'ദിൽഷയോട് ആദ്യമായി 'സ്പാർക്ക്' തോന്നിയത് ഇവിടെ വെച്ച്'; ഹൗസിലെ തനിക്ക് പ്രിയപ്പെട്ട സ്ഥലത്തെ കുറിച്ച് ബ്ലെസ്ലി
ബിഗ് ബോസ് നാലാം സീസൺ അവസാനിക്കാൻ പോവുകയാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണം ആറായി ചുരുങ്ങി. ഇന്നിതാ അവസാനമായി റോൺസൺ കൂടി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. റോൺസൻറെ എവിക്ഷൻ ഹൗസ് അംഗങ്ങൾ ഞെട്ടലോടെയാണ് കേട്ടത്. പിന്നാലെ താൻ തുറക്കാതെ വെച്ചിരുന്ന സമ്മാനം റോൺസൺ തുറക്കുകയും അതിലുണ്ടായിരുന്ന സമ്മാനം എല്ലാവർക്കും നൽകുകയും ചെയ്തു.
വളരെയധികം സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നതെന്ന് പറഞ്ഞാണ് റോൺസൺ മത്സരാർഥികളോട് യാത്ര പറഞ്ഞത്. റിയാസ്, ലക്ഷ്മിപ്രിയ, റോൺസൺ, ധന്യ, ബ്ലെസ്ലി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്.
ഇതിൽ ബ്ലെസ്ലി കഴിഞ്ഞ ദിവസം തന്നെ സേഫ് ആയി ബിഗ് ബോസ് സീസൺ നാല് ഫൈനൽ ഫൈവിൽ എത്തിയിരുന്നു. ഇന്നത്തെ എപ്പിസോഡിൽ ലക്ഷ്മി പ്രിയയും സേഫ് ആയി. ടാസ്ക്കിലൂടെയാണ് ബിഗ് ബോസ് എവിക്ഷൻ പ്രഖ്യാപിച്ചത്.
ധന്യ, റിയാസ്, റോൺസൺ എന്നിവരുടെ ബാഗിൻറെ താക്കോൽ കറക്ടായി തുറക്കുന്നത് ആരാണോ അവരാകും വിജയിക്കുക. ആദ്യത്തെ ഘട്ടത്തിൽ തന്നെ ധന്യ സേഫ് ആയി.
റിയാസും സേഫ് ആയി. റോൺസണിന്റെ പെട്ടിയുടെ ചാവി ഉണ്ടായിരുന്നില്ല. അതിനാൽ റോൺസണിന് പെട്ടി തുറക്കാൻ കഴിയാതെ പോവുകയും എവിക്ടാവുകയുമായിരുന്നു.

ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, സുചിത്ര, അഖിൽ,വിനയ് എന്നിവരാണ് ഇതുവരെ ഷോയിൽ നിന്നും എവിക്ട് ആയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്.
അപ്രതീക്ഷിതമായി റോബിനും ജാസ്മിനും ഷോയിൽ നിന്നും പുറത്തു പോകുകയും ചെയ്തു. തൊണ്ണൂറ്റി ഒന്ന് ദിവസം പിന്നിട്ടപ്പോഴേക്കും മത്സരാർഥികൾക്കെല്ലാം ആ ഹൗസിനോട് ഒരു അടുപ്പം വന്നിട്ടുണ്ട്.
പലപ്പോഴും മത്സരാർഥികൾ തന്നെ തങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മോഹൻലാലും ഹൗസിൽ മത്സരാർഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തെ കുറിച്ച് തിരക്കിയിരിക്കുകയാണ്. ബ്ലെസ്ലിയോട് ചോദിച്ചപ്പോൾ ബ്ലെസ്ലി പറഞ്ഞത് രസകരമായ മറുപടിയാണ്.

ബെഡ്റൂമിലുള്ള സോഫയാണ് ബ്ലെസ്ലി തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി പറഞ്ഞത്. അതിനുള്ള കാരണമായി ബ്ലെസ്ലി പറഞ്ഞത് അവിടെ വെച്ചാണ് ദിൽഷയോട് ആദ്യം പ്രണയം തോന്നിയത് എന്നാണ്. ബിഗ് ബോസ് നൽകിയ ചുവന്ന ഹൃദയത്തിന്റെ രൂപവും ബ്ലെസ്ലി തനിക്ക് പ്രിയപ്പെട്ട സ്ഥലത്ത് കൊണ്ടുവെച്ചു.
'സെൽഫി ടാസ്ക്ക് കഴിഞ്ഞ ശേഷം ഞാൻ ആ സോഫയിൽ ഇരിക്കുകയായിരുന്നു. ഞാൻ പറഞ്ഞതെല്ലാം കേട്ട ദിൽഷ എന്നോടൊപ്പം വന്ന് അവിടെ ഇരുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അവൾ പറഞ്ഞു.'
'കരയുന്നപോലെയായിരുന്നു. അന്ന് അവൾ കാണിക്കുന്ന സ്നേഹം കണ്ടപ്പോഴാണ് ആദ്യമായി ഒരു സ്പാർക്ക് അവളോട് തോന്നിയത്' ബ്ലെസ്ലി പറഞ്ഞു. സ്പാർക്ക് എന്ന് ഉദ്ദേശിച്ചത് പൂത്തിരിയാണോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ മാലപ്പടക്കമാണെന്നാണ് ബ്ലെസ്ലി പറഞ്ഞത്.

മാലപടക്കം ഓലപ്പടക്കം ആകരുതെന്നും ബ്ലെസ്ലിയോട് മോഹൻലാൽ പറഞ്ഞു. ശേഷം കഴിഞ്ഞ ദിവസം നടന്ന സ്പോൺസർ ടാസ്ക്കിനെ കുറിച്ചും മോഹൻലാൽ ബ്ലെസ്ലിയോട് ചോദിച്ചു. പോൺസിന്റെ ലില്ലിപ്പൂക്കൾ എന്നായിരുന്നു ടാസ്കിന്റെ പേര്.
ഇതിനിടിൽ ദിൽഷയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ബ്ലെസ്ലി പൂവ് കൊടുത്തതിനെ കുറിച്ചാണ് മോഹൻലാൽ ചോദിച്ചത്. സ്നേഹിക്കപ്പെടാൻ ഒരു ഭാഗ്യം വേണമെന്നാണ് ബ്ലെസ്ലി മറുപടിയായി പറഞ്ഞത്. ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്.
ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ് എന്നും ബ്ലെസ്ലി പറഞ്ഞു. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹൻലാൽ ചോദിച്ചു. ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം.
പ്രേമം ആകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമമാണോ ഉള്ളതെന്നും മോഹൻലാൽ ചോദിച്ചു. പ്രേമം ആണെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.


Click it and Unblock the Notifications