്കത്തിന് ശേഷം ഷോ വീണ്ടും സാധാരണ സ്ഥിതിയിലേയ്ക്ക് മാറിയിരിക്കുകയാണ്.

         എവിക്ഷന്‍

    ബിഗ് ബോസ് അംഗങ്ങളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ദിവസമാണ് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യത്തിലേത്. ശനി, ഞായര്‍ ദിവസങ്ങളിലായിട്ടാണ് വീട്ടില്‍ എവിക്ഷന്‍ നടക്കുന്നത്. ഇപ്പോഴിത വീണ്ടും ഒരു എവിക്ഷന് ഹൗസ് വേദിയാവുകയാണ്. ഇത്തവണ മൂന്ന് പേരാണ് നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്.

    വിനയ് മാധവ്

    പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വിനയ് ആണ് ഈ വാരം പുറത്തായിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ രേവതിയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. റോണ്‍സണ്‍, ധന്യ എന്നിവരായിരുന്നു വിനയ്‌ക്കെപ്പം നോമനേഷനില്‍ ഉണ്ടായിരുന്നു. വിനയ് മാധവിന്റെ എവിക്ഷന്‍ ഏകദേശം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു. എപ്പിസോഡ് ടെലികാസ്റ്റ ചെയ്താല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയുള്ളൂ. ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു വിനയ് മാധവ്.

    ഫിനാലെ

    കഴിഞ്ഞ വാരം മികച്ച പ്രകടനമായിരുന്നു വിനയ് കാഴ്ചവെച്ചത്. ഡോക്ടര്‍ റോബിന്‍ പോയതിന് ശേഷം ഹൗസ് വീണ്ടും ആക്ടീവായത് വിനയിലൂടെയാണ്. ലക്ഷ്മി പ്രിയയുമായിട്ടുളള വഴക്ക് ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. കൂടാതെ തന്നെ ടിക്കറ്റ് ടു ഫിനാലെയിലും മികച്ച പ്രകനം വിനയ് കാഴ്ച വെച്ചിരുന്നു. നല്ല ഗെയിമറും മികച്ച എന്റെര്‍ടെയ്‌നറുമായിരുന്നു .

    വിനയ് മാധവ് കൂടി പോയതോടെ 7 ആയി അംഗങ്ങളുടെ എണ്ണ കുറഞ്ഞിരിക്കുകയാണ്. ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, റോണ്‍സണ്‍, സൂരജ് എന്നിങ്ങനെ 7 പേരാണ് ഹൗസിലുള്ളത്. ഇതില്‍ ദില്‍ഷ നേരിട്ട് ഫിനാലെയില്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ള നാല് പേര്‍ ആരൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ അറിയാം.

    ഇപ്പോഴുള്ള 7 പേരും മികച്ച മത്സരാര്‍ത്ഥികളാണ്. സംഭവബഹുലമായിരിക്കും ഇനിയുളള ആഴ്ച. നിരവധി നാടകീയ സംഭവങ്ങള്‍ ഹൗസില്‍ പ്രതീക്ഷിക്കാം.

    English summary
    Bigg Boss Malayalam Season 4 Before Semi Final Madhav Is Out From The Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X