'വീഡിയോ ഷെയർ ചെയ്യും മുമ്പ് വിശ്വാസ്യത നോക്കാമായിരുന്നില്ലേ'യെന്ന് ബ്ലെസ്ലി, 'ഞാൻ പെട്ടുപോയതാണെന്ന്' റോബിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും നല്ല കോമ്പോയായിരുന്നു ബ്ലെസ്ലയും റോബിനും. ഇരുവരും ഒരുമിച്ചുള്ള രം​ഗങ്ങൾ കാണാൻ മലയാളിക്കും ഇഷ്ടമായിരുന്നു. സഹോദരങ്ങളെപ്പോലെയാണ് ഇരുവരും ഹൗസിനുള്ളിൽ കഴിഞ്ഞിരുന്നത്. ​

ഗെയിമുകളിൽ പരസ്പരം സഹകരിച്ചും ചെറിയ ചെറിയ നർമ്മ രം​ഗങ്ങളും സൗഹൃദ നിമിഷങ്ങളും സമ്മാനിച്ചാണ് ഇരുവരും പ്രേക്ഷക ഹൃദയത്തിൽ കയറി കൂടിയത്. ഇരുവർക്കുമായിരുന്നു ബി​ഗ് ബോസ് സീസൺ ഫോറിൽ ആരാധകരുണ്ടായിരുന്നത്.

രണ്ടുപേരുടേയും ​ഗെയിം രീതികളും ഹൗസിലെ പെരുമാറ്റവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതായിരുന്നു. റോബിൻ എഴുപതാം ദിവസം പുറത്താക്കപ്പെട്ടപ്പോൾ നിങ്ങൾ നല്ലൊരു മത്സരാർഥിയായിരുന്നുവെന്ന് പറഞ്ഞ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് യാത്രയാക്കിയ ഏക മത്സരാർഥിയും ബ്ലെസ്ലി തന്നെയായിരുന്നു.

റോബിൻ പുറത്തായപ്പോൾ റോബിനെ പുറത്താക്കാൻ കളികൾ‌ നടത്തിയ മറ്റ് മത്സരാർഥികളോട് പകരം ചോദിച്ചതും പ്രതികാരം വീട്ടിയതും ബ്ലെസ്ലിയായിരുന്നു. ബ്ലെസ്ലി, റോബിൻ എന്നിവരാണ് ഏറ്റവും കൂടുതൽ തവണ നോമിനേഷനിൽ വന്ന മത്സരാർഥികളും.

വീഡിയോ ഷെയർ ചെയ്യും മുമ്പ് വിശ്വാസ്യത നോക്കാമായിരുന്നില്ലേ

പുറത്തായില്ലായിരുന്നുവെങ്കിൽ വലിയൊരു ശതമാനം വോട്ടോട് കൂടി റോബിൻ സീസൺ ഫോറിന്റെ കപ്പുയർത്തുമായിരുന്നു. ഹൗസിലായിരുന്നപ്പോൾ പരസ്പരം ഇരുവരും മത്സരിച്ചിരുന്നില്ല. പക്ഷെ ​ഗ്രാന്റ് ഫിനാലെയോട് അടുത്തപ്പോൾ ബ്ലെസ്ലിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ റോബിൻ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു.

മാത്രമല്ല ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ ശേഷം ഇരുവരും സൗഹൃദം അവസാനിപ്പിക്കു​കയും ചെയ്തിരുന്നു. ദിൽഷയായിരുന്നു സീസൺ ഫോറിൽ വിജയിയായത്. രണ്ടാം സ്ഥാനമാണ് ബ്ലെസ്ലിക്ക് ലഭിച്ചത്.

റോബിൻ കൂടി ബ്ലെസ്ലിക്കെതിരെ വീഡിയോ പങ്കുവെച്ചതോടെയാണ് ബ്ലെസ്ലിക്ക് ​​ഗ്രാന്റ് ഫിനാലെയായപ്പോൾ വോട്ട് ദിൽഷയെക്കാൾ നേരിയ തോതിൽ കുറഞ്ഞത്.

ഞാൻ പെട്ടുപോയതാണ്

വളരെ ചെറിയ ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമെ ദിൽഷയുമായി ബ്ലെസ്ലിക്കുണ്ടായിരുന്നുള്ളൂ. ​ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം വഴി പിരിഞ്ഞ റോബിനും ബ്ലെസ്ലിയും ഒരു മാസത്തോളം നീണ്ടുനിന്ന പിണക്കിന് ശേഷമാണ് വീണ്ടും സൗഹൃദത്തിലായത്.

സംവിധായകൻ ടോം ഇമ്മട്ടിയുടെ അഭിമുഖത്തിൽ അതിഥിയായി വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഫോണിൽ നിന്നും റോബിനെ വിളിച്ച് ബ്ലെസ്ലി പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുകയും റോബിനെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തത്.

വീട്ടിലുള്ളവർക്ക് ചെറിയ വിഷയമമായിയെന്നും വീഡിയോ ഷെയർ ചെയ്യും മുമ്പ് വിശ്വാസ്യത നോക്കാമായിരുന്നില്ലേയെന്നും ബ്ലെസ്ലി റോബിനോട് ചോദിച്ചു.

റോബിനും ബ്ലെസ്ലിയും

അതിന് റോബിൻ താൻ പെട്ടുപോയതാണെന്നാണ് മറുപടി നൽകിയത്. 'എനിക്ക് ഒരു പറ്റ് പറ്റിപ്പോയി. എനിക്ക് നിന്നെ ഇഷ്ടമാണ്. നീ ഒന്നും ക്ഷമിക്ക്. ഞാൻ പല രീതിയിലും നിന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു.'

'വീഡിയോ ഷെയർ ചെയ്ത സംഭവം നേരിട്ട് വന്ന് നിന്നെ കണ്ട് സംസാരിക്കാം. ഞാൻ ആരെപറ്റിയും ഒന്നും പറയുന്ന ആളല്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ?. അന്ന് അങ്ങനെ സംഭവിതച്ചുപോയി.'

'എല്ലാം നേരിട്ട് കണ്ട് സംസാരിക്കാം. ഞാൻ വീട്ടിൽ‌ നേരിട്ട് വരാം. വീഡിയോ ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ച് ഡിലീറ്റ് ചെയ്യാം.'

സൗഹൃദം പുതുക്കി

'പൊന്നുമോനെ നിനക്ക് നടന്ന കാര്യങ്ങൾ‌ അറിഞ്ഞൂടാ... ഉള്ളത് പറഞ്ഞാൽ ‍ഞാൻ പെട്ട് പോയതാണ്. നിനക്ക് സംഭവം ഞാൻ പറഞ്ഞ് തരാം....' എന്നാണ് റോബിൻ ബ്ലെസ്ലിയോട് പറഞ്ഞത്.

ശേഷം റോബിൻ ബ്ലെസ്ലിയേയും കുടുംബത്തേയും വീട്ടിൽ പോയി കണ്ട് പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. ഇരുവരും ശേഷം ഒരുമിച്ച് റീൽസുകൾ പങ്കുവെക്കുകയും പരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

രണ്ടു‌പേരും ഒന്നിച്ച് കാണാൻ ആ​ഗ്രഹിച്ചിരുന്നുവെന്നും ഇപ്പോൾ സന്തോഷമായി എന്നുമാണ് ഇരുവരും സൗഹൃദം വീണ്ടും പുതുക്കിയെടുത്തപ്പോൾ ആരാധകർ കുറിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X