For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയുടെ പ്രണയത്തോടുള്ള കാഴ്ചപ്പാട് വേറെയാണ്, കുട്ടിയല്ല, ദില്‍ഷയോടുള്ള ഇഷ്ടം ഇതാണ്...

  |

  ബിഗ് ബോസ് റിയാലിറ്റി ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മത്സരം അഞ്ചാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. നിലവില്‍ 14 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഷോയിലുള്ളത്. മത്സരം എന്താണെന്ന് അറിഞ്ഞെത്തിയ ഇവര്‍ ഉഗ്രന്‍ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ബിഗ് ബോസിനെ കേവലം മത്സരമായി മാത്രം കണ്ടു കൊണ്ടാണ് ഇവര്‍ മുന്നോട്ട് പോവുന്നത്.

  കാജലിനെ പിതാവിന്റെ നായിക സ്ഥാനത്ത് നിന്ന് മാറ്റിയത് രാം ചരണ്‍, കാരണം... രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

  കടുത്ത മത്സരം നടക്കുമ്പോഴും ബിഗ് ബോസ് ഹൗസില്‍ പ്രണയം ഇടംപിടിക്കുന്നുണ്ട്. ഒരു ട്രയാങ്കിള്‍ ലവ് സ്റ്റോറിയാണ് ഹൗസില്‍ നടക്കുന്നത്. മലയാളം ബിഗ് ബോസ് ഷോയില്‍ ട്രയാങ്കിള്‍ ലവ് സ്റ്റോറി ഇതാദ്യമായിട്ടാണ്.

  ചേട്ടനായിരുന്നു കാര്‍ ഓടിച്ചത്, ഒരു ലോറി വന്ന് ഇടിച്ചു, ആ അപകടത്തെ കുറിച്ച് ഐഡിയ സിംഗര്‍ താരം റോഷന്‍

  ദില്‍ഷയാണ് ബിഗ് ബോസ് ഹൗസിലെ പ്രണയ നായിക. ബ്ലെസ്ലിയായിരുന്നു തന്റെ പ്രണയം ആദ്യം ദില്‍ഷയോട് വെളിപ്പെടുത്തിയത്. ഹൗസ് അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പിന്നീട് മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡിലും ഇക്കാര്യം പറഞ്ഞു. എന്നാല്‍ പ്രണയത്തിന് ഒരു ചാന്‍സുമില്ലെന്നാണ് ദില്‍ഷയുടെ പ്രതികരണം. ഷോയില്‍ എത്തിയപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. താന്‍ ആരേയും പ്രണയിച്ചിട്ടില്ലെന്നും പെട്ടെന്ന് ഒരാളെ ഇഷ്ടപ്പെടാന്‍ പറ്റില്ലെന്നുമാണ് ദില്‍ഷ പറഞ്ഞത്. ബ്ലെസ്ലിയെ ഇഷ്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങളും ദില്‍ഷ നടത്തി എങ്കിലും അതൊക്കെ പരാജയപ്പെട്ട് പോവുകയായിരുന്നു.

  ഇപ്പോഴിതാ വീണ്ടും ബ്ലെസ്ലിയോട് തന്നെ സഹോദരിയായി കാണാന്‍ പറയുകയാണ് ദില്‍ഷ. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് പ്രണയം ചർച്ചയായി കടന്നു വന്നത്. താന്‍ സംസാരിക്കുന്തോറും ബ്ലെസ്ലിക്ക് തന്നോടുള്ള ഇഷ്ടം കൂടുന്നുണ്ടോ എന്നായിരുന്നു ദില്‍ഷയുടെ സംശയം. എന്നാല്‍ അന്ന് തോന്നിയ അതേ ഫീല്‍തന്നെയാണ് ഇപ്പേഴുമെന്നാണ് ബ്ലെസ്ലി പറഞ്ഞത്. ഇഷ്ടം തോന്നാനുള്ള കാരണവും കൃത്യമായി പറയുന്നുണ്ട്.

  ബ്ലെസ്ലിയുടെ വാക്കുകള്‍ ഇങ്ങനെ...'എനിക്ക് നിന്നോട് ഇഷ്ടം തോന്നി. അത് അങ്ങനെ തന്നെയുണ്ടാവും. നീ വേറെ ഒരാളെ വിവാഹം ചെയ്താലും എന്റെ ഇഷ്ടം മാറണം എന്നില്ല. ഞാന്‍ നിന്നെ സ്നേഹിക്കുമ്പോള്‍ അത് തിരിച്ച് തരണമെന്ന് നിന്നോട് പറയുന്നില്ല. അന്ന് ഇഷ്ടമാണെന്ന് പറഞ്ഞ ശേഷം നിന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ല. അത് പോലെ നീ എന്നെ അനിയനായി കാണുന്നു എന്ന് കരുതി ഞാന്‍ നിന്നെ ചേച്ചിയായി കാണണം എന്നും ഇല്ല. നിന്റെ തീരുമാനം നിന്റെ ഇഷ്ടമാണ്, അത് പോലെ എന്റെ ഇഷ്ടം എന്റേതും എന്ന നിലപാട്' ബ്ലെസ്ലി പറഞ്ഞു.

  ചേച്ചിയായി കാണണമെന്നുള്ള നിലപാടില്‍ തന്നെയാണ് ദില്‍ഷ. ഇത്തവണ വളരെ സീരിയസായിട്ടാണ് ബ്ലെസ്ലിയോട കാര്യങ്ങള്‍ പറയുന്നത്. ' ചേച്ചിയെ പോലെ കാണണമെന്നും ഒരിക്കലും നിന്നെ പ്രണയിക്കാനോ വിവാഹം ചെയ്യാനോ സാധിയ്ക്കില്ലെന്നും ദില്‍ഷ വ്യക്തമാക്കി. വിവാഹത്തിന് ഒരു ശതമാനം പോലും സാധ്യതയില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാല്‍ ഇതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ബ്ലെസ്ലിയുടേത്.

  Recommended Video

  അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview

  ഇതിനിടെ ദില്‍ഷയോട് പ്രണയത്തിനെ കുറിച്ചുള്ള നിര്‍വചനം ബ്ലെസ്ലി ചോദിക്കുന്നുണ്ട്. രണ്ട് പേര്‍ പരസ്പരം ഇഷ്ടപ്പെട്ട് കല്യാണം കഴിച്ച് കുട്ടികള്‍ ഉണ്ടാവുന്നതാണ് ദില്‍ഷയുടെ കാഴ്ചപ്പാടില്‍ പ്രണയം. എന്നാല്‍ ബ്ലെസ്ലിയുടേത് അങ്ങനെയല്ല. ആണും ആണും സ്നേഹിക്കുന്നതോ, പെണ്ണും പെണ്ണും സ്നേഹിക്കുന്നോ. അവിടെ കുട്ടികള്‍ ഉണ്ടാവുമോ എന്നായിരുന്നു മറുപടി. ബ്ലെസ്ലി ഇങ്ങനെയൊക്കെ പറഞ്ഞിട്ടും തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ദില്‍ഷ. ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ റോബിനും തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. നോ എന്ന് തന്നെയാണ് ദില്‍ഷ അതിനും മറുപടി നല്‍കിയത്.

  English summary
  Bigg Boss Malayalam Season 4 Blessle And Dilsha Opens Up About Their Love View Points,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X