ഈ സീസണിലെ അവസാന ട്രോളുമായി ബിഗ് ബോസ്; പുറത്തായവരടക്കം എല്ലാവരെയും തിരിച്ചെത്തിച്ച മാസ് ട്രോള്‍
മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ബിഗ് ബോസ് ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അടുത്ത ആഴ്ച ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്നാണ് അറിയുന്നത്. അതേ സമയം മത്സരാര്‍ഥികളെ കുറിച്ച് ഓരോ ആഴ്ചയും ട്രോളുമായി ബിഗ് ബോസ് എത്താറുണ്ട്. അത്തരത്തില്‍ ഈ സീസണിലെ അവസാന ട്രോളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഇതിനകം ബിഗ് ബോസില്‍ നിന്നും പുറത്തായ മത്സരാര്‍ഥികളെ അടക്കം ഉള്‍കൊള്ളിച്ച് ചെയ്തിരിക്കുന്ന ട്രോള്‍ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അവസാനമെത്തിയ റോബിനെയും ജാസ്മിനെയും കുറിച്ചാണ് കൂടുതല്‍ അഭിപ്രായം. മാത്രമല്ല ഇതൊന്ന് വീട്ടിലുള്ള സഹമത്സരാര്‍ഥികളെ കൂടി കാണിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.

ആരാധകരുടെ കമന്റുകളിങ്ങനെയാണ്..
ഈ സീസണ്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോയ ഒന്നാണ്. അവസാന ദിവസങ്ങള്‍ വരെ ചിരിക്കാനും ചിന്തിക്കാനും കഴിഞ്ഞു. ഇത്ര നല്ല ഒരു സീസണ്‍ ഇനി ഉണ്ടാകുമോ എന്നറിയില്ല. അവസാന ദിവസങ്ങളില്‍ ബിഗ് ബോസിലെ എല്ലാവരെയും, ഇതുവരെയുള്ള സംഭവങ്ങള്‍ വെച്ച് ഒരു കിടിലന്‍ ട്രോളാണ് ബിഗ് ബോസ് പുറത്തിറക്കിയിരിക്കുന്നത്.
മത്സരാര്‍ഥികളുടെ മികച്ച സെലക്ഷന്‍ ആയിരുന്നു ഈ സീസണ്‍. അതുകൊണ്ട് ഒരുപാട് കണ്ടന്റ് കിട്ടി. ഇനി ഇങ്ങനൊരു സീസണ്‍ ഉണ്ടാവുമോ എന്ന് അറിയില്ല. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സീസണ്‍ ആണ് ഇത്തവണ. ഡോക്ടറെ പോലൊരു മത്സരാര്‍ഥിയെ ഞങ്ങള്‍ക്ക് തന്നതിന് ചിലര്‍ നന്ദി പറയുന്നു.

അതേ സമയംജാസ്മിനും റോബിനും കെട്ടിപിടിക്കുന്ന രംഗം വീട്ടിലുള്ളവര്‍ കാണുമ്പോഴുള്ള എക്പ്രഷന്‍ എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്. ക്ലൈമാക്‌സ് പൊളിച്ചു.ശരിക്കും റോബിനും ജാസ്മിനും തമ്മിലുള്ള വിഡിയോ അവരെ ഒന്നു കാണിച്ചു കൊടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായിട്ടും ചിലര്‍ സൂചിപ്പിച്ചു. ബിഗ് ബോസിനകത്ത് ശത്രുക്കളെ പോലെ കഴിഞ്ഞ റോബിനും ജാസ്മിനും പുറത്ത് നല്ല സൗഹൃദമായി.
ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചു സ്‌നേഹം പകുത്ത് നല്‍കിയും ഉള്ള വീഡിയോ വൈറലായി. അതും ബിഗ് ബോസ് പങ്കുവെച്ച ട്രോളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications