'മുൻ‌ കാമുകിക്ക് ആവശ്യം ഫെയിമാണ്, അതിന് വേണ്ടിയാണ് ബ്ലെസ്ലിയെ കുറ്റപ്പെടുത്തുന്നത്'; ബ്ലെസ്ലിയുടെ സഹോദരൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തനായ മത്സരാർഥിയാണ് ബ്ലെസ്ലി. ഹൗസിലേക്ക് മത്സരാർഥിയായി വന്ന ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച കഥകളെല്ലാം ബ്ലെസ്ലി തുറന്ന് പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ തനിക്ക് ഒരു മുൻ കാമുകിയുണ്ടായിരുന്നുവെന്നും ടോക്സിക്കായ ബന്ധമായിരുന്നതിനാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു.

ശേഷം ബ്ലെസ്ലിയുടെ മുൻ കാമുകി വിഷയത്തിൽ ഇടപെട്ട് രം​ഗത്തെത്തുകയും ചെയ്തിരുന്നു. കൃഷ്ണ രാജൻ എന്ന പെൺകുട്ടിയാണ് ബ്ലെസ്ലിക്കെതിരെ രം​ഗത്തെത്തിയത്. താനുമായുള്ള പ്രണയം ടോക്സിക്കായിരുന്നുവെന്ന് പറഞ്ഞതിലൂടെ ബ്ലെസ്ലി തന്നെ അപമാനിച്ചുവെന്ന് പറഞ്ഞാണ് കൃഷ്ണ ര​ഗംത്തെത്തിയത്.

ഇരുവരും 2019ലാണ് കണ്ടുമുട്ടിയത്. ബ്ലെസ്ലി ആദ്യമായി ഡയറക്റ്റ് ചെയ്ത കിസ് ഓഫ് ലവ് എന്ന ആൽബത്തിൻ്റെ പിന്നണി ചർച്ചകളിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. താൻ അതിൽ അഭിനയിക്കാൻ എത്തിയിരുന്നുവെന്നും പിന്നീട് അത് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും മോഡൽ കൂടിയായ കൃഷ്ണ മുമ്പ് പറഞ്ഞിരുന്നു.

താൻ കൊടുക്കുന്ന വില തിരിച്ച് പലപ്പോഴും കിട്ടാതെ പോകുന്നതായി തോന്നിയിരുന്നുവെന്നും അങ്ങനെയാണ് മാറി നിൽക്കാൻ തുടങ്ങിയതെന്നുമാണ് ബ്ലെസ്ലിയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് കൃഷണ പറഞ്ഞത്.

മുൻ‌ കാമുകിക്ക് ആവശ്യം ഫെയിമാണ്

ബ്ലെസ്ലിയുടെ നിഷ്കളങ്കമായ സംസാരമാണ് തന്നെ ആകർഷിച്ചതെന്ന് കൃഷ്ണ മുമ്പുള്ള അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ആദ്യം പ്രണയം വെളിപ്പെടുത്തിയത് ബ്ലെസ്ലിയാണെന്നും തുടർന്ന് താൻ ഓക്കേ പറയുകയായിരുന്നുവെന്നും കൃഷ്ണ വ്യക്തമാക്കിയിരുന്നു.

ഇരുവർക്കുമിടയിൽ സീരിയസായുള്ള പ്രണയമായിരുന്നെന്നും വീട്ടുകാർക്ക് അറിയാമായിരുന്നെന്നും പറഞ്ഞ കൃഷ്ണ പ്രണയം വിവാഹത്തിൽ എത്തുമെന്ന് കരുതിയിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇപ്പോൾ കൃഷ്ണ പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലെസ്ലിയുടെ സഹോദരൻ. ബ്ലെസ്ലി ബി​ഗ് ബോസിൽ പോയശേഷമാണ് മുൻ കാമുകി ഇത്തരം കാര്യങ്ങളുമായി പൊങ്ങി വന്നതെന്നും അവരുടെ ഉദ്ദേശം മീഡിയ അറ്റൻഷനും ഫെയിമും മാത്രമാണെന്നും ബ്ലെസ്ലിയുടെ സഹോദരൻ പറയുന്നു.

ബ്ലെസ്ലിയെ താഴ്ത്തികെട്ടി പരിഹസിക്കാൻ ശ്രമിക്കുന്നു

'ഇപ്പോൾ മുൻ കാമുകി നൽകുന്ന അഭിമുഖങ്ങൾ സോഷ്യൽമീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടുന്നതിനും ഫെയിം നേടുന്നതിനും വേണ്ടിയുള്ളതണ്. ബ്ലെസ്ലിയെ ഡീ​ഗ്രേഡ് ചെയ്യുക, പരിഹസിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. ബ്ലെസ്ലി ആരെ പ്രണയിച്ചാലും മറ്റുള്ളവർ ആ വിഷയത്തിൽ ഇടപെടേണ്ടതോ അഭിപ്രായം പറയേണ്ട കാര്യമോ ഇല്ല.'

'ടോക്സിക്ക് കാമുകി എന്ന് അഭിസംബോധന ചെയ്തതിന്റെ പേരിൽ‌ വീടിനുള്ളിൽ വെച്ച് തന്നെ ബ്ലെസ്ലി മാപ്പ് പറഞ്ഞിരുന്നു. അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് അവന് പിന്നീട് തോന്നിയത് കൊണ്ടാകണം അവൻ അങ്ങനെ പറഞ്ഞത്.'

'പിന്നെ ബ്ലെസ്ലിയെ കുറ്റക്കാരനാക്കി പലരും നൽകുന്ന അഭിമുഖങ്ങൾ അവൻ വരുമ്പോൾ അവനെ സ്നേഹിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകും. മുൻ കാമുകി കാരണം ഞാനും ബ്ലെസ്ലിയും വഴക്കിടേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു' എന്നാണ് ബ്ലെസ്ലിയുടെ സഹോദരൻ പറയുന്നത്.

ചോദ്യങ്ങൾക്കുള്ള മറുപടിയുമായി  ബ്ലെസ്ലിയുടെ സഹോദരൻ

ബി​ഗ് ബോസ് ഹൗസിൽ വന്നപ്പോൾ തനിക്ക് ദിൽഷയോടാണ് പ്രണയം തോന്നിയത് എന്നാണ് ബ്ലെസ്ലി പറഞ്ഞത്. പക്ഷെ ദിൽഷയ്ക്ക് ബ്ലെസ്ലിയേക്കാൾ പ്രായം കൂടുതലായതിനാൽ ദിൽഷ പ്രണയം സ്വീകരിക്കാൻ തയ്യാറായില്ല. തനിക്ക് സഹോദരനായി മാത്രമെ ബ്ലെസ്ലിയെ കാണാനാകുവെന്നും ദിൽഷ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും ബ്ലെസ്ലി ദിൽഷയുടെ പുറകെ നടക്കുന്നതും ശരീരത്തിൽ തൊടുന്നതും ‍ഞരമ്പനായത് കൊണ്ടാണെന്നും സോഷ്യൽമീ‍ഡിയയിൽ ബ്ലെസ്ലിക്കെതിരെ ആക്ഷേപം ഉയരുന്നുണ്ട്.

ഇപ്പോഴത്തെ ജനപിന്തുണ കാണുമ്പോൾ ബ്ലെസ്ലി ബി​ഗ് ബോസ് ജയിക്കാനാണ് സാധ്യത. തുടക്കം മുതൽ ജനപിന്തുണയുടെ കാര്യത്തിൽ ബ്ലെസ്ലി മുന്നിലാണ്. രണ്ടാമത് ഉള്ളത് ദിൽഷയാണ്. ഇരുവരും ടോപ്പ് ടുവായി മോഹൻലാലിന് ഇരുവശവും നിൽക്കുന്നത് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X