For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗെയിമിന് മുകളിലുള്ള കളി കൂടി കാണണം; ദില്‍ഷയ്ക്ക് മുന്നറിയിപ്പുമായി ബ്ലെസ്ലി, മത്സരത്തെ ബാധിക്കുമെന്ന് ഉപദേശം

  |

  മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോയെ പൂര്‍ണ്ണമായി മനസ്സിലാക്കി കൊണ്ട് ഹൗസിലെത്തിയ മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഗെയിം പ്ലാനുകള്‍ ഇല്ലെന്ന് പറയുമ്പോഴും ഇവരുടെ സ്ട്രറ്റജി ഹൗസിനുള്ളില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. കൃത്യമായ പദ്ധതിയോടെയാണ് ഓരോരുത്തരും വീട്ടില്‍ എത്തിയിരിക്കുന്നത്.

  ദീപികയെ പോലെയാവണോ എന്ന് ചോദിക്കാറുണ്ട്, ധന്യയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ജോണ്‍

  അതേസമയം മത്സരാര്‍ത്ഥികളെക്കാളും ബുദ്ധിമാനാണ് ബിഗ് ബോസ്. ഹൗസ് അംഗങ്ങള്‍ തങ്ങളുടെ മത്സരം ശക്തമാക്കുമ്പോള്‍ ബിഗ് ബോസും തങ്ങളുടെ ഗെയിമും കടുപ്പിക്കുകയാണ്. ടാസ്‌ക്കിന്റെ പേരില്‍ കഴിഞ്ഞ സീസണില്‍ കേട്ട വിമര്‍ശനമൊക്കെ ഈ സീസണിലൂടെ മാറ്റിയിരിക്കുകയാണ്. ഫിസിക്കലിയും മെന്റലിയും കളിക്കേണ്ട ടാസ്‌ക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. ആരോഗ്യരംഗം എന്ന വീക്കിലി ടാസ്‌ക്ക് അതിനൊരു ഉദാഹരണമാണ്. ഇത്തവണത്തെ ബിഗ് ബോസ് യാത്ര മത്സരാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമായിരിക്കില്ലന്നാണ് ടാസ്‌ക്കുകള്‍ നല്‍കുന്ന സൂചന.. പലരുടേയും മനോവീര്യം നഷ്ടമായി കൊണ്ടിരിക്കുകയാണ്.

  എന്റെ മമ്മി ഇത് കണ്ടാല്‍ സഹിക്കില്ല, വല്ലതും ചെയ്തു കളയും; ഷോയില്‍ നിന്ന് ഇറങ്ങി പോകുമെന്ന് ഡെയ്‌സി

  ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ദില്‍ഷ. നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷോയിലൂടെ നിരവധി ആരാധകരേയും സ്വന്തമാക്കാന്‍ ദില്‍ഷയ്ക്ക് കഴിഞ്ഞിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോള്‍
  ബിഗ് ബോസ് ഷോയിലൂടെ ആരാധകരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.

  ബിഗ് ബോസ് സീസണ്‍ 4ലെ മികച്ച ഗെയിമാറാണ് ദില്‍ഷ. സുരക്ഷിതമായി ഹൗസില്‍ നിന്ന് പോകാന്‍ ശ്രമിക്കാതെ തന്റെ നിലപാടുകള്‍ തുറന്നടിക്കാറുണ്ട്. ഈ സ്വഭാവം ഇപ്പോള്‍ ഹൗസിനുള്ളില്‍ എതിരാളികളെ സൃഷ്ടിച്ചിരിക്കുകയാണ്. മൂന്നാം വാരം ദില്‍ഷയായിരുന്നു ഹൗസിലെ ക്യാപ്റ്റന്‍. ഭൂരിഭാഗം അംഗങ്ങളും ദില്‍ഷയുടെ ക്യാപ്റ്റന്‍സിയിലെ പോരായ്മകളായിരുന്നു ചൂണ്ടി കാണിച്ചത്. അവതാരകനായ മോഹന്‍ലാലും ക്യപ്റ്റന്‍സിയിലെ പിഴവുകള്‍ പറഞ്ഞിരുന്നു

  ടാസ്‌ക്കുകളില്‍ സജീവമാണ് ദില്‍ഷ. മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ ആഴ്ചയിലെ ടാസ്‌ക്ക് ദില്‍ഷയ്ക്ക് അത്രയ്ക്ക് സുഖകരമായിരുന്നില്ല. ഭാരം കുറയ്ക്കുക എന്നതായിരുന്നു ടാസ്ക്ക്. എന്നാല്‍ തന്നാല്‍ കഴിയുന്ന മാക്‌സിമം നോക്കിയെങ്കിലും മറ്റുള്ളവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോഴിത ബ്ലെസ്ലിക്ക് മുന്നില്‍ മനസ് തുറക്കുകയാണ് ദില്‍ഷ. മറ്റുള്ളവര്‍ തന്നെ അവഗണിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു ദില്‍ഷ സംസാരിച്ചത്.

  വിഷമിച്ചിരുന്ന ദില്‍ഷയുടെ അടുത്തെത്തിയാണ് ബ്ലെസ്ലി സമാധാനിപ്പിച്ചത്. 'ഇങ്ങനെ വിഷമിച്ചിരുന്നാല്‍ നാളത്തെ ഗെയിമിനെ ബാധിക്കുമെന്നാണ് ' ബെസ്ലി പറയുന്നത്. ഒപ്പം തന്നെ മറ്റുള്ള മത്സരാര്‍ത്ഥികളുടെ മനസ്സിലിരിപ്പിനെ കുറിച്ചും വ്യക്തമാക്കി കൊടുക്കുന്നുണ്ട്. ഗെയിമിന് മുകളിലുള്ള കളികള്‍ കൂടി കാണണമെന്നുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്‌.

  ഈ സമയം തനിക്ക് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും ദില്‍ഷ പറയുന്നു. 'ഗെയിം കളിക്കാതെ മാറി നില്‍ക്കുന്ന ആളല്ല ഞാന്‍. ശരീരഭാരം കുറയ്ക്കാനായി പലതും ചെയ്തു. എന്നാല്‍ ടാസ്‌ക്കില്‍ മോശം പ്രകടനമാണ് താന്‍ കാഴ്ചവെച്ചത് എന്ന് നവീന്‍ ചേട്ടന് പറഞ്ഞപ്പോള്‍ ഏറെ വിഷമം തോന്നിയെന്നാണ് ' ദില്‍ഷ പറയുന്നത്. ഒപ്പം ബ്ലെസ്ലിയ്ക്കും ചുറ്റമുള്ളവരെ പറ്റിയുള്ള മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  ഈ ആഴ്ച ബിഗ് ബോസ് ഹൗസില്‍ ആരോഗ്യവാരമായി ആചരിക്കുകയാണ്. അതിനാല്‍ തന്നെ ഹെല്‍ത്തുമായി ബന്ധപ്പെട്ട ടാസ്‌ക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ആരോഗ്യരംഗം എന്നാണ് ടാസ്‌ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി ശരീരഭാരം കുറഞ്ഞവര്‍ വെയിറ്റ് കൂട്ടുകയും ഭാരമുള്ളവര്‍ കുറയ്ക്കുകയും വേണം. ബ്ലെസ്ലി ശരീരഭാരം വര്‍ധിപ്പിക്കുന്ന ടീമില്‍ ആണ്. ദില്‍ഷ കുറയ്ക്കുന്നതിന്റേയും. മികച്ച പ്രകടനമായിരുന്നു ബ്ലെസ്ലി കാഴ്ച വെച്ചത്.

  English summary
  Bigg Boss Malayalam Season 4 Blesslee Advises To Dilsha About others Game Plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X