'അത്യാ​ഗ്രഹിയായ റിയാസ് വലിയൊരു സീറോയാണ്, അത് പ്രേക്ഷകർക്കും മനസിലായി'; കുറ്റപ്പെടുത്തി ബ്ലെസ്ലിയും ദിൽഷയും!

പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ് മലയാളം. നാലാം സീസണിൽ എത്തിനിൽക്കുന്ന ഷോ സംഭവ ബഹുലമായി മുന്നോട്ട് പോകുമ്പോൾ ഏറ്റവും ശക്തരായ രണ്ട് മത്സരാർഥികളായ ജാസ്മിനും റോബിനും പുറത്തായിരിക്കുകയാണ്.

ജാസ്മിൻ സ്വന്തം ഇഷ്ടപ്രകാരം വാക്ക് ഔട്ട് നടത്തുകയും റോബിനെ ഷോയുടെ നിമയങ്ങൾ തെറ്റിച്ചതിനാൽ പുറത്താക്കുകയുമായിരുന്നു. റോബിനാണ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞ മത്സരാർഥി.

ഷോയിൽ നിന്നും പുറത്തായി തിരികെ കേരളത്തിലെത്തിയ റോബിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് ഒമ്പത് മത്സരാർഥികളാണ് അവരിൽ‌ ഒരാൾ ഇന്ന് പുറത്ത് പോകാനുള്ള സാധ്യതയുമുണ്ട്.

ഓരോ മത്സരാർഥിയുടേയും പ്രവൃത്തികളും ടാസ്ക്കിലെ പ്രകടനവും എല്ലാം കണ്ട് വിലയിരുത്തിയാണ് പ്രേക്ഷകർ സ്നേഹിക്കുന്നത്. സീസൺ ഫോറിലേക്ക് രണ്ടാഴ്ച മുമ്പ് വൈൽഡ് കാർഡായി വന്ന മത്സരാർഥിയാണ് റിയാസ് സലീം.

കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ്. എഞ്ചിനീയറിങ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുണ്ട്.

ഹിന്ദി ബി​ഗ് ബോസ് സ്വപ്നം കണ്ടുവന്ന മത്സരാർഥി

കഴിഞ്ഞ ഒമ്പത് വർഷമായി ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ വലിയ ആരാധകനായ റിയാസ് ജാസ്മിൻ പോയതോടെ ഹൗസിൽ തകർന്നിരിക്കുകയാണ്.

റോബിനും ബ്ലെസ്ലിയും ദിൽഷയുമാണ് ജാസ്മിൻ വാക്ക് ഔട്ട് നടത്താൻ കാരണക്കാർ എന്നാണ് റിയാസ് പറയുന്നത്. റിയാസ് വന്ന ശേഷമാണ് ഹൗസ് വലിയൊരു യുദ്ധക്കളമായി മാറിയത്.

ഇപ്പോൾ റിയാസിന്റെ സ്വഭാവത്തെ വിലയിരുത്തി അദ്ദേഹം വലിയൊരു സീറോയാണെന്നാണ് വീട്ടിലെ ചില മത്സരാർഥികൾ പറയുന്നത്.

മോഹൻലാൽ നൽകിയ ഒരു ടാസ്ക്കിന്റെ ഭാ​ഗമായി സംസാരിക്കവെയാണ് ബ്ലെസ്ലി അടക്കമുള്ളവർ റിയാസ് വലിയൊരു വട്ടപൂജ്യമാണെന്ന് പറഞ്ഞത്.

ലാലേട്ടൻ കൊടുത്ത ​ഹീറോ സീറോ ടാസ്ക്ക്

ഹീറോ സീറോ എന്ന ഒരു ഗെയിമാണ് മോഹൻലാൽ മത്സരാർഥികൾക്കായി നടത്തിയത്. ആരെയാണ് ഹീറോയായും ആരെയാണ് സീറോയായും പ്രേക്ഷകർ കരുതുന്നത് എന്നാണ് തോന്നുന്നത് എന്നായിരുന്നു മത്സരാർഥികൾ പറയേണ്ടിയിരുന്നത്.

ഓരോ മത്സരാർഥിയും ഹീറോ എന്ന് കരുതുന്ന ആളിന് കണ്ണടയുടെ ബാഡ്‍ജും സീറോ എന്ന് കരുതുന്ന ആൾക്ക് സീറോ ബാഡ്‍ജും കുത്തിക്കൊടുക്കുകയും വേണം. ആദ്യം അഭിപ്രായം പറയാനെത്തിയത് ബ്ലെസ്ലിയായിരുന്നു.

റിയാസാണ് സീറോ എന്നാണ് ബ്ലെസ്ലി പറഞ്ഞത്. റിയാസിനെ ഒരു അത്യാഗ്രഹിയായിട്ടാണ് കാണുന്നതെന്നും ബ്ലെസ്ലി കാരണമായി പറഞ്ഞു. ദിൽഷയെ ഹീറോയായി കാണുന്നുവെന്നും ബ്ലെസ്ലി വ്യക്തമാക്കി.

സീറോകൾ വാങ്ങി കൂട്ടി റിയാസ്

ദിൽഷ മറ്റുളളവരുടെ ഷാഡോയാണ് എന്ന് ചിലർ പറഞ്ഞപ്പോൾ അങ്ങനെയല്ലെന്ന് കഴിഞ്ഞ ഒരാഴ്ച കൊണ്ട് തെളിയിച്ചെന്നും ബ്ലെസ്ലി പറഞ്ഞു. ദിൽഷയും റിയാസിനാണ് സീറോ ബാഡ്ജ് നൽകിയകത്.

ഒരാളെ വേദനിപ്പിക്കുന്ന ഒരു വാക്ക് വായിൽ നിന്ന് വീഴരുത് എന്ന് വിചാരിക്കുന്ന വ്യക്തിയാണ് താനെന്നും മലയാളികളും അങ്ങനെ ആഗ്രഹിക്കുന്നവരാണെന്നും മലയാളികളുടെ കണ്ണിൽ ഒരു സീറോയാണ് റിയാസെന്നും ദിൽഷ പറഞ്ഞു.

ബ്ലെസ്ലി ചെയ്യുന്ന ചില കാര്യങ്ങൾ മറ്റുള്ളവർക്ക് തമാശയായി തോന്നിയേക്കാം. പ്രേക്ഷകർ അത് ആസ്വദിക്കുന്നുണ്ടെന്നും അതിനാൽ പ്രേക്ഷകരുടെ കണ്ണിൽ ബ്ലെസ്ലി ഒരു ഹീറോയാണെന്നും ദിൽഷ വ്യക്തമാക്കി.

സൗഹൃദത്തിന്റെ പേരിൽ ഹീറോ പട്ടം കൈമാറി

ലക്ഷ്മിപ്രിയയും റിയാസിനാണ് സീറോ ബാഡ്ജ് കുത്തികൊടുത്തത്. കർത്താവേ ഇവൻ ചെയ്യുന്നത് എന്താണെന്ന് ഇവൻ അറിയുന്നില്ല... ഇവനോട് പൊറുക്കേണമേ എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി ബാഡ്ജ് കുത്തികൊടുത്തത്.

ധന്യയും സീറോ ബാഡ്ജ് നൽകിയത് റിയാസിനായിരുന്നു. പല കാര്യങ്ങളും മുൻവിധിയോടെയാണ് റിയാസ് സമീപിക്കുന്നതെന്നാണ് കാരണമായി ധന്യ പറഞ്ഞത്. ​ഗെയിമിൽ വീട്ടിൽ ഏറ്റവും കൂടുതൽ സീറോ ബാഡ്ജ് ലഭിച്ചതും റിയാസിനായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X