കളം നിറഞ്ഞ് റിയാസ്; ബിഗ് ബോസ് ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും സാധിക്കാതെ കാര്യം

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ അവസാനഘട്ടം അടുത്തെത്തിയിരിക്കുകയാണ്. ഫൈനല്‍ ഫൈവിലേക്ക് എത്താന്‍
ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഗ്രാന്‍ഡ് ഫിനാലെ എന്ന സ്വപ്‌നതുല്യമായ വേദിയിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികള്‍ കടന്നുചെല്ലുമെന്ന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് ആരാധകര്‍.

റോബിന്‍ പുറത്തായതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്നു കരുതിയിരിക്കുമ്പോള്‍ കളം നിറഞ്ഞാടുന്ന റിയാസിന്റെ രംഗപ്രവേശം. മികച്ച കണ്ടന്റ് മേക്കറും എന്റര്‍ടെയ്‌നറുമാകാന്‍ റിയാസിന് അധികനാള്‍ വേണ്ടിവന്നില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ് ബോസിലെത്തിയ റിയാസില്‍നിന്നും ഇത്തരമൊരു നീക്കം ഒരുപക്ഷെ, ബിഗ് ബോസിലെ വല്യണ്ണന്‍ പോലും പ്രതീക്ഷിച്ചുകാണില്ല.

riyas

ഈ വാരത്തെ വീക്ക്‌ലി ടാസ്‌ക്കില്‍ മറ്റ് മത്സരാര്‍ത്ഥികളുടെ പ്രകടനമികവ് ഒന്നുവേറെ തന്നെയാണ്. അതില്‍ റിയാസാണ് മികച്ചുനിന്നതെന്ന് നിസ്സംശയം പറയാം. ആള്‍മാറാട്ടം ടാസ്‌ക് യഥാര്‍ത്ഥത്തില്‍ റിയാസിന് ആറാടാന്‍ വേണ്ടി ബിഗ് ബോസ് ഒരുക്കിക്കൊടുത്തതാണോ എന്നു പോലും സംശയം തോന്നും. അത്ര വ്യത്യസ്തതയോടെ രസകരമായാണ് റിയാസ് അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ റിയാസിന്റെ കളിമികവിനെക്കുറിച്ച് എഴുതുകയാണ് ഒരു പ്രേക്ഷകന്‍. കുറിപ്പ് ഇങ്ങനെയാണ്.' ഇപ്പോള്‍ റോബിനേക്കാള്‍ സൂര്യശോഭയോടെ ബിഗ്‌ബോസില്‍ നിറഞ്ഞാടുന്ന താരമാണ് റിയാസ് സലീം. ഓരോ എപ്പിസോഡിലും അയാള്‍ നല്‍കുന്ന കണ്ടെന്റും എന്റര്‍ടെയ്ന്‍മെന്റും നല്‍കാന്‍ മലയാളം ബിഗ് ബോസില്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

riyas

റിയാസിനെ അനുകൂലിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഹൗസില്‍ ദില്‍ഷയും ബ്ലെസ്‌ലിയും ഒക്കെ റിയാസിന്റെ ബലം തിരിച്ചറിഞ്ഞു കഴിഞ്ഞു. വോട്ട് മറിച്ച് ഉടായിപ്പ് കാണിച്ചാല്‍ മുന്‍പ് അഖില്‍ പുറത്തായതു പോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കും എന്നല്ലാതെ നിങ്ങള്‍ക്ക് റിയാസിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. കാരണം റിയാസ് അതിനൊക്കെ അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. ബ്ലെസ്‌ലി എന്ന ശക്തനായ മത്സരാര്‍ത്ഥി പോലും ഇന്ന് പല പോളുകളിലും റിയാസിന് മുന്‍പില്‍ മുട്ടു കുത്തുകയാണ്.

നിങ്ങള്‍ക്ക് ഗെയിമില്‍ ആരോടും താല്പര്യം ഇല്ലെങ്കില്‍ കഷ്ടപ്പെട്ട് വോട്ടിങ്ങിനു നില്‍ക്കണമെന്നില്ല. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് താല്പര്യം ഉള്ള മത്സരാര്‍ഥിക്ക് വോട്ട് നല്‍കുക. റിയാസിനെ വോട്ട് മറിച്ചു എവിക്റ്റ് ചെയ്യിക്കാമെന്ന വ്യാമോഹം മാറ്റി വച്ച് നീതിപരമായി പ്രവര്‍ത്തിക്കുക.'

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X