For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് സാബുമോൻ

  |

  പ്രായഭേദമന്യേ മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ കാണുന്ന റിയാലിറ്റി ഗെയിം ഷോയാണ് ബിഗ് ബോസ്. മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്ഥമായി പ്രേക്ഷകർക്ക് ഈ ഷോ ഏറെ ഇഷ്ടപ്പെടാൻ ഉള്ള കാരണം ഉറപ്പായും ഇതിലെ മത്സരാർഥികൾ തമ്മിൽ നടക്കാറുള്ള വഴക്കാണ്. ബിഗ് ബോസിന്റെ എല്ലാ സീസോണുകളിലും വീട്ടിനുള്ളിൽ ഗംഭീര അടികൾ നടക്കാറുണ്ട്.

  ബിഗ് ബോസ് വീട്ടിനുള്ളിൽ വാക്കാൽ തങ്ങളുടെ എതിരാളികളുമായി പോരടിക്കാൻ എല്ലാ മത്സരാർഥികൾക്കും സ്വാതന്ത്ര്യം ഉണ്ട്. സഭ്യമായ ഭാഷ ഉപയോഗിക്കണം എന്നുമാത്രം. എന്നാൽ ശാരീരികമായി ആരെയും കയ്യേറ്റട്ടം ചെയ്യാൻ ബിഗ് ബോസിൽ ഒരു മത്സരാർഥിക്കും അധികാരം നൽകാറില്ല.

  ലക്ഷ്മിപ്രിയ ഭരണം തുടങ്ങി; ആസ്ഥാന ഗായകൻ അഖിലിന്റെ പാട്ടിൽ പൊട്ടിച്ചിരിച്ച് മത്സരാർഥികൾ

  ബിഗ് ബോസ് സീസൺ 2വിൽ സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചു എന്ന കാരണത്താൽ രജിത് കുമാറിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഇപ്പോൾ ഇതേ കാരണത്താൽ റോബിനെയും ബീഹ് ബോസ് വീട്ടിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. റിയാസിനെ റോബിൻ മർദിച്ചു എന്ന കാരണത്താലാണ് റോബിനെ ഇപ്പോൾ സീക്രെട്ട് റൂമിൽ ഇരുത്തിയത്.

  ഈ വിഷയത്തിൽ ബിഗ് ബോസിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

  ഇതിനിടെ വിഷയത്തിൽ ബിഗ് ബോസ് സീസൺ ഒന്നിലെ വിജയി സാബുമോൻ അബുസമദ് നൽകിയ പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  ആ കൂട്ടുകെട്ട് വേണ്ട അത് നിന്നെ നശിപ്പിക്കും; വീട്ടുകാർ പറഞ്ഞിട്ടും അനുസരിച്ചില്ലെന്ന് രചന നാരായണൻകുട്ടി

  ജാസ്മിൻ ഒരു സൈക്കോപാത്ത് ആണെന്നും അവർക്ക് ചികിത്സ നൽകണമെന്നുമാണ് സാബുമോൻ പറയുന്നത്. ഗെയിമിന്റെ ഭാഗമായി ലോക്കറ്റുമായി ബാത്ത്റൂമിൽ റോബിൻ ഒളിച്ചപ്പോൾ ജാസ്മിൻ എയർ ഫ്രഷ്‌നർ അടിച്ചുവെന്നും പാവം പോലെ നിൽക്കുന്ന റൊൺസനും റിയാസും അതിനു കൂട്ട് നിന്നെന്നും ഇവരെലാം കൊലപാതകശ്രമം അല്ലെ നടത്തിയതെന്നും സാബുമോൻ ചോദിക്കുന്നു.

  ബിഗ് ബോസ് വീട്ടിൽ വച്ച് തന്റെ മകനെ കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് റോബിന്റെ അച്ഛനും അമ്മയും കേസ് കൊടുക്കണമെന്ന് സാബുമോൻ പറയുന്നു.

  റോബിൻ ഗെയിമിന്റെ ഭാഗമായി നിൽക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ എയർ ഹോളി പോലും ഇല്ലാത്ത ബാത്റൂമിലെ ഗ്യാസ് ചെയിമ്പർ ആക്കുകയാണ് ജാസ്മിൻ ചെയ്തതെന്നും സാബുമോൻ പറയുന്നു.

  'എ' സർട്ടിഫിക്കറ്റ് ലഭിച്ച പടം അച്ഛനുമൊത്ത് കണ്ടു; ഷോ കഴിഞ്ഞപ്പോൾ കമൽ സാർ പറഞ്ഞതിങ്ങനെ; കാളിദാസ് ജയറാം

  റോബിൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ റോബിൻ മരിച്ച് പോസ്റ്റ്മാർട്ടം ചെയ്യട്ടെ അപ്പൊ നോക്കാം എന്നാണ് ജാസ്മിൻ പറഞ്ഞത്. ഇങ്ങനെ സംസാരിക്കുന്ന ജാസ്മിൻ ഒരു മനുഷ്യജീവി തന്നെയാണോ എന്ന് രൂക്ഷമായ രീതിയിലാണ് സാബുമോൻ ചോദിക്കുന്നത്.

  ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ റോബിനെ റിയാസ് പിടിക്കാൻ ചെന്നപ്പോൾ സ്വാഭാവികമായും റോബിൻ തടുക്കുകയായിരുന്നു ഇത് നടന്നു കഴിഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാരും റോബിൻ ചെയ്തത് ഫിസിക്കൽ അബ്യുസ് ആണെന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു.

  എന്നാൽ റോബിന്റെ ശരീരത്തിൽ തൊടാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് റോബിൻ ചെയ്തതെന്നും അതിനെ ഒരിക്കലും ഫിസിക്കൽ അബ്യുസ് ആയി കണക്കാക്കാൻ കഴിയില്ലെന്നും അത് റിഫ്ലക്സ്‌ ഡിഫൻസ് മെക്കാനിസം ആണെന്നും സാബുമോൻ അഭിപ്രായപ്പെട്ടു.

  പ്രണയിനി പോയാൽ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ? പ്രണയ നൈരാശ്യത്തിൽ ആമിർ ഖാൻ അന്ന് ചെയ്തത് ഇതാണ്

  ഇതിൽ റോബിൻ ചെയ്തതിനെ മാത്രം തെറ്റായി കണക്കാക്കുന്ന ബിഗ് ബോസിന്റെ നടപടി വളരെ മോശമായിപ്പോയെന്നും സാബുമോൻ വ്യക്തമാക്കി.

  കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവത്തിനെതിരെ നിരവധി പ്രേക്ഷകരും രംഗത്ത് വന്നിരുന്നു. റോബിൻ പുറത്തായാൽ ബിഗ് ബോസ് പരുപാടിക്കെതിരെ സ്റ്റേ നൽകണമെന്നും ക്രിമിനൽ കുറ്റമാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ അരങ്ങേറുന്നതെന്നും ജാസ്മിനെതിരെ കേസ് എടുക്കണമെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

  English summary
  Bigg Boss Malayalam Season 4: big boss season 1 winner Sabumon says legal action should be taken against Jasmin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X