'നിനക്കും വേറൊരുത്തനും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം പലർക്കും കരിയർ പോയി'; ബ്ലെസ്ലിയോട് റിയാസ്!
ബിഗ് ബോസ് മലയാളം സീസൺ ഫോറും അവസാനിക്കാൻ പോവുകയാണ്. ആറ് പേരിലേക്ക് ചുരുങ്ങിയ മത്സരം ഗ്രാന്റ് ഫിനാലെയിൽ എത്തി നിൽക്കുന്നു. ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ബ്ലെസ്ലി, റിയാസ്, ദിൽഷ എന്നിവരാണ് പൈനൽ സിക്സായി സ്ഥാനം നേടിയിരിക്കുന്നത്.
ഞായറാഴ്ച അറിയാം ആരാണ് കിരീടം ചൂടാൻ പോകുന്നതെന്ന്. കഴിഞ്ഞ ദിവസം നേരത്തെ നാലാം സീസണിൽ നിന്നും പുറത്തായ മത്സരാർഥികളെല്ലാം തിരികെ വീട്ടിലേക്ക് എത്തിയിരുന്നു. പതിനാല് പേരും തിരികെ വന്ന് നിരവധി ബോംബുകൾ ഫൈനലിസ്റ്റുകളുടെ മനസിൽ ഇട്ടശേഷമാണ് പുറത്തേക്ക് പോയത്.
അതിന്റെ പേരിൽ വീണ്ടും ഹൗസിൽ പൊട്ടിത്തെറികൾ നടക്കുകയാണ്. റിയാസും ബ്ലെസ്ലിയും തമ്മിലാണ് ഇപ്പോൾ വാക്ക്തർക്കം നടക്കുന്നത്. ഡെയ്സിയെ ചൊല്ലിയാണ് പ്രശ്നങ്ങൾ നടക്കുന്നത്.
ബ്ലെസ്ലിയുടെ ടോക്സിക്ക് ഫാൻസ് കാരണം ഡെയ്സിക്ക് കരിയറിലും ജീവിതത്തിലും നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് റിയാസ് ബ്ലെസ്ലിയോട് ദേഷ്യപ്പെടുന്നത്. 'നീ ഡെയ്സി സിഗരറ്റ് വലിക്കുന്നുവെന്നത് നിരന്തരം പറഞ്ഞ് അവളെ നാണം കെടുത്തി. അവൾ എവിക്ടായി പോയശേഷവും നീ അത് ആവർത്തിച്ചുകൊണ്ടിരുന്നു.'

'നിന്റെ തഗും മാസ് ഡയലോഗും ഏറ്റെടുത്ത് നിന്റെ ടോക്സിക്ക് ഫാൻസ് അവളെ ഉപദ്രവിച്ചു. അവൾ തന്നെ നിന്നോട് അത് പറഞ്ഞില്ലേ?. നീ ഇനി എങ്ങനെയാണ് അത് ശരിയാക്കി കൊടുക്കാൻ പോകുന്നത്. നിനക്കും വേറൊരുത്തരും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം കരിയർ നഷ്ടപ്പെട്ടവരും വിഷമിക്കുന്നവരും നിരവധിയാണ്.'
'ആ ടോസ്ക്കിക്ക് ഫാൻസ് കാരണം നിനക്കും ദിൽഷയ്ക്കും കുറച്ച് വോട്ട് കിട്ടുമായിരിക്കും അല്ലാതെ വലിയ ഗുണമൊന്നും ഇല്ല. നീ ഇനി നിന്റെ ഫാൻസിനെ ഉപദേശിച്ചില്ലെങ്കിലും ഡെയ്സി ഉയരങ്ങളിലേക്ക് പോകും' എന്നാണ് റിയാസ് ബ്ലെസ്ലിയോട് ദേഷ്യപ്പെട്ട് പറയുന്നത്. ഇതിന് മറുപടിയായി ബ്ലെസ്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു.

'ഡെയ്സിക്ക് സംഭവിച്ചതിനെല്ലാം എനിക്ക് ജീവനുണ്ടെങ്കിൽ ഞാൻ പരിഹാരം കണ്ടിരിക്കും. അവൾ ഞാൻ പറഞ്ഞതിന്റെ പേരിൽ പുകവലി ഉപേക്ഷിച്ചെങ്കിൽ ഞാൻ അതിൽ അഭിമാനിക്കുന്നു.'
'എന്നെ എന്ത് വേണമെങ്കിലും നിനക്ക് പറയാം. ഞാൻ ഇവിടെ നിൽപ്പുണ്ട്. അല്ലാതെ ഈ വീട് വിട്ട് പുറത്തുപോയി ഫാൻസ് ടോക്സിക്കാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്താൻ നോക്കണ്ട' എന്നാണ് ബ്ലെസ്ലി പറഞ്ഞത്.
ജാസ്മിനും നിമിഷയും വീട്ടിലേക്ക് വന്നപ്പോൾ പുറത്തെ വോട്ടിങ് എത്തരത്തിലാണെന്നും പുറത്ത് ആർക്കൊക്കെ സ്വീകാര്യതയുണ്ടെന്നും വ്യക്തമായി റിയാസിന് പറഞ്ഞ് കൊടുത്തിട്ടുണ്ട്.

അതുപോലെ തന്നെ ദിൽഷയ്ക്ക് റോബിനും പുറത്തെ അവസ്ഥയെങ്ങനെയാണെന്നും എന്ത് സംഭവിച്ചാലും ദിൽഷ ജയിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ബ്ലെസ്ലി ദിൽഷയോട് അപമര്യാദയായി പെരുമാറിയെന്നത് ജാസ്മിൻ അടക്കമുള്ളവർ ഹൗസിൽ വെച്ച് പറഞ്ഞതിനാൽ ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നവർ പോലും ബ്ലെസ്ലിയോട് അകലം പാലിക്കുകയാണ്.
ദിൽഷയ്ക്ക് ഇപ്പോൾ റോബിൻ ഫാൻസിന്റേയും പിന്തുണ ലഭിക്കുന്നുണ്ട്. കാരണം തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ദിൽഷയെന്നും തന്നെ സ്നേഹിക്കുന്നവർ ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്നും റോബിൻ ആവശ്യപ്പെട്ടിരുന്നു.
Recommended Video

അതേസമയം റോബിന് ഹൗസിലേക്ക് വീണ്ടും ചെല്ലാൻ അവസരം ലഭിച്ചപ്പോൾ റിയാസിനും ദിൽഷയ്ക്കും വേണ്ടി വോട്ട് ചോദിച്ചുവെന്നും റോബിൻ പുറത്തായപ്പോൾ റോബിന് വേണ്ടി വാദിച്ച ബ്ലെസ്ലിയെ ഒറ്റപ്പെടുത്തിയെന്നും ബിഗ് ബോസ് പ്രേക്ഷകരിൽ നിന്നും അഭിപ്രായം വരുന്നുണ്ട്.
റോബിൻ പോലും ബ്ലെസ്ലിക്ക് പറഞ്ഞ് കൊടുക്കാൻ മടിച്ച കാര്യങ്ങൾ മുഖത്തടിച്ചപ്പോലെ പറഞ്ഞ് ബ്ലെസ്ലിയെ തിരുത്തിയത് ജാസ്മിൻ മാത്രമാണ്. ഹൗസിൽ നിന്നും പുറത്ത് വന്ന ജാസ്മിൻ റിയാസിനൊപ്പം ബ്ലെസ്ലിക്ക് വേണ്ടിയും വോട്ട് അഭ്യർഥിച്ചിരുന്നു.


Click it and Unblock the Notifications











