ലക്ഷ്മിപ്രിയയോട് വല്യണ്ണൻ വീണ്ടും കലിപ്പിൽ; മുഖം ചുളുക്കി പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മാർച്ച് 27 ന് 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 9 പേര് മാത്രമാണ് ഇവരിൽ നിന്നും ഫൈനൽ ഫൈവിലേക്ക് എത്തുന്നത് ആരൊക്കെ ആയിരിക്കും എന്ന കാര്യത്തിൽ ആർക്കും ഒരു രൂപവും ഇല്ല. വിജയികൾ ആവുമെന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാർഥികൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയതോടെ ഷോയുടെ ഗതി തന്നെ മാറുകയായിരുന്നു.
റോബിനും ജാസ്മിനും ബിഗ് ബോസ് വീടിന്റെ പടി ഇറങ്ങിയതോടെ ഷോയിൽ ഇരി രസകരമായി ഒന്നും തന്നെ സംഭവിക്കില്ലെന് പല പ്രേക്ഷകരും കരുതി. ബിഗ് ബോസിന് കണ്ടന്റ് നൽകിക്കൊണ്ടിരുന്ന രണ്ട് വ്യക്തികൾ പുറത്തായതോടെ ഷോ നനഞ്ഞ പടക്കം പോലെ ആവുമെന്നാണ് പലരും കരുതിയത്. എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു.
ഷോയിലെ ഓരോ മത്സരാർഥിക്കും അവരവരുടെ സ്ക്രീൻ സ്പെയ്സ് ലഭിച്ച് തുടങ്ങി. ഈ ആഴ്ചത്തെ വീക്കിലി ടാസ്‌ക്കും ബിഗ് ബോസ് ഷോയുടെ മാറ്റ് കൂട്ടുന്ന ഒന്നായിരുന്നു. ബിഗ് ബോസ് കാൾ സെന്റർ എന്ന വീക്കിലി ടാസ്ക്കിൽ അതി ഗംഭീരമായാണ് എല്ലാ മത്സരാർഥികളും മത്സരിച്ചത്. തങ്ങളാൽ ആവുന്ന രീതിയിൽ ടാസ്കിനെ രസകരമാക്കാൻ ഓരോരോരുത്തരും ശ്രമിച്ചു.

ബി ബി കാൾ സെന്റർ എന്ന വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികളെ രണ്ട് ടീമായി തിരിച്ചു ഒരു ടീമിനെ കസ്റ്റമേഴ്സ് ആയും മറ്റേ ടീമിനെ കാൾ സെന്റർ ജീവനക്കാരേയും നിയമിച്ചു.കസ്റ്റമേഴ്സ് എങ്ങനെയെങ്കിലും കോൾ സെന്റർ ജീവനക്കാരെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ടാസ്ക്ക്.
ബിഗ് ബോസ് വീട്ടിൽ അവർ ചെയ്ത തെറ്റ് കുറ്റങ്ങളെ കുറിച്ച് സംസാരിച്ച് വേണം പ്രകോപിപ്പിക്കാൻ. ടാസ്കിന്റെ ഒഴിവ് സമയത്ത് ലക്ഷ്മിപ്രിയ, ദിൽഷ, ബ്ലെസ്ലി, സൂരജ് എന്നിവർ തങ്ങളുടെ അടുത്ത ഗെയിം പ്ലാനിനെ കുറിച്ച് സംസാരിച്ചു. ശബ്ദം വളരെ താഴ്ത്തിയാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്.
ബിഗ് ബോസിന് ഇത് കേൾക്കാൻ സാധിക്കാത്തതുകൊണ്ട് ലക്ഷ്മിപ്രിയയോട് ഉറക്കെ സംസാരിക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. തുടർന്ന് എല്ലാവരും വീട്ടിൽ നിന്നും ഗാർഡൻ ഏരിയയിലേക്ക് ഓടി.

തുടർന്ന് ജയിൽ ടാസ്കിൽ പരാജയപ്പെട്ട ദിൽഷയും റൊൺസനും ജയിലിനുള്ളിൽ കയറുകയുണ്ടായി. ജയിലിൽ ഇരുവരും ഇരിക്കുന്ന സമയത്ത് ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും പുറത്ത് ഗാർഡൻ ഏരിയയിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.
അവർ ഇടക്കി ദിൽഷയോടും കാര്യങ്ങൾ സംസാരിച്ചു. ലക്ഷ്മിപ്രിയ ദിൽഷായോട് സംസാരിച്ചപ്പോൾ ജയിലിൽ ഉള്ള മത്സരാർഥികളോട് സംസാരിക്കാൻ പാടില്ല എന്ന് ബിഗ് ബോസ് ലക്ഷ്മിപ്രിയക്ക് മുന്നറിയിപ്പ് നൽകി.

തുടർച്ചയായി ബിഗ് ബോസിൽ നിന്നും ലക്ഷ്മിപ്രിയക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് പ്രേക്ഷകർക്കും അത്രക്ക് സുഖിക്കുന്നില്ല. ബിഗ് ബോസിന് എന്താണ് ലക്ഷ്മിപ്രിയയോട് ഇത്ര ദേഷ്യം എന്നും എല്ലാവരോടും ഇങ്ങനെ കാണിക്കണം എന്നുമെല്ലാം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കമന്റുകൾ വരുന്നുണ്ട്.
ഷോയിൽ ഈ ഒരു ആഴ്ച അതി ഗംഭീരമായാണ് ലക്ഷ്മിപ്രിയ മത്സരിച്ചത്. വീക്കിലി ടാസ്ക്കിൽ റിയാസിനെയും വിനയ് മാധവിനെയും ഒരുപോലെ വെള്ളം കുടിപ്പിക്കാൻ ലക്ഷ്മിപ്രിയക്ക് സാധിച്ചു. റിയാസിനോട് ടാസ്കിൽ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങൾ ടാസ്ക്കിന് ശേഷവും വീട്ടിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.
റിയാസുമായി വലിയ വഴക്കുകൾ ഉണ്ടാക്കിയ ശേഷവും പലപ്പോഴും ലക്ഷ്മിപ്രിയ വളരെ സ്നേഹത്തോടെ റിയാസിനെ പരിചരിക്കുന്നത് കാണാമായിരുന്നു. ഇത് പ്രേക്ഷകരിൽ ലക്ഷ്മിപ്രിയയോടുള്ള ആരാധന കൂട്ടിയെന്നുവേണം കരുതാൻ.


Click it and Unblock the Notifications











