ബിഗ് ബോസിന്റെ മുന്നറിയിപ്പിൽ പുറത്തേക്ക് ഓടി ലക്ഷ്മിപ്രിയ; ബിഗ് ബോസും തഗ്ഗ്‌ അടിച്ച് തുടങ്ങിയെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഷോയിൽ മത്സരാർഥികൾ എല്ലാരും വളരെ മികച്ച രീതിയിലാണ് മത്സരിക്കുന്നത്. നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് മാത്രമാണ് ഇപ്പോൾ മത്സരാർഥികളുടെ എല്ലാം ലക്ഷ്യം.

ഷോയിൽ നിന്നും ജാസ്മിനും റോബിനും പുറത്തായ ശേഷം വലിയ പൊട്ടിത്തെറികളാണ് മത്സരാർഥികൾക്കിടയിൽ ഉണ്ടാവുന്നത്. പല കാര്യങ്ങൾക്കും ചേരി തിരിഞ്ഞ് മത്സരാർഥികൾ വഴക്ക് ഉണ്ടാക്കുന്നത് നമ്മൾ കണ്ടു.

എരിതീയിൽ എണ്ണ എന്നതുപോലെയായിരുന്നു ബിഗ് ബോസ് വീട്ടിലെ വീക്കിലി ടാസ്ക്ക്. ബി ബി കാൾ സെന്റർ എന്ന വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികളെ രണ്ട് ടീമായി തിരിച്ചു ഒരു ടീമിനെ കസ്റ്റമേഴ്സ് ആയും മറ്റേ ടീമിനെ കാൾ സെന്റർ ജീവനക്കാരേയും നിയമിച്ചു.

കസ്റ്റമേഴ്സ് എങ്ങനെയെങ്കിലും കോൾ സെന്റർ ജീവനക്കാരെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ടാസ്ക്ക്. ബിഗ് ബോസ് വീട്ടിൽ അവർ ചെയ്ത തെറ്റ് കുറ്റങ്ങളെ കുറിച്ച് സംസാരിച്ച് വേണം പ്രകോപിപ്പിക്കാൻ.

ബിഗ് ബോസ് ലക്ഷ്മിപ്രിയയോട് വ്യക്തമായി സംസാരിക്കാൻ ആവശ്യപ്പെട്ടു

ടാസ്ക്കിൽ ഓരോ മത്സരാർഥികളും അന്യോന്യം തങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. ദിൽഷ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, സൂരജ് എന്നിവരായിരുന്നു ആദ്യഭാഗത്ത് കസ്റ്റമേഴ്സ് ആയി എത്തിയത്.

ഇവർ ടാസ്ക്കിൽ നല്ല പ്രകടനം കാഴ്ചവക്കുകയും ചെയ്തു. ലക്ഷ്മിപ്രിയയും ദിൽഷയും തങ്ങളുടെ എതിരാളികളെ നല്ലപോലെ വെള്ളം കുടിപ്പിക്കുകയും ചെയ്തു.

ടാസ്ക്കിന്റെ ഇടവേളയിൽ ഉണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകർക്കിടയിൽ ചർച്ച ആവുന്നത്. ദിൽഷ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, സൂരജ് ടാസ്ക്കിൽ ഇനി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു.

ബിഗ് ബോസ് വീട്ടിനുള്ളിൽ വളരെ ശബ്ദം താഴ്ത്തിയാണ് ഇവർ എല്ലാവരും സംസാരിച്ചത്. അന്യോന്യം പറയുന്ന കാര്യങ്ങൾ മനസിലാവാത്തതുകൊണ്ട് ബിഗ് ബോസ് ലക്ഷ്മിപ്രിയയോട് വ്യക്തമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് റൊൺസനും വിനയ് മാധവും പൊട്ടി ചിരിക്കുകയും ചെയ്തു.

ബിഗ് ബോസും തഗ്ഗ്‌ അടിച്ച് തുടങ്ങിയെന്ന് പറയുന്നു

ബിഗ് ബോസ് വീട്ടിൽ പലപ്പോഴും മൽസരാർഥികളോട് മൈക്ക് ധരിക്കാൻ ബിഗ് ബോസ് ആവശ്യപ്പെടാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരാൾ സ്വകാര്യം പറഞ്ഞതിനെ ഒച്ചത്തിൽ പറയാൻ ആവശ്യപ്പെട്ടത്.

തുടർന്ന് ലക്ഷ്മിപ്രിയയും സംഘവും വീട്ടിന് പുറത്തേക്ക് ഓടി. ഇത് കണ്ട പ്രേക്ഷകർ ബിഗ് ബോസും തഗ്ഗ്‌ അടിച്ച് തുടങ്ങിയെന്ന് പറയുന്നു.

മുൻപ് പല തവണ ജാസ്മിന് മൈക്ക് വെക്കാത്തതിൽ ബിഗ് ബോസിൽ നിന്നും നിർദേശം ലഭിച്ചിട്ടുണ്ട്. ഒരിക്കൽ ബിഗ് ബോസ് ഇത് പറഞ്ഞപ്പോൾ " അതിന് ഞാൻ ഒന്നും സംസാരിക്കുന്നില്ല മിസ്റ്റർ" എന്ന് ജാസ്മിൻ തിരിച്ച് പറയുകയാണ് ഉണ്ടായത്.

ജാസ്മിനും റിയാസും ഒരിക്കൽ മൈക്ക് ഊരിവച്ച് ബാത്റൂമിനുള്ളിൽ ചർച്ച നടത്തിയപ്പോൾ എന്തുകൊണ്ട് ബിഗ് ബോസ് പ്രതികരിച്ചില്ല എന്ന് പ്രേക്ഷകർ ചോദിക്കുന്നു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
റിയാസ് ആണ് ടാസ്ക്കിൽ വിജയി ആയത്

ബിഗ് ബോസ് കോൾ സെന്റർ എന്ന വീക്കിലി ടാസ്ക്ക് പൂർത്തിയായപ്പോൾ റിയാസ് ആണ് ടാസ്ക്കിൽ വിജയി ആയത്. കോൾ സെന്റർ ജീവനക്കാരി ആയിരുന്ന ദിൽഷയെ റിയാസിന് വിജയകരമായി പ്രകോപിപ്പിക്കാൻ സാധിച്ചു എന്നതുകൊണ്ട് റിയാസിനെ വിജയിയായി പ്രഖാപിക്കുകയായിരുന്നു. ഇതോടെ അടുത്ത നോമിനേഷനിൽ നിന്നും റിയാസ് മുക്തി നേടി.

മാർച്ച് 27 നു ആരംഭിച്ച ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഇനി വെറും 9 മത്സരാർഥികളാണ് ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്.

ഇവരിൽ ആരാവും ഫൈനൽ ഫൈവിൽ എത്തുക എന്നതിൽ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X