സഭയില്‍ പറയാന്‍ പാടില്ലാത്ത കാര്യമാണ് അത്; പിന്തുണയ്ക്കാന്‍ കൊള്ളില്ല, ജാസ്മിനെ കുറ്റം പറഞ്ഞ് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുന്തോറും മത്സരവും ശക്തമാകുകയാണ്. നൂറ് ദിവസം ഹൗസില്‍ നില്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് മത്സരാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ നില്‍ക്കുന്നത്. മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുകയാണ് മത്സരാര്‍ത്ഥികള്‍. നിലവില്‍ 12 പേരാണ് ബി.ബി ഹൗസിലുള്ളത്.

ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ഷോയില്‍ വന്നതോടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ താരം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജാസ്മിന്‍. ഫിറ്റ്‌നസ് ട്രെയിനറായ ജാസ്മിന് തുടക്കത്തില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. ബിഗ് ബോസ് ഷോയില്‍ എത്തിയതിന് ശേഷം ജാസ്മിന്റെ ഇമേജ് മാറിയിട്ടുണ്ട്.

ജാസ്മിന്‍

ബിഗ് ബോസ് ഷോയ്ക്ക് അകത്തും പുറത്തും ഒരു പോലെ ചര്‍ച്ചയാവുന്ന പേരാണ് ജാസ്മിന്റേത്. മത്സരം തുടങ്ങി രണ്ടാം ദിവസം തന്നെ ജാസ്മിന്റെ പേര് ഹൗസിന്‌ അകത്തും പുറത്തും ഉയര്‍ന്ന് കേട്ടിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടെയാണ് ജാസ്മിന്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് പലപ്പോഴും ജാസ്മിന് വില്ലനാവുന്നത്. ബിഗ് ബോസും മോഹന്‍ലാലും പല തവണ ഇക്കാര്യം ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ പല അവസരങ്ങളിലും വായില്‍ നിന്ന് ഇത്തരം വാക്കുകള്‍ പുറത്ത് വരാറുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുമുണ്ട്.

 റോബിന്‍ പ്രശ്‌നം

ബിഗ് ബോസ് ഹൗസിലെ ജാസ്മിന്റെ അടുത്ത സുഹൃത്താണ് ദില്‍ഷ. ജാസ്മിന്‍- ദില്‍ഷ കോമ്പോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. ജാസ്മിന് നൃത്തം പഠിപ്പിച്ചതൊക്കെ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് കോളങ്ങളിലുമൊക്കെ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. ദില്‍ഷ- റോബിന്‍ കൂട്ടുകെട്ടാണ് ഇവരുടെ സൗഹൃദത്തില്‍ വില്ലനായിരിക്കുന്നത്. റോബിന്റെ ഏറ്റവും വലിയ ശത്രുവാണ് ജാസ്മിന്‍. ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഇതിനോടകം തന്നെ ഹൗസിനുള്ളില്‍ നടന്നിട്ടുണ്ട്.

വിമർശനം

വാരാന്ത്യം എപ്പിസോഡില്‍ റോബിനെ പിന്തുണച്ച് ജാസ്മിനെതിരെ ദില്‍ഷ രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലിന്റെ സാന്നിധ്യത്തിലായിരുന്നു ജാസ്മിനെതിരെ ആഞ്ഞടിച്ചത്. ഇതിന് ശേഷം ഇവര്‍ തമ്മില്‍ അത്ര സ്വരച്ചേർച്ചയിലല്ല.

ഇപ്പോഴിതാ ജാസ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയാണ് ദില്‍ഷ. ബ്ലെസ്ലിയോടാണ് ഇക്കാര്യം പറഞ്ഞത്. ഡോക്ടറിനോടുള്ള തന്റെ സൗഹൃദമാണ് ജാസ്മിനെ ചൊടിപ്പിരിക്കുന്നതെന്നാണ് ദില്‍ഷ പറയുന്നത്. കൂടാതെ ജാസ്മിനെ പിന്തുണയ്ക്കാത്തതും പിണക്കം കൂട്ടിയിട്ടുണ്ടെന്നും പറയുന്നുണ്ട്. ഒരു സഭയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവള്‍ പറയുന്നതെന്നും അതിനെ എങ്ങനെ പിന്തുണയ്ക്കുമെന്നും ചോദിക്കുന്നുണ്ട്.

ബ്ലെസ്ലിയുടെ പ്രതികരണം

എന്നാല്‍ ജാസ്മിനെ തള്ളിപ്പറയാത്ത രീതിയിലായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. ഒപ്പം ദില്‍ഷയെ സമാധാനിപ്പിക്കുന്നുമുണ്ട്. ബിഗ് ബോസ് എന്നത് ഒരു ഷോയാണെന്നും ജാസ്മിന്‍ ഗെയിമിലെ എതിരാളിയാണെന്നുമാണ് ബ്ലെസ്ലി പറഞ്ഞത്. തോല്‍പ്പിക്കാന്‍ വേണ്ടി പലതും പറയുകയും പ്രവൃത്തിക്കുകയും ചെയ്യുമെന്നും അതിനെ അതിന്റെ രീതിയില്‍ കാണണമെന്നാണ് ബ്ലെസ്ലി ഉപദേശിച്ചു. ജാസ്മിനല്ല പ്രേക്ഷകരാണ് ദില്‍ഷയെ ഷോയില്‍ നിര്‍ത്തിയിരിക്കുന്നതെന്നും. അവര്‍ പറയുമ്പോള്‍ മാത്രം വിഷമിച്ചാല്‍ മതിയെന്നും ബ്ലെസ്ലി കൂട്ടിച്ചേർത്തു. ജയില്‍ വെച്ചായിരുന്നു ഇരുവരും സംസാരിച്ചത്.

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
 12 പേരാണാണ് ഹൗസിലുള്ള

നിലവില്‍ 12 പേരാണാണ് ഹൗസിലുള്ളത്. ലക്ഷ്മി പ്രിയ, റോണ്‍സണ്‍, ഡോക്ടര്‍ റോബിന്‍, സൂരജ്, അഖില്‍, ജാസ്മിന്‍, നിമിഷ, ദില്‍ഷ, സുചിത്ര, ധന്യ, അപര്‍ണ്ണ, ബ്ലെസ്ലി എന്നിവരാണ് ഹൗസിലുള്ളത്. ഇതില്‍ പലരും തങ്ങളുടെ ഗെയിം ആരംഭിച്ചിട്ടുണ്ട്. അഖില്‍, സൂരജ്, സുചിത്ര, ധന്യ ഒഴികെ മറ്റെല്ലാവരും ഈ ആഴ്ചയിലെ എവിക്ഷനില്‍ എത്തിയിട്ടുണ്ട്. ശക്തമായ മത്സരമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X