twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടാസ്‌ക്ക് ജയിച്ചാല്‍ ബാത്ത് റൂമില്‍ പോകാം, ബിഗ് ബോസ് ഹൗസില്‍ വെള്ളമില്ല, നെട്ടോട്ടമോടി താരങ്ങള്‍

    |

    വിമര്‍ശനങ്ങള്‍ പൊളിച്ചു കൊണ്ടാണ് ഇത്തവണത്തെ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത് ടാസ്‌ക്കിനേയും ഗെയിമുകളേയും ചുറ്റിപ്പറ്റിയാണ്. എന്നാല്‍ ഇത്തവണ അതൊക്കെ പൊളിച്ചു കൊണ്ടാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഇക്കുറി സിമ്പിള്‍ ടാസ്‌ക്കുകളൊ ഗ്രൂപ്പ് ഗെയിമോ ഇല്ല. ഹൗസിലെ നിലനില്‍പ്പിന് സ്വന്തം നിലയില്‍ തന്നെ പോരാടണം.

     Also Read: മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു Also Read: മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

    ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‌റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. ഇനിയുള്ള അമ്പത് ദിവസങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമായിരിക്കില്ല. അതിനുള്ള ആദ്യ സൂചന ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. ഇതുവരെ ഫിസിക്കല്‍ ഗെയിമുകളായിരുന്നു ബിഗ് ബോസ് നല്‍കിയിരുന്നത്. ഇനിയുള്ള ദിനങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് അതിജീവനത്തിന്‌റേതാണ്.

     Also Read: ഞങ്ങളോട് കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു; ചക്കപ്പഴത്തിന്റെ എപ്പിസോഡിന് ശേഷം സബീറ്റ.... Also Read: ഞങ്ങളോട് കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു; ചക്കപ്പഴത്തിന്റെ എപ്പിസോഡിന് ശേഷം സബീറ്റ....

    ബിഗ് ബോസ് ഹൗസില്‍ വെള്ളമില്ല

    ബിഗ് ബോസ് ഹൗസിലെ പുതിയ അവസ്ഥയില്‍ നെട്ടോട്ടമോടുകയാണ് മത്സരാര്‍ത്ഥികള്‍. അവശ്യസാധനങ്ങളൊക്കെ ബിഗ് ബോസ് ബാന്‍ ചെയ്തിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ വളരെ പരിമിധമായ സൗകര്യങ്ങളാണ് ബിഗ് ബോസിലുള്ളത്. റേഷനായിട്ടാണ് ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നത്. വെള്ളമാണ് ആകെ സുലഭമായി ലഭിച്ചിരുന്നത്. ഇപ്പോഴിതാ വെള്ളം കുടിയും മുട്ടിയിരിക്കുകയാണ്. കുടിക്കാന്‍ മാത്രമല്ല കുളിക്കാനും മറ്റ് പ്രഥമികാവശ്യങ്ങള്‍ക്ക് പോലും ബിഗ് ബോസ് ഹൗസില്‍ വെള്ളമില്ല.

    മൂന്ന് ദിവസം

    രാവിലെ ഉറക്കമുണര്‍ന്ന് വന്നപ്പോഴാണ് ബിഗ് ബോസ് മത്സര്‍ത്ഥികളെ ഞെട്ടിച്ചത്. കാലിയായി കിടക്കുന്ന ഹൗസാണ് ഇവര്‍ കണ്ടത്. വീട്ടിനുള്ളിലുണ്ടായിരുന്ന കസേരകളും കിച്ചണിലുണ്ടായ ഗ്യാസും പാത്രങ്ങളുമെല്ലാം അപ്രത്യക്ഷമായിരുന്നു. എന്നാല്‍ കസേരയും ഭക്ഷണവും പോയതിനേക്കാള്‍ മത്സാര്‍ത്ഥികളെ ഞെട്ടിച്ചത് ബാത്ത് റൂം ലോക്ക് ചെയ്തതായിരുന്നു. വെള്ളവും ഇവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ നെട്ടോട്ടമൊടുകയാണ് മത്സരാര്‍ത്ഥികള്‍. മൂന്ന് ദിവസം ഇതേ സ്ഥിതിയിലായിരിക്കും ഹൗസ് മുന്നോട്ട് പോവുക.

    ടാസ്ക്ക്

    ഗെയിം കളിച്ച് മാത്രമേ മത്സരാര്‍ത്ഥികള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി ബിഗ് ബോസ് ഒരു ഉഗ്രന്‍ ഗെയിം കൂടി നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് നഷ്ടമായ സാധനങ്ങള്‍ ടാസ്‌ക്ക് ചെയ്ത് സ്വന്തമാക്കണം. ഇതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ് അംഗങ്ങള്‍. ലക്ഷ്വറി വസ്തുക്കള്‍ പോലും ടാസ്‌ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. താല്‍ക്കാലം ജീവിക്കാന്‍ വേണ്ടി കിടക്കാന്‍ പായും ഒരു ക്യാന്‍ വാട്ടറും ലഘുഭക്ഷണവും ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യം അതിജീവിച്ചാല്‍ മാത്രമേ ഇനി മുന്നോട്ട് സഞ്ചരിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കുകയുള്ളൂ.

     പ്രേക്ഷകര്‍ ത്രില്ലിലാണ്

    മത്സരാര്‍ത്ഥികളുടെ കാര്യം അല്‍പം കഷ്ടമാണെങ്കിലും പ്രേക്ഷകര്‍ ത്രില്ലിലാണ്. ബിഗ് ബോസ് സീസണ്‍ ഷോ പറഞ്ഞത് പോലെ തന്നെ കളറായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മിണ്ടാതിരിക്കുന്നവരെ പ്രകോപിപ്പിക്കാനുള്ള ബിഗ് ബോസിന്റെ പുതിയ തന്ത്രമാണ് വീക്കിലി ടാസ്‌ക്ക് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മലയാളം ബിഗ് ബോസ് ഷോയില്‍ ഇതാദ്യമായിട്ടാണ് ഇത്തരം ടാസ്‌ക്ക്. അവശ്യസാധനങ്ങളില്ലാത്ത മത്സരാര്‍ത്ഥികളുടെ ജീവിതരീകതി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
    100 ദിവസം

    100 ദിവസം പൂര്‍ത്തിയാക്കാന്‍ വേണ്ടിയിട്ടാണ് താരങ്ങള്‍ ഇത്രയുമധികം കഷ്ടപ്പാടുകള്‍ സഹിക്കുന്നത്. ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. ദിവസങ്ങള്‍ കുറയുന്തോറും വെല്ലുവിളികളും ശക്തമാവുകയാണ്. 17 പേരുമായി തുടങ്ങിയ ഷോയില്‍ നിലവില്‍ 12 മത്സരാര്‍ത്ഥികള്‍ മാത്രമേയുള്ളൂ.നിലവില്‍ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, റിയാസ്, വിനയ്, ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, അപര്‍ണ്ണ, അഖില്‍, സൂരജ് എന്നിവരാണ് ഇപ്പോള്‍ വീട്ടിലുള്ളത്. നിമിഷയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്.

    Read more about: bigg boss malayalam
    English summary
    Bigg Boss Malayalam Season 4 Bigg Boss Give New Survaival Task, went Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X