റിയാസേ ബ്രോയിലര്‍ കോഴിയായാല്‍ ഇങ്ങനെ ഇരിക്കും; മേലനങ്ങി പണി എടുക്കണം, കളിയാക്കി ദില്‍ഷയും ബ്ലെസ്ലിയും
ഏഴുപത് ദിവസത്തോട് അടുക്കുന്ന ബിഗ് ബോസ് വീട്ടില്‍ നിന്നും ശക്തരായ മത്സരാര്‍ഥികള്‍ പുറത്താവുകയാണ്. സഹമത്സരാര്‍ഥികളുമായി വഴക്കുണ്ടാക്കിയ റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും സീക്രട്ട് റൂമിലേക്ക് മാറ്റി. മാനസിക സംഘര്‍ഷവും മറ്റ് പ്രശ്‌നങ്ങളും ചൂണ്ടി കാണിച്ച് ജാസ്മിനും ഷോ യില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. വിജയസാധ്യത ഏറെ കല്‍പ്പിച്ചിരുന്ന താരങ്ങളുടെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്.
റോബിന്‍ പുറത്താക്കിയതിന്റെ ദേഷ്യത്തിലാണ് സുഹൃത്തുക്കളായ ബ്ലെസ്ലിയും ദില്‍ഷയും. റിയാസിനെതിരെ പരസ്യമായിട്ടും അല്ലാതെയും തങ്ങളുടെ അതൃപ്തി ഇരുവരും പ്രകടിപ്പിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ബിഗ് ബോസിലെ ജയിലിനുള്ളിലേക്ക് പോയ റിയാസിനെ കുറിച്ച് ഒരു പാരഡി ഗാനം ബ്ലെസ്ലി പാടിയിരുന്നു. വീണ്ടും പണി എടുക്കാതെ ഇരുന്ന് ഉറങ്ങുന്ന റിയാസിനെ ട്രോളുകയാണ് ഇരുവരും.

കഴിഞ്ഞ ആഴ്ചയിലെ മോശം പ്രകടനം ചൂണ്ടി കാണിച്ച് ലക്ഷ്മിപ്രിയയും റിയാസുമാണ് ജയിലിലേക്ക് പോയത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലും റോബിനും റിയാസും ജയിലിലേക്ക് പോവേണ്ടി വന്നു. ഇതോടെ അടുപ്പിച്ചുള്ള ജയില്‍ വാസമാണ് റിയാസിന് ലഭിക്കുന്നത്. ജയിലില്‍ പോവുന്നവര്‍ക്ക് ബിഗ് ബോസ് കൊടുക്കാറുള്ള പ്രത്യേകമായിട്ടുള്ള ടാസ്‌ക് പൂര്‍ത്തിയാക്കത്തതിന് കൂടുതല്‍ പണിയെടുക്കേണ്ടതായിട്ടും വന്നു. ഇപ്പോള്‍ ബലൂണ്‍ വീര്‍പ്പിക്കാനുള്ള ടാസ്‌കാണ് ലഭിച്ചത്.
ലക്ഷ്മിപ്രിയ ബലൂണുകള്‍ വീര്‍പ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും റിയാസ് അവിടെയും മടി കാണിച്ചു. ഇതിനെയാണ് ബ്ലെസ്ലി ചൂണ്ടി കാണിച്ചത്. ദില്‍ഷയുടെ കൂടെ ആട്ടുതൊട്ടിലില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു താരം. 'ലാലേട്ടന്റെ കൈയ്യില്‍ നിന്നും ഒരു അവാര്‍ഡ് കിട്ടുന്നതൊക്കെ വലിയ കാര്യമാണെന്നാണ് ദില്‍ഷയും ബ്ലെസ്ലിയും പറയുന്നത്.

ദില്‍ഷാ.. വായ വെച്ച് കിടന്ന് ഉരുണ്ടിട്ട് കാര്യമില്ല. പുല്ലില്‍ കിടന്ന് ഉരുളാനുള്ള ആരോഗ്യം വേണം. അതെങ്ങനെയാണ് വെയിലത്ത് ഇറങ്ങി പണി എടുത്താല്‍ അല്ലേ ഇതൊക്കെ പറ്റൂ.. മനുഷ്യനായാല്‍ ആരോഗ്യം വേണം എന്നൊക്കെയാണ് ബ്ലെസ്ലി ദില്‍ഷയോടായി എന്നാല്‍ റിയാസിനോട് പറയുന്നത്. എന്നാല്‍ ഇത് കേട്ട ജാസ്മിന്‍ ബോഡി ഷെയിമിങ്ങ് ആണെന്ന് പറഞ്ഞു. സൈക്കോ എന്നൊക്കെ വിളിക്കുന്നതിന് കുഴപ്പമില്ല. പകരം ബോഡി ഷെയിമിങ് നടത്തിയെന്ന് പറയാമെന്ന് ദില്‍ഷയും ആരോപിച്ചു.
മുന്‍പ് ട്രയാങ്കിള്‍ എന്നൊക്കെ പറയാമായിരുന്നു. ഇനിയിപ്പോള്‍ എന്താണ് പറയുക. ബലൂണ്‍ ഊതാനെ ഇനി പറ്റൂ.. എന്ന് ബ്ലെസ്ലി പറഞ്ഞു. വാ വെച്ച് കിടന്ന് ഉരുളുകയായിരുന്നെങ്കില്‍ ഫസ്റ്റ് അടിച്ചേനെ, എന്ന് പറയുമ്പോള്‍ ബിഗ് ബോസ് നോക്കിയാണ് ടാസ്‌കുകള്‍ കൊടുക്കുന്നതെന്നായി ദില്‍ഷ. കണ്‍ഫെഷന്‍ റൂമിലൂടെ പോയവര്‍ തിരിച്ച് ഇങ്ങോട്ട് തന്നെ ഉരുണ്ട് വന്നിട്ടുണ്ട്. അങ്ങനെയുള്ള ചരിത്രം ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെ പോവാനും ഒരു യോഗം വേണം. ഇവിടെ പലരും ഏത് വഴിയാണ് പോവുന്നതെന്ന് നമുക്ക് കണ്ടറിയാം എന്നും ദില്‍ഷ പറഞ്ഞു.
ഉറങ്ങാന്‍ വന്നവനൊക്കെ എവിക്ഷന്‍ വഴിയിലൂടെ പോവുന്നതായിരിക്കും നല്ലത്. ഉറങ്ങാന്‍ ആണെങ്കില്‍ വല്ല റിസോര്‍ട്ടിലേക്കും പോയിക്കൂടേ. വെറും ബ്രോയിലര്‍ കോഴിയായാല്‍ ഇങ്ങനെ ഇരിക്കും റിയാസേ, വല്ലപ്പോഴൊക്കെ മേലനങ്ങി പണിയെടുക്കണം എന്ന് തുടങ്ങി റിയാസിനെ ട്രോളുകളാണ് ബ്ലെസ്ലിയും ദില്‍ഷയും.


Click it and Unblock the Notifications