മിഡ് വീക്ക് എവിക്ഷനിലൂടെ ധന്യ പുറത്തേക്ക് പോവട്ടെ; വീടിനകത്ത് നിന്നും പ്രവചനവുമായി ബ്ലെസ്ലി
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുകയാണ്. ഷോ യില്‍ എന്തായിരിക്കും നടക്കാന്‍ പോവുക എന്നതിനെ പറ്റി ആരാധകരും ആകാംഷയിലാണ്. ഇതിനിടെ മിഡ് വീക്ക് എവിക്ഷന്‍ കൂടി ബിഗ് ബോസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പത്ത് ലക്ഷം രൂപ വരെ അവിടെ വെച്ചിട്ട് ആ തുക എടുത്ത് ഒരാള്‍ക്ക് സ്വയം പുറത്തേക്ക് പോവാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ആരുമതിന് തയ്യാറായിട്ടില്ല. ഇതിനിടെ മോണിങ് ടാസ്‌കില്‍ ധന്യ പുറത്തേക്ക് പോവണമെന്നുള്ള ആഗ്രഹമാണ് ബ്ലെസ്ലി മുന്നോട്ട് വെച്ചിരിക്കുന്നത്.
'പുതിയ പുതിയ ബോധത്തിലും മത്സരത്തിലും ഇത്തവണത്തെ ന്യൂ നോര്‍മല്‍ ഉടലെടുക്കണം എന്നതാണ് ഈ സീസണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആവശ്യമാണ്. ഇവിടെ നടക്കുന്ന മിഡ് വീക്ക് എവിക്ഷനില്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് ധന്യ മേരി വര്‍ഗീസിനെയാണെന്നാണ് ബ്ലെസ്ലി പറയുന്നത്. ഒരു വിഷയം ധന്യ ചേച്ചിയും ലക്ഷ്മി ചേച്ചിയും സംസാരിക്കുകയും അതില്‍ ദില്‍ഷ അടക്കമുള്ളവര്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്.

എല്ലാവരും ഇടപെടുകയും പുറത്ത് സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ധന്യ ചേച്ചി മാത്രം ധൈര്യസമേതം ഒന്നും പറഞ്ഞിട്ടില്ല. ഇവിടെ ബാക്കിയുള്ളവരെ താരതമ്യം ചെയ്ത് നോക്കുകയാണെങ്കില്‍ ധന്യ ചേച്ചിയ്ക്കാണ് ധൈര്യമില്ലായ്മ ഉള്ളത്. പ്രേക്ഷക പിന്തുണയെ പറ്റി പറയാന്‍ ഞാന്‍ ആരുമല്ലെന്നും എങ്കിലും ധന്യ പോവണമെന്നാണ്' ബ്ലെസ്ലി ഉറപ്പിച്ച് പറയുന്നത്.
ഈ വിഷയത്തില്‍ പ്രതികരണവുമായി ആരാധകരും എത്തിയിരുന്നു. ഇത്തവണത്തെ സീസണില്‍ ആരു വിജയിക്കും എന്നു പറയാന്‍ കഴിയാത്ത സാഹചര്യം ആണ് നിലവില്‍. ആര് വിജയിക്കണമെന്ന് നിശ്ചയിക്കുന്നത് പ്രേഷകരാണ്.

പ്രേഷകര്‍ എന്നു പറയുമ്പോള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഡീഗ്രേഡ് ചെയ്ത് നടക്കുന്ന ഫേക്ക് ഐഡികള്‍ മാത്രമല്ല. ബിഗ് ബോസ് ഗെയിമിനെയും ഓരോ ഗെയിമറെയും നിഷ്പക്ഷമായി വിലയിരുത്താന്‍ കഴിവുള്ള പ്രേഷകര്‍ പുറത്തുണ്ട്. അവരിലാണ് ധന്യയെ സപ്പോര്‍ട്ട് ചെയ്യുമെന്ന ഞങ്ങളുടെ പ്രതീക്ഷയുള്ളതെന്ന് ആരാധകരും പറയുന്നത്.
ധന്യ 10 ലക്ഷം വാങ്ങി പോയാല്‍ അതു സൂപ്പറാവും. ഫൈനല്‍ ആയാല്‍ അതു പോലും കിട്ടില്ല. പക്ഷെ അത് പുറത്തുള്ള നമ്മുക്ക് അറിയാം. ധന്യയ്ക്ക് അറിയില്ലല്ലോ. എന്തായാലും അവസാനം വരെ നിന്ന് മികച്ച രീതിയില്‍ ഗെയിം മുന്നോട്ട് കൊണ്ട് പോവാന്‍ ധന്യയ്ക്ക് സാധിക്കട്ടെ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ധന്യയ്ക്ക് പുറമേ സൂരജിനോടാണ് ആ പത്ത് ലക്ഷം എടുക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications