ആഗ്രഹിച്ചത് പോലെ ഒരു രാത്രി അവരൊന്നിച്ച്; ബിഗ് ബോസിലെ ക്രഷ്‌ലി ജയിലിലേക്ക്, ആഗ്രഹം നടന്നെന്ന് അഖില്‍

കഴിഞ്ഞ ആഴ്ച ബിഗ് ബോസിലെ ജയില്‍ ടാസ്‌ക് സംഭവബഹുലമായിരുന്നു. ബ്ലെസ്ലി, ലക്ഷ്മിപ്രിയ, റോബിന്‍ എന്നിവര്‍ ചേര്‍ന്ന് നടന്ന മത്സരത്തില്‍ റോബിന്‍ ഒറ്റയ്ക്കാണ് ജയിലിലേക്ക് പോയത്. ഇത്തവണ മോശം പ്രകടനം കാഴ്ച വെച്ചവരില്‍ രണ്ട് പേരെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയത്.

സഹമത്സരാര്‍ഥികളുടെ തീരുമാനപ്രകാരം ബ്ലെസ്ലിയും അഖിലുമാണ് ജയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഗ്രൂപ്പ് ടാസ്‌ക് ആണ് ബിഗ് ബോസ് നല്‍കിയത്. അഖിലിനെയും ബ്ലെസ്ലിയെയും പിന്തുണക്കുന്ന മത്സരാര്‍ഥികളെ രണ്ട് ഗ്രൂപ്പായി തിരിച്ചു. ശേഷം ഇവര്‍ ഓരോരുത്തരായി കൊണ്ട് വരുന്ന വസ്ത്രങ്ങള്‍ ധരിക്കുകയാണ് ഇരുവരും ചെയ്യേണ്ടത്. നാല്‍പത്തിയഞ്ച് വസ്ത്രങ്ങള്‍ ബ്ലെസ്ലി ധരിച്ചെങ്കിലും അമ്പതെണ്ണം ധരിച്ച് ഒന്നാം സ്ഥാനം നേടിയത് അഖിലാണ്.

ക്യാപ്റ്റന്‍ ആയതിനാല്‍ ബിഗ് ബോസ് പ്രത്യേകമായൊരു അധികാരം കൊടുത്തിരുന്നു

വിജയിക്കുന്ന മത്സരാര്‍ഥിയ്ക്ക് ജയിലില്‍ പോവേണ്ടി വരില്ലെന്നുള്ളതാണ് ഇതുവരെയുള്ള കാര്യം. എന്നാല്‍ അഖില്‍ ഈ ആഴ്ചയിലെ ക്യാപ്റ്റന്‍ ആയതിനാല്‍ ബിഗ് ബോസ് പ്രത്യേകമായൊരു അധികാരം കൊടുത്തിരുന്നു. ബ്ലെസ്ലിയ്‌ക്കൊപ്പം ജയിലിലേക്ക് പോവാന്‍ ബാക്കിയുള്ള മത്സരാര്‍ഥികളില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനാണ് അഖിലിനോട് പറഞ്ഞത്. അപര്‍ണ, ദില്‍ഷ എന്നീ പേരുകള്‍ പറഞ്ഞ അഖില്‍ ഒടുവിലത് ദില്‍ഷ എന്ന് ഉറപ്പിച്ചു.

ബ്ലെസ്ലിയെയും അവന്റെ ചേച്ചി ദില്‍ഷയെയും ഒരുമിച്ചാക്കി

ഇതോടെ ബ്ലെസ്ലിയും ദില്‍ഷയും ജയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ റോബിന് ഇത് സഹിക്കാന്‍ പറ്റില്ലെന്നും അദ്ദേഹത്തിന് വിഷമമായെന്നും റോണ്‍സന്‍ ഇടയില്‍ പറയുന്നുണ്ട്. ബ്ലെസ്ലി ഏറെ ആഗ്രഹിച്ചത് താന്‍ നേടി കൊടുത്തിട്ടുണ്ടെന്നാണ് അഖില്‍ ബിഗ് ബോസിനോടായി പറഞ്ഞത്. അവനത് ആഗ്രഹിച്ചിരുന്നു. ബ്ലെസ്ലിയെയും അവന്റെ ചേച്ചി ദില്‍ഷയെയും ഞാന്‍ ഒരുമിച്ചാക്കിയെന്ന് അഖില്‍ പറയുന്നു.

ന്തായാലും ഏറ്റവും നല്ല ജയില്‍ വാസം ബ്ലെസ്ലിയും ദില്‍ഷയും ചേര്‍ന്നുള്ളതാണെന്ന് വ്യക്തമാണ്.

ബിഗ് ബോസിലെ ജയില്‍ തന്റെ സ്വന്തം വീട് പോലെയാണ്. അവിടേക്ക് ദില്‍ഷ അതിഥിയായി വന്നതെന്ന് പറഞ്ഞാണ് ബ്ലെസ്ലി വീടിനകത്തേക്ക് പ്രവേശിക്കുന്നത്. മാത്രമല്ല ജയിലിനുള്ളിലെ സൗകര്യങ്ങള്‍ ദില്‍ഷയെ കാണിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഏറ്റവും നല്ല ജയില്‍ വാസം ബ്ലെസ്ലിയും ദില്‍ഷയും ചേര്‍ന്നുള്ളതാണെന്ന് വ്യക്തമാണ്.

ബ്ലെസ്ലിയും ദില്‍ഷയും ചേര്‍ന്ന് കിടിലന്‍ പെര്‍ഫോമന്‍സ് നടത്തിയിരിക്കുകയാണ്

ഇടയ്ക്ക് ബിഗ് ബോസില്‍ നടന്ന സ്‌പോണ്‍സര്‍ ടാസ്‌കില്‍ ബാക്കിയുള്ള മത്സരാര്‍ഥികള്‍ ഡാന്‍സ് കളിച്ചിരുന്നു. ആ സമയം ജയിലിനുള്ളില്‍ ബ്ലെസ്ലിയും ദില്‍ഷയും ചേര്‍ന്ന് കിടിലന്‍ പെര്‍ഫോമന്‍സ് നടത്തിയിരിക്കുകയാണ്. പരസ്പരം ബോറടിക്കാതെ എങ്ങനെയും ജയിലില്‍ നിന്നും പുറത്തിറങ്ങാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല രണ്ടാളും നേരത്തെ സൗഹൃദമുള്ളതിനാല്‍ അകത്ത് കയറിയപ്പോഴും മോശമില്ലാത്ത അവസ്ഥയിലാണ്. എന്തായാലും ട്രായങ്കിള്‍ ലവ് സ്‌റ്റോറി നടക്കുന്നതിനാല്‍ ബ്ലെസ്ലിയും ദില്‍ഷയും ഒന്നിച്ചായതിനെ കുറിച്ചുള്ള ട്രോളുകളാണ് വരുന്നത്.

ജയിലിൽ പാട്ട് മത്സരം നടത്തി ദിൽഷയും ബ്ലെസ്ലിയും

ബ്ലെസ്ലിയും ദില്‍ഷയും ചേര്‍ന്ന് ജയില്‍ സംഗീതക്കച്ചേരിയാക്കി മാറ്റിയിരിക്കുകയാണ്. ബ്ലെസ്ലി പാടുമ്പോള്‍ ദില്‍ഷ ഡാന്‍സ് ചെയ്യും. അവിനിന്ന് പാടി മരിക്കുകയാണെന്നാണ് റോണ്‍സന്റെ കൗണ്ടര്‍. ഇരുവരും പാട്ട് പാടുന്നത് കണ്ട് പരിപ്പ് വേര്‍തിരിക്കാന്‍ ബിഗ് ബോസ് കൊടുത്തു. ഇപ്പോള്‍ പരിപ്പ് പെറുക്കി കൊണ്ട് പാട്ട് പാടുകയാണ്. മറ്റുള്ളവരെ കുറിച്ച് ചര്‍ച്ച ചെയ്തു സമയം കളയാതെ പുറത്തെന്താ നടക്കുന്നത് എന്ന് ഓര്‍ത്തു ടെന്‍ഷന്‍ അടിക്കാതെ ആടിയും പാടിയും രണ്ടാളും എന്‍ജോയ് ചെയ്യുകയാണ്.. തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X