For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകളെ ഉപദ്രവിച്ചു എന്ന ആരോപണം മനസ് തകർത്തു; മത്സരാര്‍ഥികള്‍ക്ക് വലിയ കൊട്ട് കൊടുത്ത് ബിഗ് ബോസ്

  |

  ബിഗ് ബോസ് മലയാളത്തിലെ ഓരോ ദിവസം കഴിയുംതോറും ഗംഭീര പ്രകടനങ്ങളാണ് കണ്ട് വരുന്നത്. ബ്ലെസ്ലിയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്നത്. എന്നാല്‍ ബിഗ് ബോസ് തന്നെ ആ പ്രശ്‌നത്തില്‍ ഇടപെട്ടു. ബ്ലെസ്ലിയെ കുറ്റം പറഞ്ഞവര്‍ക്കെല്ലാമുള്ള വലിയൊരു കൊട്ട് ആയിരുന്നു ഇത്. എന്നാല്‍ സുചിത്രയുടെ ആരോപണവും പിന്നാലെ ഡെയ്‌സിയുടെ ഇടപെടലുകളുമൊക്കെ താരത്തിന്റെ കോണ്‍ഫിഡന്‍സ് തകര്‍ത്തോ എന്ന് ചോദിച്ചാല്‍ ആരാധകര്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ്..

  'സുചിത്രയുടെ ആരോപണം ബ്ലെസ്ലീയുടെ കോണ്‍ഫിഡന്‍സ് വളരെ താഴെ കൊണ്ടു വന്ന ഒന്നാണ്. ആദ്യം സൂചിത്രക്ക് എതിരെ ദേഷ്യപ്പെട്ടെങ്കിലും, താന്‍ അങ്ങനെ ഉള്ള വ്യക്തി ആണെന്ന് ആളുകള്‍ ചിന്തിച്ചേക്കാം എന്ന് തെറ്റിദ്ധരിക്കുന്നതോട് കൂടെ പേടിയും വന്നു. അതിനൊപ്പം അകത്തു ഉള്ള ആളുകള്‍ പോലും ആ വിഷയത്തിന്റെ പേരില്‍ തന്നോട് മിണ്ടുന്നില്ല എന്ന് വരെ ചിന്തിച്ചു കൂട്ടി സ്വയം ഒതുങ്ങി. അവിടെ ആണ് ഡെയ്‌സി ടോയ്‌ലറ്റ് ഇഷ്യൂ ഉണ്ടാകുന്നത്.

  ആള്‍റെഡി ഉള്ള ഫ്രസ്റ്ററേഷന്റെ കൂടെ ഡെയ്‌സിയുടെ ആര്‍ഗുമെന്റ്‌സ് കൂടെ ആയപ്പോ കൈ വിട്ടു പോയി. അതിന്റെ റിസള്‍ട്ട് ആണ് അതെ ദിവസത്തെ ഡ്രസ്സ് ഇഷ്യൂ. ഡെയ്‌സിയുടെ ഡ്രസ്സ് ആണെന്ന് വ്യക്തമായി അറിഞ്ഞിട്ട് തന്നെയാണ് ചെയ്തതും. എല്ലാരേം വിളിച്ചു കാണിച്ചത് അപക്വമായ പ്രവര്‍ത്തി തന്നെ ആയിരുന്നു. നല്ല രീതിയില്‍ അതെ വിഷയം അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു. ചെയ്തത് തെറ്റായിപ്പോയി. ആരോഗ്യം വീക്കിലി ടാസ്‌കിന്റെ ടാസ്‌ക് റൂള്‍സ് ഒരുപാട് തവണ ബ്ലെസ്ലീ ഇരുന്ന് വായിക്കുന്നത് കണ്ടതാണ്. ബുദ്ധിപരമായി ടാസ്‌ക്കുകളെ ചിന്തിക്കാന്‍ കഴിവുള്ള പ്ലെയര്‍ ആണ് ബ്ലെസ്ലീ.

  അത് തനിക്ക് അനുകൂലമാക്കാനും കഴിയുന്ന ഒരാളാണ് എന്ന് ഇന്നലെത്തെ സംഭാവത്തോടെ അവന്‍ ഉറപ്പിക്കുകയും ചെയ്യുന്നു. ടാസ്‌കില്‍ അവന്‍ കണ്ടെത്തിയ ലൂപ് ഹോള്‍ അവന്‍ കൃത്യമായി ഉപയോഗിക്കുകയും അത് വഴി കണ്ടന്റ് ക്രിയേറ്റ് ചെയ്യപെടുകയും ചെയ്തു. ഡെയ്‌സിയുമായി ഉള്ള സ്മോക്കിങ് & ടോയ്‌ലറ്റ് ഇഷ്യൂ, സൂചിത്രയുടെ ആരോപണം ഡോക്ടറുടെ വിക്ടിം പ്ലേ എന്നിവയ്ക്ക് എതിരെ പ്രതികരിച്ച രീതി അല്ല ഇന്നലെ ബാക്കി പതിനഞ്ച് പേരും അവനെ ചോദ്യം ചെയ്യുമ്പോള്‍ അവന്‍ സ്വീകരിച്ചത്. തന്റെ ഭാഗത്തു ആണ് ശരി എന്ന് കൃത്യമായ ധാരണ അവനുണ്ട്.

  At the end ഇപ്പോ തന്നെ ചോദ്യം ചെയുന്നവര്‍ക്ക് എന്ത് സംഭവിക്കും എന്നും കൃത്യമായ ധാരണ ഉണ്ട്. അതിനെ ബൂസ്റ്റ് ചെയ്യുന്ന പ്രൊമോ ആണ് ഏഷ്യാനെറ്റ് ഇന്ന് പുറത്തു വിട്ടത്. താന്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യുക ആണേ എന്ന് എല്ലാരേയും അറിയിച്ചു കൊണ്ട് കണ്ടന്റിനു വേണ്ടി ശ്രമിക്കുന്ന റോബിനും, സൈലന്റ് ആയി ബുദ്ധിപരമായി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ബ്ലെസ്ലീയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്.
  ഇന്നലെ ബ്ലെസ്ലീയുടെ ഭാഗത്തു തെറ്റ് ഉണ്ടെന്ന് ആദ്യം പറയുകയും എന്നാല്‍ ബ്ലെസ്ലീയെ കേട്ടതിനു ശേഷം ബ്ലെസ്ലീ ആണ് ശരി എന്ന് മനസിലാക്കുകയും ചെയ്തത് ദില്‍ഷ ആണ്.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  ദില്‍ഷ ബ്ലെസ്ലീയെ മനസിലാക്കിയതിന്റെ ഗുണം കിട്ടിയത് റോബിന് ആണ്. എല്ലാരേയും ഇന്‍ഫ്‌ലുന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന റോബിനെ ഈ സീസണില്‍ ആദ്യമായി ദില്‍ഷ ഇന്‍ഫ്‌ലുന്‍സ് ചെയ്തു. കോണ്‍ഫിഡന്‍സ് ലെവല്‍ വളരെ താഴെ പോയ ബ്ലെസ്ലീ എന്ന ഒരു പ്ലെയറിനെ ആണ് ബിഗ്ബോസ് ഇന്‍ഫ്‌ലുന്‍സ് ചെയ്ത് കൊണ്ടു വരുന്നത്. ഗ്രുപ്പ് കളികള്‍ക്കും താന്‍ എന്തോ വലിയ സംഭവം എന്ന് കരുതുന്ന ആളുകള്‍ക്കും ഒന്ന് പറഞ്ഞു രണ്ടാമത്തതിന് അമ്മയെയും അച്ഛനേം പെങ്ങളേം ഒക്കെ ഡ്രാഗ് ചെയ്യുന്ന ആളുകള്‍ക്കും ഒക്കെ ഒരു ചെറിയ വലിയ കൊട്ട് ബിഗ് ബോസ് വക' എന്നുമാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്തുകളിലൂടെ പറയുന്നത്.

  English summary
  Bigg Boss Malayalam Season 4: Bigg Boss Take A Jibe Against Contestants By Supporting Blesslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X