For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിൻ വൈരാ​ഗ്യം കൊണ്ടുനടക്കുന്ന ആന, റോബിന്റേത് ഓന്തിന്റെ സ്വഭാവം'; ബ്ലെസ്ലി

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ ഹൗസിലെ മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയ മോണിങ് ടാസ്ക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബ്ലെസ്ലിക്കാണ് ബി​ഗ് ബോസ് ടാസ്ക്ക് നൽകിയത്.

  വീട്ടിലെ മത്സരാർഥികളുടെ സ്വഭാവത്തെ അഥിനോട് ചേരുന്ന മൃ​ഗങ്ങളുമായി താരതമ്യപ്പെടുത്തുക എന്നതായിരുന്നു ടാസ്ക്ക്. പൊതുവെ മോണിങ് ടാസ്ക്ക് മനോഹരമായും രസകരമായും പൂർത്തിയാക്കുന്ന മത്സരാർഥിയാണ് ബ്ലെസ്ലി.

  വീട്ടിൽ ആനയുടേത് മുതൽ ഓന്തിന്റെ സ്വഭാവമുള്ളവർ വരെ ഉണ്ടെന്നാണ് ബ്ലെസ്ലി പറഞ്ഞത്. വീട്ടിലെ തല മുതിർന്ന മത്സരാർഥിയായ ലക്ഷ്മിപ്രിയയെ പശുവുമായിട്ടാണ് ബ്ലെസ്ലി ഉപമിച്ചത്.

  Also Read: 'റിയാലിറ്റി ഷോയിൽ റിയലായിരിക്കണം'; റോബിനെ കുത്തി ജാസ്മിൻ, റോബിന്റെ പിആർ ആണ് ജാസ്മിനെന്ന് പ്രേക്ഷകർ!

  'ലക്ഷ്മി ചേച്ചി പശുവിനെപ്പോലെയാണ്. നിരവധി ​ ​ഗുണങ്ങൾ ചേച്ചിയിലൂടെ നമുക്കുണ്ടാകും. പശു പാല് തരും ചാണകം തരുമെന്നൊക്കെ പറയുന്നത് പോലെ പക്ഷെ പശുവിന്റെ തൊഴുത്തിൽ ചെന്നാൽ നാറ്റമായിരിക്കും. ചേച്ചി ചെയ്യുന്ന ചില കാര്യങ്ങളും വാക്കുകളും അത്തരത്തിൽ നാറ്റമായി മാറാറുണ്ട്. അതുകൊണ്ടാണ് പശുവുമായി ഉപമിക്കുന്നത്.'

  'റിയാസ് തോട്ടിലെ മീനാണ്. കാരണം ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയുമെങ്കിലും അതിന് അറിയില്ലെ അവനൊരു തോട്ടിലാണ് കിടക്കുന്നതെന്ന്. ഞാൻ എന്നെ സ്വന്തമായി കഴുതപ്പുലിയോടാണ് ഉപമിക്കുന്നത്. ചിലയിടങ്ങളിൽ വളരെ വൈകി എത്തുകയും കാര്യങ്ങൾ അറിയുകയും ചെയ്യുന്നുവെന്നതാണ് കാരണം.'

  Also Read: 'വാക്കും പ്രവൃത്തിയും രണ്ടാണല്ലോ?'; ഉപവാസത്തെ കുറിച്ച് പറയുന്ന ബ്ലെസ്ലി എന്തിന് ഭക്ഷണം കഴിക്കുന്നെന്ന് റിയാസ്!

  'ജാസ്മിന്റെ സ്വഭാവം ആനയുടേതിന് സമമാണ്. നമ്മളെല്ലാം പലപ്പോഴായി കേട്ടിട്ടുള്ള തയ്യൽക്കാരന്റേയും ആനയുടേയും കഥയിലെ ആനയുടെ സ്വഭാവമാണ് ജാസ്മിന്. തീർത്താലും തീരാത്ത വൈരാ​ഗ്യമാണ്.'

  'അതേസമയം റോബിനെ ഉപമിക്കാൻ പറ്റുന്നത് ഓന്തിനോടാണ്. കാരണം അദ്ദേഹം തന്നെ പലപ്പോഴായി തന്റെ സ്വഭാവം ഇടയ്ക്കിടെ മാറുന്ന വ്യക്തിയാണ്.'

  'തനിക്ക് രണ്ട് മുഖവും സ്വഭാവുമുണ്ട് എന്നൊക്കെ പറയാറുണ്ട്. അതെല്ലാം ചേർത്താണ് ഞാൻ റോബിനെ ഓന്തിനോട് ഉപമിക്കുന്നത്' ബ്ലെസ്ലി വ്യക്തമാക്കി.

  അതേസമയം ആനയോട് തന്റെ സ്വഭാവം ഉപമിച്ചതിനോട് ജാസ്മിന് അതൃപ്തിയുണ്ടാവുകയും ചെറിയ രീതിയിൽ ബ്ലെസ്ലിയും ജാസ്മിനും തമ്മിൽ വാക്കുതർക്കമുണ്ടാവുകയുപം ചെയ്തിരുന്നു.

  ബ്ലെസ്ലിയാണ് ഇപ്പോൾ വീട്ടിലെ ക്യാപ്റ്റൻ. പക്ഷെ ഇപ്പോഴും ക്യാപ്റ്റനെന്ന രീതിയിൽ ബ്ലെസ്ലിയെ അം​ഗീകരിക്കാനോ ആ ബഹുമാനത്തോടെ പെരുമാറാനോ വീട്ടിലെ മറ്റ് അം​ഗങ്ങളിൽ ആരും തയ്യാറാകാറില്ല.

  വീട്ടിലെ സ്ത്രീകൾ ചേർന്ന് ഏറ്റവും കൂടുതൽ വുമൺ കാർഡ് ഇറക്കിയിട്ടുള്ളത് ബ്ലെസ്ലിക്കെതിരെയാണ്. പല വിഷയങ്ങളിലും കൃത്യമായി സംസാരിച്ച് വീട്ടിലെ അം​ഗങ്ങളെ ബോധ്യപ്പെടുത്താൻ ബെസ്ലിക്ക് കഴിയുന്നില്ലെന്നതാണ് കാരണം. ബ്ലെസ്ലിയുടെ ആദ്യ ക്യാപ്റ്റൻസിയാണ്.

  റിയാസ്, റോബിൻ എന്നിവരോട് മത്സരിച്ചാണ് ബ്ലെസ്ലി ക്യാപ്റ്റനായത്. അതേസമയം ഈ ആഴ്ച നോമിനേഷനിൽ വന്നിരിക്കുന്നത് സുചിത്ര, സൂരജ്, അഖിൽ, വിനയ് എന്നിവരാണ്.

  ഇപ്പോൾ നോമിനേഷനിൽ ഉള്ളവരിൽ ഏറ്റവും കുറവ് ജനപിന്തുണയുള്ളത് സുചിത്രയ്ക്കും സൂരജിനുമാണ് അതിനാൽ തന്നെ ഇവരിലൊരാളാകും വീട്ടിൽ നിന്ന് ഈ ആഴ്ച പുറത്താകുക.

  Recommended Video

  ജാസ്മിൻ പ്രണയം തുറന്ന് പറഞ്ഞപ്പോൾ എന്ത് തോന്നി, അപർണ പറയുന്നു #aparnamulberry #Biggbossmalayalam

  ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ളവരിൽ ഒരാളും ബ്ലെസ്ലിയാണ്. ക്യാപ്റ്റനായതിനാൽ വീട്ടിൽ പുതിയ ഭരണ പരിഷ്‌കാരങ്ങൾ ബ്ലെസ്ലി കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് അപർണ മൾബറിയാണ്.

  പുറം ലോകവുമായി ബന്ധമൊന്നുമില്ലാതെ ടാസ്‍കുകളിലും ഗെയിമുകളിലുമൊക്കെ വിജയിച്ച് പ്രേക്ഷകരുടെ വോട്ടുകൾ നേടി 100 ദിവസം പിന്നിടുന്നതിൽ വിജയിക്കുന്ന ഒരാൾക്കാണ് ബിഗ് ബോസ് ടൈറ്റിൽ വിജയിയാകാൻ കഴിയുക.

  മൊബൈൽ ഫോണോ ഇൻറർനെറ്റോ ടെലിവിഷനോ എന്തിന് ഒരു ക്ലോക്ക് പോലും ബിഗ് ബോസ് ഹൗസിൽ ഇല്ല. നൂറ് ദിവസം അതിജീവിച്ച് പുറത്ത് വരികയെന്നത് തന്നെ വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Blesslee Compared Jasmine To Elephant And Dr Robin To A Chameleon For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X