അവളുടെ സൂക്കേട് ഞാന്‍ മാറ്റും; വൈല്‍ഡ് കാര്‍ഡ് എന്‍ട്രി താരങ്ങള്‍ക്ക് കിടിലന്‍ പണി കൊടുത്ത് ബിഗ് ബോസ്
ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്ന ബിഗ് ബോസ് ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസ് വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് പേര്‍ വൈല്‍ഡ് കാര്‍ഡായി വന്നെങ്കിലും അവരെ വീടിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. പകരം സീക്രട്ട് റൂമില്‍ താമസിപ്പിച്ചിരിക്കുകയാണ്. മത്സരാര്‍ഥികള്‍ അവിടെ പറയുന്നതും മറ്റുമൊക്കെ ഇവര്‍ക്ക് കേള്‍ക്കുകയും ചെയ്യാം.
രണ്ട് പേരും പുറത്ത് നിന്ന് ഗെയിം കണ്ട് വന്നതിനാല്‍ ശക്തരാണ്. മാത്രമല്ല ആരാണ് നല്ല മത്സരാര്‍ഥിയെന്നും ആരെയൊക്കെ പുറത്താക്കണമെന്നുമൊക്കെ നേരത്തെ തീരുമാനിച്ച് വെച്ചു. എന്നാല്‍ ഇവര്‍ക്കിട്ടും ബിഗ് ബോസ് ഒരു പണി കൊടുത്തിരിക്കുകയാണ്. കണ്‍ഫെഷന്‍ റൂമിലിരുന്ന് രണ്ടാളും സംസാരിച്ച കാര്യങ്ങള്‍ വീട്ടിലുള്ളവരെ കേള്‍പ്പിച്ചു. ഇവിടെ നിന്നും വീണ്ടും ട്വിസ്റ്റുകള്‍ ആരംഭിച്ചു. വിശദമായി വായിക്കാം..

വിനയ് മാധവ്, റിയാസ് സലീം എന്നിങ്ങനെ രണ്ട് പേരാണ് ബിഗ് ബോസിലേക്ക് എത്തിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. വ്യക്തമായ പ്ലാനുകളോടെ വന്ന താരങ്ങള്‍ സീക്രട്ട് റൂമിലിരുന്ന് എല്ലാം പ്ലാന്‍ ചെയ്തു.
എന്നാല്‍ മത്സരാര്‍ഥികളിലേക്ക് കൂടി ഈ കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച ബിഗ് ബോസിന് അഭിനന്ദന പെരുമഴയാണ്. അതുവരെ വീട്ടിലുണ്ടായിരുന്നവരെ മണ്ടന്മാരാക്കി ഇവര്‍ വിജയിക്കുന്നത് കാണേണ്ടി വന്നേനെ. എന്തായാലും അങ്ങനെ നടക്കാത്തതിനെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്.

എന്നാല്‍ പിന്നീട് നടന്ന കാര്യങ്ങള്‍ ഇവര്‍ രണ്ട് പേരും കേള്‍ക്കുകയും ചെയ്തു. കണ്‍ഫെഷന്‍ റൂമില്‍ നിന്നും വീണ്ടും സീക്രട്ട് റൂമിലേക്ക് എത്തിയ ശേഷമാണ് നിമിഷ അടക്കമുള്ള താരങ്ങള്‍ സംസാരിക്കുന്നത് വിനയും റിയാസും കണ്ടത്.
തന്നെ സേഫ് ചെയ്ത് റോണ്‍സനെ പുറത്താക്കാന്‍ ഇരുവരും ശ്രമിച്ചതിന്റെ കാരണങ്ങള്‍ നിമിഷയും ജാസ്മിനും ചേര്‍ന്ന് സംസാരിക്കുകയാണ്. നമ്മള്‍ ഈ പറയുന്നതൊക്കെ ചിലപ്പോള്‍ അവര്‍ കേള്‍ക്കുന്നുണ്ടാവുമെന്ന മുന്നറിയിപ്പും നിമിഷ നല്‍കി.

കേറി വാ മക്കളേ, നമുക്ക് കാണിച്ച് തരാം എന്നും പറഞ്ഞ് ജാസ്മിന്‍ ഒരു തെറി വിളിക്കുകയാണ്. ഞങ്ങള്‍ വരികയാണ് ബേബി എന്ന് റിയാസ് പറഞ്ഞു. എന്നാല്‍ ജാസ്മിന്റെ തെറി വിളി വിനയിയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവളുടെ വായില്‍ നിന്നെങ്ങാനും ഒരു തെറി വന്നാല്‍ അവളുടെ സൂക്കേട് ഞാന്‍ മാറ്റുമെന്നും വിനയ് പറയുന്നു. ഇതോടെ ജാസ്മിനെതിരെ ശക്തമായൊരു ശബ്ദം ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമായി.
Recommended Video

അതേ സമയം വരാന്‍ പോവുന്നത് ഗേ കപ്പിള്‍സാണെന്നാണ് നിമിഷയും ജാസ്മിനുമൊക്കെ വിചാരിച്ച് വെച്ചിരിക്കുന്നത്.
ഇക്കാര്യം അവര്‍ പറയുകയും അത് കേട്ട് രണ്ടാളും ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും മലയാളം ബിഗ് ബോസില്‍ ഇതുവരെ നടക്കാത്ത സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഓരേ സമയം പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ത്രില്ലടിപ്പിക്കാന്‍ സാധിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് കൊണ്ടുള്ള നിരവധി കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.


Click it and Unblock the Notifications