For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കള്ള സന്യാസി, നിന്റെ തനിനിറം പുറത്ത്, ഹൗസിന് അകത്തും പുറത്തും നീ ഫേക്കാണ്'; ബ്ലെസ്ലിയോട് ഡെയ്സി!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് രണ്ട് മാസം പിന്നിടാൻ പോകുമ്പോഴും ആരാധകർ ബി​ഗ് ബോസ് ഹാങോവറിൽ തന്നെയാണ്. മത്സരാർഥികളുടെ പുറത്തുള്ള പ്രവൃത്തികൾ പോലും ഇപ്പോഴും പ്രേക്ഷകർ വിലയിരുത്തുകയും ഒപ്പം ബി​ഗ് ബോസ് ആരാധകരുടെ ​ഗ്രൂപ്പിൽ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

  കൂടാതെ ഫാൻ ഫൈറ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും പറയാൻ‌ സാധിക്കും. ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമായ സീസൺ കൂടിയാണ് സീസൺ 4.

  'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  ഈ സീസണ‍ിൽ ഹൗസിലായിരിക്കുമ്പോൾ വലിയ രീതിയിൽ ഏറ്റുമുട്ടിയിട്ടുള്ള രണ്ടുപേരാണ് ബ്ലെസ്ലിയും ഡെയ്സിയും. ഹൗസിൽ വെച്ച് ഇരുവരും തമ്മിൽ നടന്ന പ്രശ്നങ്ങളുടെ പേരിൽ പുറത്തിറങ്ങിയ ശേഷം വലിയ രീതിയിൽ സൈബർ അറ്റാക്ക് നടന്നിരുന്നുവെന്ന് ഡെയ്സി തന്നെ പിന്നീട് ഹൗസിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചപ്പോൾ ഡെയ്സിയോട് പറഞ്ഞിരുന്നു.

  തന്റെ ജോലിയ്ക്ക് പോലും പ്രശ്നങ്ങൾ ഉണ്ടായിയെന്നും ഡെയ്സി ബ്ലെസ്ലിയോട് പറഞ്ഞിരുന്നു. തന്റെ ആരാധകർ മൂലമാണ് ഡെയ്സിക്ക് പ്രശ്നങ്ങളുണ്ടായതെങ്കിൽ അത് പരിഹരിക്കാൻ താൻ വേണ്ടതെല്ലാം ചെയ്യുമെന്നും ബ്ലെസ്ലി വ്യക്തമാക്കിയിരുന്നു.

  ഇഷ്ടാനിഷ്ടങ്ങൾ ഒരുപോലെ, ‌നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലെന്ന് ആരാധകർ, ശോഭിതയുടെ മറുപടി ഇങ്ങനെ!

  മാത്രമല്ല പുറത്തിറങ്ങിയ ശേഷം നല്ലൊരു സൗഹൃദം രൂപപ്പെടുത്തി എടുക്കുകയും ചെയ്തിരുന്നു. ബ്ലെസ്ലി ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം സൗഹൃദം പുതുക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഡെയ്സി ഡേവിഡ്.

  സോഷ്യൽമീഡിയയിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഇപ്പോൾ ബ്ലെസ്ലിയെ കുറിച്ച് ഡെയ്സി സോഷ്യൽമീഡിയയിൽ കുറിച്ച പുതിയ കുറിപ്പാണ് വൈറലാകുന്നത്.

  ബ്ലെസ്ലി ഹൗസിന് അകത്തും പുറത്തും ഫേക്കാണ് എന്നാണ് ഡെയ്സി പറയുന്നത്. ബ്ലെസ്ലി യാതൊരു വിധ കാരണവുമില്ലാതെ തന്നെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തുവെന്നും ഡെയ്സി പറയുന്നു.

  'ഡ്യൂഡ് എനിക്ക് നിന്നെ മനസിലാവുന്നില്ല... യാതൊരു കാരണവുമില്ലാതെ നീ എന്നെ അൺഫോളോ ചെയ്തു. നീ ഫോളോ ചെയ്താലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്ന വലിയ വിഷയമല്ല. ഇപ്പോൾ നീ നിന്റെ തനിനിറം കാണിക്കുന്നു.'

  'ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയമാണ് സഹോദരാ....' എന്നാണ് ഡെയ്സി കുറിച്ചത്.

  'ഒരുമിച്ച് പഠിച്ചു... ഒരുമിച്ചു വളരും... കുറേ നാൾ അടികൂടി... ഇനി കുറച്ച് സ്നേഹിക്കട്ടെ... ലവ് യു സോമച്ച്' എന്നാണ് ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്ലെസ്ലി കുറിച്ചത്.

  ഇരുവരുടേയും കാഴ്ചപ്പാടുകളും ശീലങ്ങളും പ്രവൃത്തികളുമായിരുന്നു മിക്കപ്പോഴും ബ്ലെസ്ലിയും ഡെയ്സിയും തമ്മിൽ വഴക്കുകൾക്ക് കാരണമായത്. മുപ്പത്തിയ‍ഞ്ച് ദിവസമായപ്പോഴേക്കും ഡെയ്സി ഹൗസിൽ നിന്നും എലിമിനേറ്റായിരുന്നു.

  പ്രേക്ഷകർക്കിടയിൽ തുടക്കം മുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥിയായിരുന്നു ബ്ലെസ്ലി. അതുകൊണ്ട് തന്നെ ബ്ലെസ്ലിയുമായി ഡെയ്സി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴെല്ലാം അതെല്ലാം വലിയ രീതിയിൽ സൈബർ ഇടങ്ങളിൽ ചർച്ചയായിരുന്നു.

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  ബ്ലെസ്ലിയെ കുറിച്ച് വീണ്ടും കുറിപ്പ് പങ്കുവെച്ചതോടെ സൈബർ ആക്രമണം നേരിടാൻ താൻ തയ്യാറായി ഇരിക്കുകയാണെന്നും ഡെയ്സി സോഷ്യയൽമീഡിയ വഴി പറഞ്ഞിട്ടുണ്ട്. ബ്ലെസ്ലി അപർണ മൾബറിയുമായിട്ടാണ് ഏറ്റവും കൂടുതൽ സൗഹൃദം സൂക്ഷിക്കുന്നത്.

  അപർണ എലിമിനേറ്റായി പോയപ്പോൾ ബ്ലെസ്ലി കരയുകയും ചെയ്തിരുന്നു. ഹൗസിൽ വെച്ച് അടുത്ത സുഹൃത്തുക്കളായിരുന്ന ബ്ലെസ്ലിയും ദിൽഷയും ഇപ്പോൾ സൗഹൃദം സൂക്ഷിക്കുന്നില്ല. ദിൽഷയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തും റിയാസ് സലീം മൂന്നാം സ്ഥാനത്തുമായിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: blesslee and daisy start fighting again, daisy social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X