For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, ഒരു ജീവിതമല്ലേയുള്ളൂ, കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്'; ബ്ലെസ്ലിയും റോബിനും!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ രണ്ട് മത്സരാർഥികളാണ് റോബിനും ബ്ലെസ്ലിയും. ഇരുവരും തമ്മിലുള്ള സൗഹൃദം ബി​ഗ് ബോസിലുണ്ടായിരുന്ന ദിവസം കാലം മുതൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരു‌ന്നതാണ്.

  പിന്നീട് പുറത്തിറങ്ങി നടന്ന കോലഹലങ്ങളെ കുറിച്ച് മനസിലാക്കിയപ്പോൾ ഇരുവരും തമ്മിൽ മിണ്ടാതാവുകയും സൗഹൃദം പോലും വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു.

  Recommended Video

  Blesslee On Dr. Robin: എല്ലാം ക്ഷമിച്ച് റോബിനുമായി ചേർന്നതിന് കാരണം | *BiggBoss

  റോബിൻ എഴുപതാം ദിവസം ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പക്ഷെ ഏറ്റവും കൂടുതൽ ആരാധകരെ കുറഞ്ഞ ദിവസത്തിൽ നേടിയത് റോബിനായിരുന്നു.

  Also Read: 'ബന്ധത്തിന്റെ തീവ്രത എത്രയെന്ന് അമൃതയുടെ ചിരിയിലറിയാം...'; അമൃതയ്ക്ക് പിറന്നാൾ ആശംസകളുമായി ​ഗോപി സുന്ദർ!

  ബി​ഗ് ബോസ് ഷോ അവസാനിച്ചിട്ട് രണ്ട് മാസത്തോട് അടുക്കാറായെങ്കിലും ഇപ്പോഴും ബി​ഗ്ബോസ് അലയൊലികൾ സോഷ്യൽമീഡിയയിലെല്ലാമുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്‍തമായി ഇത്തവണ ഫൈനല്‍ സിക്സായിരുന്നു ഉണ്ടായിരുന്നത്. ദില്‍ഷ, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലെസ്ലി, സൂരജ് എന്നിവരായിരുന്നു ഫൈനല്‍ സിക്സില്‍ എത്തിയത്.

  ഒരാഴ്‍ചയാണ് ഇവരിലെ വിജയിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചത്. 21 കോടിയിലധികം വോട്ടുകളാണ് ആറ് പേര്‍ക്കായി ഒരാഴ്‍ച ലഭിച്ചത്. ഇതില്‍ 39 ശതമാനം വോട്ടുകള്‍ നേടി ദില്‍ഷ പ്രസന്നനാണ് ടൈറ്റിൽ വിജയിയായത്.

  Also Read: 'അംഗീകാരങ്ങൾ കിട്ടാതിരുന്നപ്പോൾ മനസ് മടുത്തിട്ടില്ല, കിട്ടിയപ്പോൾ മതിമറന്ന് പോയിട്ടുമില്ല'; മണിക്കുട്ടൻ

  ബ്ലെസ്ലി നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനം നേടി. ഹൗസിനുള്ളിൽ വെച്ച് നല്ല സൗഹൃദത്തിലായിരുന്ന റോബിനും ബ്ലെസ്ലിയും പുറത്തിറങ്ങിയപ്പോൾ ശത്രുക്കളെപ്പോലെയായത് ആരാധകരേയും വിഷമിപ്പിച്ചിരുന്നു.

  ബ്ലെസ്ലി ഹൗസിനുള്ളിൽ മത്സരിച്ച് കൊണ്ടിരിക്കുമ്പോൾ റോബിൻ ബ്ലെസ്ലിയെ കുറ്റപ്പെടുത്തി വീഡിയോ പങ്കുവെച്ചതും ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കാൻ കാരണമായിരുന്നു.

  വീടിന് അകത്തും പുറത്തും നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത വന്നപ്പോഴാണ് റോബിൻ ബ്ലെസ്ലിയെ നേരിൽ പോയി കണ്ട് പ്രശ്നങ്ങൾ പറഞ്ഞ് തീർത്തത്.

  ബ്ലെസ്ലിയുടെ ഉമ്മയോടും സഹോദരങ്ങളോടും സംസാരിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്ന റോബിന്റെ വീഡിയോ വൈറലായിരുന്നു. ആ സംഭാഷണത്തിന് ശേഷം ആദ്യമായി റോബിനും ബ്ലെസ്ലിയും മാധ്യമങ്ങൾക്ക് മുമ്പിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

  ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിനും ബ്ലെസ്ലിയും ഇപ്പോഴുള്ള തങ്ങളുടെ സൗഹൃ​ദത്തെ കുറിച്ച് സംസാരിച്ചത്. പെട്ടന്നുള്ള മാറ്റത്തിന് കാരണമെന്താണെന്ന് ചോദിച്ചപ്പോൾ സന്തോഷമായി ഇരിക്കുന്നത് നിങ്ങൾക്ക് സഹിക്കുന്നില്ലെയെന്നാണ് റോബിൻ മാധ്യമങ്ങളോട് ചോദിച്ചത്.

  'വീണ്ടും കുത്തി കുത്തി ചോദിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്. ഞങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നവർക്ക് വിഷമമാണ് ഇങ്ങനെ പരസ്പരം വഴക്ക് കൂടുന്നതും മറ്റും.'

  'ആകെയുള്ളത് ചെറിയൊരു ജീവിതമാണ്. അബദ്ധങ്ങൾ പറ്റും. അത് പരിഹരിക്കുക ആവർത്തിക്കാതിരിക്കുകയെന്നതേയുള്ളൂ. ഞങ്ങൾ ഞങ്ങളുടെ വീട്ടുകാരുമായും സംസാരിച്ചു' റോബിനും ബ്ലെസ്ലിയും പറഞ്ഞു.

  'ബി​ഗ് ബോസിന് ശേഷം ഒരുപാടുപേരുടെ സ്നേഹം കിട്ടുന്നുണ്ട്. ആളുകളെ മുന്നോട്ട് എന്റർടെയ്ൻ‌ ചെയ്യിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയിൽ പാട്ട് പാടിയിട്ടുണ്ട്.'

  'സ്വന്തമായി ചെയ്ത പാട്ടുകൾ വരാനുണ്ട്. ബി​ഗ് ബോസ് ഹൗസിൽ നിന്നും വന്നശേഷം ലാലേട്ടന്റെ വഴക്ക് മിസ് ചെയ്യുന്നുണ്ട്. ആരാധകരുണ്ടെന്ന് മനസിലാക്കിയിട്ടും അവർക്ക് വേണ്ടി കളിക്കാതിരുന്നതെന്താണെന്ന് ചോദിച്ച് വീട്ടുകാർ വഴക്ക് പറഞ്ഞു.'

  'ഭക്ഷണം കൺട്രോൾ‌ ചെയ്യാനുള്ള ശ്രമത്തിലാണ്. കരിയറിൽ കോൺസൻട്രേറ്റ് ചെയ്യുമ്പോൾ വഴക്ക് കൊണ്ടുനടക്കേണ്ടെന്ന് തോന്നിയത് കൊണ്ട് എല്ല വഴക്കും അവസാനിപ്പിച്ചു. കാര്യങ്ങൾ പഠിക്കണം.'

  'റോബിൻ അദ്ദേഹത്തിന്റെ ക്വാളിറ്റി കാണിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നു. അതുകൊണ്ടാണ് ഞാനും അതിനം ബഹുമാനിച്ചത്' ബ്ലെസ്ലി ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  രണ്ടു പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... നിങ്ങൾ വഴക്ക് കൂടരുത്. നല്ല കൂട്ടുകാരായിരിക്കണം. നിങ്ങൾ വഴക്ക് കൂടിയാൽ ആരുടെ കൂടെ നിൽക്കണം എന്നുപോലും അറിയില്ല അതുപോലെ ഇഷ്ടമാണ് തുടങ്ങി നിരവധി കമന്റുകളാണ് ഇരുവരുടേയും വീഡിയോയ്ക്ക് വരുന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: blesslee and robin first interview after their reunion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X