For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റ ദിവസം കൊണ്ട് സ്റ്റാര്‍ ആയി; ബിഗ് ബോസിലെ ആപ്പിള്‍ പ്രശ്‌നത്തില്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി ബ്ലെസ്ലി

  |

  എല്ലാ സീസണുകളെയും അപേക്ഷിച്ച് കിടിലന്‍ ടാസ്‌കുകളുമായിട്ടാണ് ബിഗ് ബോസ് ഇത്തവണ എത്തിയിരിക്കുന്നത്. പുതിയ വീക്ക്‌ലി ടാസ്‌ക് ആണ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. മത്സരാര്‍ഥികളുടെ ആരോഗ്യത്തിന് പ്രധാന്യം നല്‍കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. ശരീരഭാരം കൂടുതല്‍ ഉള്ളവരെ കൊണ്ട് അത് കുറപ്പിക്കുകയും ഭാരം കുറവുള്ളവരെ കൊണ്ട് കൂട്ടുകയുമാണ് ടാസ്‌ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

  രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് നടത്തുന്ന ടാസ്‌കില്‍ ഭക്ഷണം കഴിക്കുന്നതെല്ലാം ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തിലാണ്. എന്നാല്‍ നിയമം തെറ്റിച്ച് ബ്ലെസ്ലി ആപ്പിള്‍ കഴിച്ചെന്ന് ആരോപിച്ച് വീടിനകത്ത് വലിയ ബഹളം നടന്നിരുന്നു. മത്സരാര്‍ഥികളെല്ലാം ബ്ലെസ്ലിയെ വട്ടമിട്ട് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിലൊരു തെറ്റില്ലെന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ് അറിയിക്കുകയും മറ്റൊരു ആപ്പിള്‍ കഴിക്കാന്‍ കൊടുക്കുകയും ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഒരൊറ്റ ദിവസം കൊണ്ട് സ്റ്റാറായി മാറിയിരിക്കുകയാണ് ബ്ലെസ്ലി. അദ്ദേഹത്തെ കുറിച്ച് ആരാധകര്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'മണ്ടന്‍, പൊട്ടന്‍, ബുദ്ധിയില്ലാത്തവന്‍, മന്ദബുദ്ധി, ഗോവിന്ദച്ചാമി ഇങ്ങനെ ഒക്കെ തുടങ്ങി പെണ്ണുപിടിയന്‍ വരെയാക്കി അവഹേളിച്ച ഒരാളുടെ കഥയാണ് ഇത്. അവന്റെ പേര് മുഹമ്മദ് ബ്ലെസ്ലീ. ബിഗ് ബോസ് സീസണ്‍ ഫോര്‍ തുടങ്ങി ആദ്യ ആഴ്ച മുതല്‍ അവഹേളിച്ചു തുടങ്ങിയതാണ് അവനെ. വീടിനകത്തും പുറത്തും നേരിട്ടത് ഒരുപാട് മോശം ആരോപണങ്ങള്‍. പലതിനും അവന്‍ മൗനം പാലിച്ചു. തന്നോട് മോശമായി പെരുമാറിയവരോട് പോലും അവന്‍ മാപ്പ് പറഞ്ഞു. താന്‍ ഉദേശിക്കാത്ത കാര്യങ്ങള്‍ക്കു പോലും പഴി കേട്ടു. വീട്ടിലുള്ള അമ്മയെയും പെങ്ങളെയും കുറിച്ച് വരെ മെന്‍ഷന്‍ ചെയ്തു അവനെ മാനസികമായി തളര്‍ത്തി.

  എന്നിട്ടും അവന്‍ വീണില്ല. തന്റെ വിശ്വാസങ്ങള്‍ അവന്‍ കൈ വിട്ടില്ല. ഒരു പക്ഷെ അവന്റെ ആശയങ്ങള്‍ അവര്‍ക്ക് മനസിലാക്കി കൊടുക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു എന്ന് വരെ അവനു തോന്നി. ഏറ്റവും പുതിയ ടാസ്‌കില്‍ അവന്‍ നിയമങ്ങള്‍ പലവട്ടം വായിച്ചു അതിന്റെ ലൂപ് ഹോള്‍ മനസിലാക്കി ആപ്പിള്‍ കഴിച്ചു. അതിനെതിരെ ബിഗ് ബോസ് ഹൗസ് മുഴുവനും അവനെ കുറ്റക്കാരന്‍ ആക്കി. സെലിബ്രിറ്റി ഇമേജ് ഉള്ള പലരും അവനെ പൊട്ടനും മന്ദബുദ്ധിയുമാക്കി. ലോജിക് ഇല്ലാത്തവന്‍ ആക്കി. എന്നിട്ടും അവന്‍ വിളിച്ചു പറഞ്ഞു ഞാന്‍ ശരിയാണ്. നിങ്ങള്‍ 15 പേരും ആണ് തെറ്റുകാര്‍. നിങ്ങള്‍ക്കാണ് തെറ്റിയത്. എന്നെ ഒന്നു കേള്‍ക്കൂ.

  പക്ഷെ അവര്‍ പറഞ്ഞു നീ വാ പൂട്ടിയിരുക്കൂ. നീ നിയമം തെറ്റിച്ചവന്‍ ആണ്. ഗോവിന്ദചാമിയെ പോലെ കൊടും ക്രിമിനല്‍ ആണ് നീ. ആപ്പിള്‍ കഴിച്ചു അതാണ് നിന്റെ തെറ്റ്. അവന്‍ അവിടെ പുഞ്ചിരിച്ചു. കാരണം അവന്റെ ശരി കാണാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ആണൊരുത്തന്‍ ഒറ്റക്ക് നിന്ന് തന്റെ ശരിക്കു വേണ്ടി. അവസാനം ആ വിധി വന്നു.. അതെ അവന്‍ ആണ് ശരി ആ വീട്ടിലെ 15 പേര്‍ കാണാത്ത ശരിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരേ ഒരാള്‍ അവന്‍ ആണ്.

  ബുദ്ധിയും ലോജിക്കും ഉള്ള ഒരേ ഒരു മത്സരാര്‍ഥി.ഇന്ന് വരെയുള്ള ഒരു സീസണിലും ഇത്രയും ഐക്യു ഉള്ള ഒരാളും വന്നിട്ടില്ല. അവനെ പേര് മുഹമ്മദ് ബ്ലെസ്ലി.. അവസാനം ബ്ലെസ്ലിക്കു വേണ്ടി ഇവിടെ എങ്കിലും വാ തുറന്നതിന് ബിഗ് ബോസിനു നന്ദി. ഇത് അവനു ശക്തിയാണ് അകത്തു കൂടുതല്‍ കരുത്തു ആര്‍ജിക്കാന്‍. പുറത്തുള്ള ഓരോ ബ്ലെസ്ലി സപ്പോര്‍ട്ടേഴ്‌സിനും ശക്തിയാണ്. തങ്ങള്‍ ശരിയായായ അകലെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത് എന്നുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍.. നീ പൊളിയാണ് ചെക്കാ. നമ്മുടെ ചെക്കന്‍ മുഹമ്മദ് ബ്ലെസ്ലി..' എന്നുമാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറപ്പിലൂടെ പറയുന്നത്.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  ബ്ലെസ്ലി റൂള്‍ തെറ്റിച്ചതായി തോന്നിയില്ലെന്നാണ് ഇതിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. ഡെയ്‌സി സ്‌മോക്ക് ചെയ്തപ്പോള്‍ അത് തെറ്റാണെന്ന് ബിഗ് ബോസ് വിളിച്ചു പറഞ്ഞു. പക്ഷെ ബ്ലെസ്ലി ആപ്പിള്‍ കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോഴും ആപ്പിള്‍ എടുത്തു തിന്നപ്പോള്‍ അത് പാടില്ല എന്നുള്ള അനൗണ്‍സ്‌മെന്റ് വന്നില്ല. മാത്രമല്ല വണ്ണം കുറയ്ക്കാനുള്ളവര്‍ വേറെ ഫുഡ് കഴിക്കരുത് എന്ന് പ്രത്യേകം റൂള്‍ ഉണ്ട്. പക്ഷെ വെയിറ്റ് കൂട്ടേണ്ടവര്‍ ഭക്ഷണം കഴിക്കരുതെന്ന് റൂള്‍ ഇല്ല. മാത്രമല്ല രണ്ടര മണിക്കൂര്‍ ഇടവിട്ട് ഫുഡ് കഴിക്കാം എന്നുമുണ്ട്. പക്ഷെ അവന്‍ പറഞ്ഞത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ബ്ലെസ്ലിയ്ക്ക് മാനസികരോഗം ആണെന്നാണ് റോണ്‍സണ്‍ പറഞ്ഞത്.

  അതുപോലെ നിന്റെ അണ്ണാക്കിലേക്ക് ഒഴിച്ച സ്മൂത്തിയുടെ കാര്യം നീ അറിഞ്ഞാല്‍ മതി കൂടുതല്‍ പറയണ്ട എന്നാണ് അഖിലും പറഞ്ഞത്. ഇതൊന്നും പോരാതെ കൊടും ക്രിമിനലായ ഗോവിന്ദ ചാമിയുമായി ബ്ലസ്ലിയെ അഖില്‍ താരതമ്യം ചെയ്തു.. അത് കണ്ടു കൊണ്ട് സമത്വത്തെ കുറിച്ച് വാദിച്ചവര്‍ പൊട്ടിച്ചിരിക്കുന്നു.. ഇത്രയും മോശം ആരോപണം ഒരു സീസണിലും ഒരു മത്സരാര്‍ത്ഥിയുടെയും നേരെ ഉണ്ടായിട്ടില്ല.. അഖില്‍ ബ്ലെസ്ലിയോട് ഈ വിഷയത്തില്‍ മാപ്പ് പറയണം എന്നാണ് ആരാധകരുടെ ആവശ്യം.

  English summary
  Bigg Boss Malayalam Season 4: Blesslee Becomes A Star After Bigg Boss Clarifies About Apple Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X