twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നന്നായി ​പെർഫോം ചെയ്താലും പെൺകുട്ടികൾ വിജയിക്കുന്നില്ല'; ബി​ഗ് ബോസ് മലയാളത്തിൽ ഒരു ബിന്ദു മാധവി ഉണ്ടാകില്ലേ?

    |

    ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പകുതി ദൂരം പിന്നിടുമ്പോൾ കളികൾ കൂടുതൽ‌ ആവേശം നിറഞ്ഞതായി മാറി കൊണ്ടിരിക്കുകയാണ്. ഇതുവരെ മൂന്ന് സീസണുകളാണ് ബി​ഗ് ബോസ് മലയാളത്തിൽ സംഭവിച്ചിട്ടുള്ളത്.

    മൂന്ന് സീസണിൽ രണ്ട് സീസണുകളിൽ മാത്രമെ വിജയികളുണ്ടായിരുന്നുള്ളൂ. രണ്ടാം സീസൺ കൊവിഡ് പ്രതിസന്ധികളും മറ്റും മൂലം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു.

    ആദ്യത്തെ സീസണിൽ അവതാരകനും നടനുമായ സാബുവും മൂന്നാം സീസണിൽ നടൻ മണിക്കുട്ടനുമാണ് ബി​ഗ് ബോസ് വിജയ കിരീടം ചൂടിയത്.

    'തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ... ലോലഹൃദയൻ...'; റോബിനെ പുകഴ്ത്തി മതിവരാതെ ജാസ്മിനും റിയാസും!'തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ... ലോലഹൃദയൻ...'; റോബിനെ പുകഴ്ത്തി മതിവരാതെ ജാസ്മിനും റിയാസും!

    ആദ്യ സീസണിലെ രണ്ടാം സ്ഥാനം നടിയും അവതാരകയുമെല്ലാമായ പേർളി മാണിക്കായിരുന്നു. മൂന്നാം സീസണിൽ ഫൈനൽ ഫൈവിൽ എത്തിയ ഒരേയൊരു സ്ത്രീ മത്സരാർഥി ഡിമ്പൽ ഭാൽ മാത്രമായിരുന്നു.

    മൂന്ന് സീസണുകൾ സംഭവിച്ചിട്ടും ഇതുവരെ ഒരു സ്ത്രീ വിജയം കിരീടം ചൂടാത്തതിൽ ആരാധകർക്കും പ്രതിഷേധമുണ്ട്. അതേസമയം ബി​ഗ് ബോസ് തെലുങ്ക് ഒടിടി വേർഷൻ ഫിനാലെ കഴിഞ്ഞ ദിവസമാണ് നടന്നത്.

    എൺപത്തിനാല് ദിവസത്തിന് മുകളിൽ നടന്ന റോളകോസ്റ്റർ യാത്ര ധൈര്യ സമേതം മറി കടന്ന് നടി ബിന്ദു മാധവി കപ്പുയർത്തി.

     ലാലേട്ടന്റെ പിറന്നാൾ കളറാക്കി മത്സരാർഥികൾ, ബെസ്റ്റ് ഷെഫ് പട്ടം റോൺസന്, ബെസ്ലിക്ക് ഇരട്ടി മധുരം! ലാലേട്ടന്റെ പിറന്നാൾ കളറാക്കി മത്സരാർഥികൾ, ബെസ്റ്റ് ഷെഫ് പട്ടം റോൺസന്, ബെസ്ലിക്ക് ഇരട്ടി മധുരം!

    സ്ത്രീകൾ വിജയികളാകുന്നില്ല

    ഫസ്റ്റ് റണ്ണറപ്പായി അഖിൽ സാർത്തകും ശിവ മൂന്നാം സ്ഥാനവും നേടി. ആദ്യമായാണ് തെലുങ്ക് ബി​ഗ് ബോസിൽ ഒരു സ്ത്രീ വിജയിയാകുന്നത്. തമിഴ് ബി​ഗ് ബോസിലും സ്ത്രീകൾ വിജയികളായിട്ടുണ്ടെങ്കിലും മലയാളത്തിൽ അത് സംഭവിച്ചിട്ടില്ല.

    ബിന്ദു മാധവി തെലുങ്കിൽ കപ്പുയർത്തിയതോടെ വീണ്ടും ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ മലയാളം ബി​ഗ് ബോസ് ചർച്ചയാവുകയാണ്. പ്രേക്ഷകരുടെ ചിന്താ​ഗതികൾ മാറാത്തതാണ് ബി​ഗ് ബോസ് മലയാളത്തിൽ സ്ത്രീകൾക്ക് ഉയർന്ന് വരാൻ സാധിക്കാത്തതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

    സ്ത്രീകൾ എത്ര നന്നായി പെർഫോം ചെയ്താലും അത് അം​ഗീകരിക്കാനോ അവരെ സപ്പോർട്ട് ചെയ്യാനോ ഉള്ള തലത്തിലേക്ക് പ്രേക്ഷകരുടെ ചിന്താ​ഗതികൾ മാറി വരേണ്ടതുണ്ട്.

    മാറേണ്ടത് ചിന്താ​ഗതിയല്ലേ?

    കഠിനമായി പ്രയത്നിച്ച് ടാസ്ക്കുകൾ ചെയ്ത് കുതിക്കുന്ന സ്ത്രീ മത്സരാർഥികൾക്ക് ലഭിക്കാത്ത പിന്തുണയാണ് ഒരു ടാസ്ക്ക് പോലും കൃത്യമായി ജയിക്കാൻ കഴിയാത്ത പുരുഷ മത്സരാർഥികൾക്ക് ഇപ്പോൾ ലഭിക്കുന്നത്.

    നാലാം സീസണിലെ ഏറ്റവും നല്ല പെർഫോമേഴ്സാണ് ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ, ജാസ്മിൻ തുടങ്ങിയവർ. കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചാണ് ഇവർ ടാസ്ക്കുകൾ പൂർത്തിയാക്കുന്നത്. എന്നാൽ ഇവരുടെ കഴിവുകൾ പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇവർക്ക് ജനപിന്തുണ കുറയാനുള്ള കാരണമായി നിരൂപകർ പറയുന്നത്.

    ബി​ഗ് ബോസ് മത്സരം കണക്കിലെടുക്കുമ്പോൾ ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ തുടങ്ങിയവരെ പരദൂഷണം, ഷാഡോ തുടങ്ങിയവയിൽ ഒതുക്കി നിർത്തി തരംതാഴ്ത്തുന്നതും അവരുടെ ജനപിന്തുണയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നുണ്ട്.

    ബിന്ദു മാധവിമാർ മലയാളത്തിലുമുണ്ടാകണം

    പുരുഷന്മാർ തെറ്റുകൾ ചെയ്താലും പരദൂഷണം പറഞ്ഞാലും അതെല്ലാം അവരുടെ ചില ഡയലോ​ഗുകളും മാസ് പ്രകടനങ്ങളും കോമഡി പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകർ തന്നെ കണ്ടില്ലെന്ന് നടിക്കുകയും അവരെ തുടർന്നും പിന്തുണയ്ക്കുകയും ചെയ്യും.

    എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അവരുടെ വസ്ത്രധാരണം പോലും കുറ്റമായി പറഞ്ഞാണ് വോട്ടുകൾ കൊടുക്കാതിരിക്കുന്നത്. ഇത്തരം ചിന്താ​ഗതികളിൽ മാറ്റം വരാതെ സ്ത്രീകൾ ബി​ഗ് ബോസ് കപ്പുയർത്തുന്നത് സ്വപ്നങ്ങളിൽ മാത്രമായി ഒതുങ്ങും.

    തമിഴ് ബി​ഗ് ബോസിലും ബിന്ദു മാധവി മത്സരിച്ചിട്ടുണ്ട്. പക്ഷെ ഫൈനൽ ഫൈവിൽ എത്തും മുമ്പ് പുറത്താവുകയായിരുന്നു. സ്ത്രീ-പുരുഷൻ വേർതിരിവ് മാറ്റിവെച്ച് നന്നായി കളിച്ച് പെർഫോം ചെയ്ത് മുന്നേറുന്നവരെ ജനങ്ങൽ പിന്തുണയ്ക്കാൻ തയ്യാറായാൽ മാത്രമെ സ്ത്രീകളും ഇത്തരം ഷോകളിൽ ഉയർന്ന് വരികയും കപ്പ് ഉയർത്തുകയും ചെയ്യുകയുള്ളൂ.

    Read more about: bigg boss
    English summary
    Bigg Boss Malayalam season 4: Bindu Madhavi Wins In Telugu, Fans Wants A Girl To Win Malayalam Too
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X