ലക്ഷ്മിപ്രിയയുടെ ഭരണം തോൽവിയാണെന്ന് പ്രഖ്യാപനം, അധികാരം ദിൽഷയ്ക്ക് കൈമാറി ബി​ഗ് ബോസ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ വീ​ക്കിലി ടാസ്ക്ക് ​ഗംഭീരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. റിയാസ് ആയിരുന്നു ടാസക്ക് തുടങ്ങിയപ്പോൾ വീട്ടിലെ രാജാവ്. ബി​ഗ് ബോസ് തന്നെയാണ് റിയാസിനെ രാജാവാക്കിയത്.

എന്നാൽ റോബിനുമായി പ്രശ്നമുണ്ടായപ്പോൾ റിയാസ് ചെങ്കോൽ ഉപേക്ഷിച്ച് പോയിരുന്നു. ഇതോടെ ബുദ്ധി ഉപയോ​ഗിച്ച് ബ്ലെസ്ലി രാജാവായി. ശേഷം ലക്ഷ്മിപ്രിയ ബി​ഗ് ബോസ് നൽകിയ സീക്രട്ട് ടാസ്ക്ക് വഴി ചെങ്കോൽ കൈക്കലാക്കി രാജ്ഞിയായി ബി​ഗ് ബോസ് സാമ്രാജ്യം വാഴാൻ തുടങ്ങി.

പക്ഷെ വളരെ ലാഘവത്തോടെ പാട്ടും ഡാൻസും മറ്റുമായാണ് ലക്ഷ്മിപ്രിയ ടാസ്ക്ക് കൊണ്ടുപോയത്.

കാർക്കശ്യക്കാരനും സ്വേച്ഛാധിപതിയുമാണ് ഈ ടാസ്കിലെ രാജാവിൻറെ കഥാപാത്രമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ലക്ഷ്മിപ്രിയ അത് ശ്രദ്ധിക്കാതെ പ്രജകളെ അടക്കം സ്വന്തം ഇഷ്ടത്തിന് ഉല്ലസിക്കാൻ വിട്ട് വളരെ സൗമനും സൽ​ഗുണ സമ്പന്നനുമായ രാജാവായി പെരുമാറി.

ഇതോടെ ബി​ഗ് ബോസ് ലക്ഷ്മിപ്രിയയുടെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഭരണം തോൽവിയാണെന്നും പ്രഖ്യാപിച്ചു. ശേഷം ബി​ഗ് ബോസ് ഭരണം ദിൽഷയ്ക്ക് കൈമാറി. കാർക്കശ്യക്കാരനും സ്വേച്ഛാധിപതിയുമായി പെരുമാറ‌ണമെന്നും പ്രത്യേകം നിർദേശിച്ചു.

ലക്ഷ്മിപ്രിയയുടെ ഭരണം തോൽവി

ഭരണം കൈയ്യിൽ വന്നതോടെ ബി​ഗ് ബോസ് നിർദേശ പ്രകാരം ദിൽഷ ബി​ഗ് ബോസ് വീട് ഭരിച്ച് ‌തുടങ്ങി. തന്നെ കളിയാക്കിയവർക്കും റോബിനെ പുറത്താക്കാൻ പരിശ്രമിച്ചവർക്കുമെല്ലാം എട്ടിന്റെ പണിയാണ് ദിൽഷ നൽകിയത്.

ജാസ്മിനോട് കൊട്ടാരം നർത്തകിയാവാനായിരുന്നു ദിൽഷ ആജ്ഞാപിച്ചത്. റിയാസിനെ വീടും പരിസരവും വൃത്തിയാക്കാനുള്ള ജോലിയും നൽകി. പലർക്കും ദിൽഷ അ​ധികാരം കൈയ്യാളുന്നതിൽ അതൃപ്തിയുണ്ട്.

പലരുടേയും മുഖത്ത് അത് വ്യക്തമാണ്. രാജ്ഞിയായതിനാൽ വിനയ് അടക്കമുള്ളവർക്ക് അതൃപ്തി പ്രകടിപ്പിക്കാനും സാധിക്കുന്നില്ല. റോബിൻ പോയപ്പോൾ‌ മുതൽ റിവഞ്ച് മോഡിലാണ് ദിൽഷ.

കലോത്സവം അല്ല

ദിൽഷയ്ക്കൊപ്പം എല്ലാ സഹായവും ഉപദേശവും നിർദേശവും നൽകി ബ്ലെസ്ലിയുമുണ്ട്. അതിനിടയിൽ മാന്ത്രിക ലോക്കറ്റ് കൈവശം വെച്ചിരിക്കുന്ന വ്യക്തിയെ കണ്ടുപിടിച്ച് കഴുത്തിൽ ധരിക്കാൻ പറയണമെന്ന പരാതിയുമായി റിയാസ് ബി​ഗ് ബോസിനെ സമീപിച്ചിരുന്നു.

ദിൽഷ അധികാരത്തിൽ കയറി പ്രതികാരം വീട്ടാൻ തുടങ്ങിയപ്പോൾ കലികയറി ചെങ്കോൽ തട്ടിയെടുക്കാൻ ദിൽഷയും ലക്ഷ്മിപ്രിയയും ധന്യയുമായി റിയാസ് പിടിവലി നടത്തിയിരുന്നു. പലതവണ മാറിപ്പോകാൻ പറഞ്ഞിട്ടും റിയാസ് കേട്ടില്ല.

അവസാനം ബി​ഗ് ബോസ് തന്നെ റിയാസിന് പ‌ണി കൊടുത്തു. ചെങ്കോലിനായി ആരും മത്സരിക്കേണ്ടതില്ലേന്നും ചെങ്കോലിന്റെ ശക്തി പോയിരിക്കുന്നുവെന്നുമാണ് ബി​ഗ് ബോസ് അറിയിച്ചത്.

അധികാരം ദിൽഷയ്ക്ക് കൈമാറി ബി​ഗ് ബോസ്

കൂടാതെ ഇനിയങ്ങോട്ട് ദിൽഷയായിരിക്കും രാജാവെന്നും ബി​ഗ് ബോസ് പ്രഖ്യാപിച്ചു. റോബിനും റിയാസും തമ്മിൽ അടി നടന്നില്ലായിരുന്നുവെങ്കിൽ കൂടുതൽ രസകരമായി തീരുമായിരുന്ന ടാസ്ക്ക് കൂടിയാണ് പത്താം ആഴ്ചയിൽ ബി​ഗ് ബോസ് നൽകിയത്.

അതേസമയം റോബിനെ ഇപ്പോൾ സീക്രട്ട് റൂമിൽ താമസിപ്പിച്ചിരിക്കുകയാണ് ബി​ഗ് ബോസ്. വീക്കെൻഡിൽ മോഹൻലാൽ വന്നശേഷമായിരിക്കും എവിക്ട് ചെയ്യുക.

റോബിനെ വീട്ടിൽ നിന്നും മാറ്റിയതോടെ ആരാധകരുടെ ഭാ​ഗത്ത് നിന്നും ബി​ഗ് ബോസ് ഷോയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
സ്വേച്ഛാധിപതിയായി ദിൽഷ

മാത്രമല്ല റോബിനെ വിഷ സ്പ്രേ ഉപയോ​ഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ച ജാസ്മിനെ വീട്ടിൽ തന്നെ സംരക്ഷിക്കുന്നതിലും ബി​ഗ് ബോസ് പ്രേക്ഷകർ പ്രതിഷേധിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ എന്താണ് ബി​ഗ് ബോസ് വീട്ടിൽ സംഭവിക്കാൻ പോകുന്നതെന്ന് കണ്ട് തന്നെ അറിയണം. റോബിൻ പുറത്തായതോടെ നോമിനേഷനിലുള്ള താനും ഈ ആഴ്ച പുറത്തുപോകാനുള്ള സാധ്യത റിയാസ് മനസിലാക്കിയിട്ടുണ്ട്.

കാരണം അത്രത്തോളം ആരാധകരുള്ള മത്സരാർഥിയാണ് റോബിൻ. വൈൽഡ് കാർഡായതിനാൽ ആരാധകരെ സമ്പാദിക്കാൻ റിയാസിന് സാധിച്ചിട്ടില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X