ബിഗ് ബോസ് ഹൗസില്‍ ജാസ്മിന് പേടി ജാസ്മിനെ തന്നെ, കണ്‍ഫെഷന്‍ റൂമില്‍ എല്ലാം തുറന്ന് പറഞ്ഞു

വ്യത്യസ്ത ജീവിത സാഹചര്യത്തിലുള്ള 17 പേരായിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ജാനകി ആദ്യത്തെ ആഴ്ചയില്‍ തന്നെ ഷോയില്‍ നിന്ന് പുറത്താവുകയായിരുന്നു. മത്സരം എന്താണെന്ന് മനസ്സിലാക്കി വന്നപ്പോഴായിരുന്നു തന്റെ ബിഗ് ബോസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. ഏറെ വിഷമത്തോടെയായിരുന്നു താരം യാത്ര പറഞ്ഞത്.

മത്സരം എന്താണെന്ന് മനസ്സിലാക്കി കൊണ്ടാണ് ഇപ്പോള്‍ എല്ലാവരും ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുന്നത്‌. കൃത്യമായ ഇടവേളകളില്‍ ഇവര്‍ ക്യാമറ സ്‌പെയിസ് നേടുന്നുമുണ്ട്. ബന്ധങ്ങളെ മാറ്റി നിര്‍ത്തി 100 ദിവസം ലക്ഷ്യത്തോടെയാണ് വീടിനുള്ളില്‍ നില്‍ക്കുന്നത്. വ്യത്യസ്തമായ ജീവിത ശൈലിയില്‍ നിന്നും വരുന്നവരായത് കൊണ്ട് തന്നെ യോജിപ്പിനെക്കാള്‍ അധികവും ഭിന്നതയാണ്.

ജാസ്മിന്‍ എം മൂസ

ബിഗ് ബോസ് സീസണ്‍ 4 ന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് നേടിയ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ഷോയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ഇവരുടെ ലൈഫ് സ്റ്റോറിയായിരുന്നു ചര്‍ച്ചയായത്. എന്നാല്‍ അന്ന് പോസിറ്റിവ് കമന്റിനെക്കാള്‍ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ വന്നതിന് ശേഷം ആകെയുള്ള ഇമേജ് മാറിയിട്ടുണ്ട്. പലപ്പോഴും വാക്കുകള്‍ കൈവിട്ടു പോകുമെങ്കിലും ജെനുവിന്‍ മത്സരാര്‍ത്ഥിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ബിഗ്‌ബോസില്‍ ഉപയോഗിക്കുന്ന ഭാഷകൂടി ശ്രദ്ധിച്ചാല്‍ ഇനിയും പ്രേക്ഷകരുടെ പിന്തുണ നേടാന്‍ ജാസ്മിന് കഴിയും.

 കണ്‍ഫെഷന്‍ റൂം

കഴിഞ്ഞ ദിവസം ഡോക്ടര്‍ റോബിനും ജാസ്മിനും മുഖാമുഖമെത്തിയിരുന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്കിടയില്‍ ഇത്രയും വലിയ വഴക്ക് നടന്നത്. ഇരുവരും പരസ്പരം സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ജാസ്മിന്‍ പരസ്യമായി റോബിന്റെ പിതാവിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍ റോബിനുമായുള്ള വഴക്കിന് ശേഷം ജാസ്മിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിച്ചിരിക്കുകയാണ്. വാക്കുകള്‍ സൂക്ഷിക്കണമെന്നാണ് ബിഗ് ബോസ് പറയുന്നത്. ഒപ്പം തന്നെ മോട്ടിവേഷനും കൊടുക്കുന്നുണ്ട്.

ഉപദേശം

പേടിയുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ബിഗ് ബോസ് സംസാരം ആരംഭിച്ചത്. 'പേടി ഇല്ലാതില്ലാ എന്നായിരുന്നു ജാസ്മിന്റെ' മറുപടി. 'പല്ലിയെ കണ്ടാല്‍ പേടിയുണ്ട്, ഇവിടെ നടന്ന സംഭവങ്ങള്‍, പിന്നെ എന്റെ വായ്, അത് വലിയൊരു പേടിയാണെന്നും' പറയുന്നു. എന്നാല്‍
വാക്കുകള്‍ മാത്രം സൂക്ഷിച്ചാല്‍ മതിയെന്നാണ് ഇത് കേട്ടിട്ടുള്ള ബിഗ് ബോസിന്റെ പ്രതികരണം. 'ജാസ്മിന്‍ മികച്ചൊരു മത്സരാര്‍ത്ഥിയാണെന്നും ബിഗ് ബോസ്' പറയുന്നുണ്ട്. എന്നാല്‍ 'താന്‍ വാക്കുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബിഗ് ബോസില്‍ വന്നതിനെക്കാള്‍ ഒത്തിരി മാറ്റമുണ്ടെന്നും ജാസ്മിന്‍ മറുപടിയായി പറഞ്ഞു. ഒപ്പം തന്നെ അതിന് വേണ്ടി നല്ല രീതിയില്‍ പരിശ്രമിക്കുന്നുണ്ടെന്നും' താരം കൂട്ടിച്ചേര്‍ത്തു.

പുകവലി

ജാസ്മിന്റെ പുകവലിയെ കുറിച്ചും പറയുന്നുണ്ട്. 'മുന്നോട്ടുള്ള യാത്രയില്‍ ആരോഗ്യം ആവശ്യമാണെന്നും പുകവലിയില്‍ അല്പം നിയന്ത്രണം ആകാമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഏത് അവസ്ഥയിലും ജീവിക്കാന്‍ കഴിയുന്നവരാണ് ഈ ബിഗ് ബോസ് വീട്ടില്‍ മുന്നേറുന്നത്. അത് പ്രത്യേകം മനസ്സില്‍ ഓര്‍ക്കുക. ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ച് മികച്ച രീതിയില്‍ മുന്നേറണം', എന്നും ബിഗ് ബോസ് കണ്‍ഫെക്ഷന്‍ റൂമിലെത്തിയ ജാസ്മിനോട് പറഞ്ഞു. ഡോക്ടറും ജാസ്മിനുമായുള്ള പ്രശ്നം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇമേജിന് ചെറിയ കോട്ടവും തട്ടിയിട്ടുണ്ട്. ഈ ആഴ്ചയിലെ എവിക്ഷനില്‍ ജാസ്മിനുമുണ്ട്. ലക്ഷ്മി പ്രിയ, ഡെയ്‌സി, അശ്വിന്‍, നവീന്‍, ശാലിനി, അഖില്‍ എന്നിവരാണ് എവിക്ഷന്‍ ലിസ്റ്റിലുള്ള മറ്റുള്ളവര്‍. നാലാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മാറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X