For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫാൻ ഫൈറ്റ് നടത്താം, പക്ഷെ തെറിവിളിയും അധിക്ഷേപവും വേണ്ട...'; ആരാധകരോട് ബ്ലെസ്ലി!

  |

  മൂന്ന് സീസണുകൾക്ക് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് ബി​ഗ് ബോസ് സീസൺ ഫോർ ആരംഭിച്ചത്. വളരെ വ്യത്യസ്തമായിരുന്ന സീസൺ ഫോർ ഫിനാലെയോട് അടുക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്.

  ഈ ആഴ്ച അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന വ്യക്തി നേരിട്ട് ഫൈനൽ ഫൈവിലേക്ക് എത്തും. ബി​ഗ് ബോസ് ഇത് പ്രഖ്യാപിച്ചപ്പോൾ മുതൽ വാശിയിലാണ് മത്സരാർഥികളെല്ലാം കളിക്കുന്നത്.

  ആരായിരിക്കും ടിക്കറ്റ് ഫിനാലെയിൽ വിജയിക്കുക എന്നതറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആദ്യത്തെ ടാസ്ക്ക് പൂർത്തിയായപ്പോൾ ധന്യ മേരി വർ​ഗീസാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയിരിക്കുന്നത്.

  Also Read: 'എന്റെ തുണിയുടെ നീളം അളക്കാതെ നിങ്ങളുടെ സ്വഭാവം നന്നാക്കൂ'; ലക്ഷ്മിയുടെ കാർക്കിച്ച് തുപ്പലിനെ പരിഹസിച്ച് നിമിഷ

  ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിലും ധന്യയുണ്ട്. പുറത്താകാനുള്ള സാധ്യത മണത്തതിനാൽ ധന്യ അതിനനുസരിച്ച് ടാസ്ക്കിൽ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ബി​ഗ് ബോസ് തുടങ്ങിയ കാലം മുതൽ മത്സരാർഥികളുടെ ആരാധകർ തമ്മിലുള്ള ഫാൻ ഫൈറ്റ് സ്ഥിരം കാഴ്ചയാണ്.

  ഇത്തവണയും അതിന് കുറവൊന്നുമില്ല. വീട്ടിനുള്ളിൽ മത്സരാർഥികൾ തമ്മിൽ തമ്മിൽ പോരടിക്കുന്നതിനെക്കാൾ കൂടുതലാണ് പുറത്ത് ആരാധകർ പരസ്പരം സോഷ്യൽമീഡിയ വഴി നടത്തുന്നത്.

  തങ്ങൾക്ക് പ്രിയപ്പെട്ട മത്സരാർഥിയെ പരിഹസിക്കുന്ന സഹമത്സരാർഥികൾക്ക് നേരെയാണ് പലപ്പോഴും ആരാധകരോട് പ്രതിഷേധം കാണാറുള്ളത്.

  Also Read: തെന്നിന്ത്യൻ സിനിമയിൽ വിവാഹ സീസണോ? ക്രോണിക് ബാച്ചിലർ പ്രഭാസും വിവാഹിതനാകുന്നു, വധുവിനെ കുറിച്ച് അറിയാം!

  ചിലപ്പോൾ പഴയ കാര്യങ്ങൾ വീട്ടിൽ നടന്ന സംഭവങ്ങൾ എന്നിവയുടെ പേരിൽ എലിമിനേറ്റായി പുറത്ത് വന്നാലും മറ്റ് മത്സരാർഥികളുടെ ആരാധകർ പുറകെ നടന്ന് ഡീ​ഗ്രേഡിങ് നടത്തുകയും അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയുമെല്ലാം ചെയ്യാറുണ്ട്.

  അത്തരം പ്രവൃത്തികൾ ഇനി മുതൽ നടത്തരുതെന്ന് തന്റെ ആരാധകരോട് അഭ്യർഥിച്ചിരിക്കുകയാണ് ടോപ്പ് മത്സരാർഥികളുടെ പട്ടികയിലുള്ള ബ്ലെസ്ലി.

  'ഫാൻ ഫൈറ്റ് നടത്തുമ്പോൾ മറ്റ് മത്സരാർഥികളെയോ അവരുടെ കുടുബത്തെയോ തെറി വിളിക്കരുത്' എന്നാണ് സോഷ്യൽമീഡിയ വഴി ബ്ലെസ്ലി ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.'

  'ബി​ഗ് ബോസ് ഒരു റിയാലിറ്റി ഷോ മാത്രമാണ്. അതിന് അപ്പുറം ഒരു ജീവിതം അതിനുള്ളിലെ എല്ലാ മത്സരാർഥികൾക്കും ഉണ്ടെന്ന കാര്യം നമ്മളെല്ലാവരും ഓർക്കണം.'

  '​ഗെയിം ​ഗെയിമായി തന്നെ കാണണം. പേഴ്സൺ ഇൻസൾട്ട് ചെയ്യുന്നത് നമുക്ക് ഒഴിവാക്കാം. ​ഗെയിം വിശകലനം ചെയ്യാം.... പക്ഷെ അത് ഒരിക്കലും അവരുടെ പുറത്തുള്ള ജീവിതത്തെ ബാധിക്കരുത്.'

  'ഫാൻ ഫൈറ്റൊക്കെ ത്രില്ലിങാണ്. പക്ഷെ തെറിവിളിയും വീട്ടുകാരെ വലിച്ചിടുന്നതും മോശം പ്രവൃത്തിയാണ്. ദയവ് ചെയ്ത് ആരും അതിനെ പ്രേത്സാഹിപ്പിക്കാതിരിക്കുക. എന്നാണ് ബ്ലെസ്ലി കുറിച്ചത്.'

  പലപ്പോഴും മത്സരാർഥിയോടുള്ള ദേഷ്യത്തിന്റെ പേരിൽ അവരുടെ വീട്ടുകാരെ വരെ ആരാധകർ വിമർശിക്കുകയും പരിഹസിക്കുകയും തെറിവിളിക്കുകയും ചെയ്യാറുണ്ട്. റിയാസിന്റെ ​ഗെയിം രീതി കണ്ട് തങ്ങളെപ്പോലും സോഷ്യൽമീഡിയ വഴി പലരും അപമാനിക്കുന്നുണ്ടെന്ന് റിയാസിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു.

  കൂടാതെ ആഴ്ചകൾക്ക് മുമ്പ് പുറത്തായ ഡെയ്സിക്ക് നേരെയും ബ്ലെസ്ലിയുടെ ആരാധകരാണെന്ന് പറഞ്ഞ് ചിലർ സോഷ്യൽമീഡിയ വഴി അവ​ഹേളിച്ചിരുന്നു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  പലപ്പോഴായി ഡെയ്സി ഇത് അഭിമുഖങ്ങളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ ഡോ.റോബിൻ പുറത്തായപ്പോഴും റോബിന്റെ ആരാധകർ ജാസ്മിൻ, നിമിഷ അടക്കമുള്ള മത്സരാർഥികൾക്ക് നേരെ പ്രതിഷേധിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.

  ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റ‌വും ജനപ്രിയൻ ബ്ലെസ്ലിയാണ്. കാരണം ടാസ്ക്കുകളിലും അഭിപ്രായ പ്രകടനങ്ങളിലും ബ്ലെസ്ലി കാണിക്കുന്ന മികവ് തന്നെയാണ്. ഇതുവരെ നിരവധി തവണ നോമിനേഷനിൽ ബ്ലെസ്ലി വന്നിട്ടുണ്ട്.

  പക്ഷെ എല്ലാ തവണയും ബ്ലെസ്ലിയെ ആരാധകർ സേഫാക്കും. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് അഖിലാണ്. ഈ ആഴ്ച ധന്യ, വിനയ്, റോൺസൺ എന്നിവരിൽ ഒരാൾ പുറത്താകും.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Blesslee Come-up With A Request To His Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X