'ഫാമിലിയെ പറഞ്ഞ് നേരയാക്കിയ മതി, അവർക്കാണ് ഏറ്റവും കൂടുതൽ‌ ഡാമേജ് വന്നത്'; റോബിനെ ഫോൺ വിളിച്ച് ബ്ലെസ്ലി!

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ കപ്പ് നേടിയത് ദില്‍ഷ പ്രസന്നനാണ്. റണ്ണറപ്പ് ബ്ലെസ്ലിയും. മൂന്നാം സ്ഥാനം റിയാസും നേടി. നാലാം സീസണിനായിരുന്നു ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ചത്.

അതുപോലെ ബ്ലെസ്ലിയും റോബിനുമായിരുന്നു ഏറ്റവും കൂടുതൽ ആരധകരെ സമ്പാ​ദിച്ച മത്സരാർഥി. എഴുപതാം ദിവസം റോബിൻ പുറത്തായി. റിയസുമായുള്ള വാക്കുതർക്കവും കൈയ്യേറ്റ ശ്രമവുമായിരുന്നു കാരണം. ഹൗസിലുണ്ടായിരുന്നപ്പോൾ ബ്ലെസ്ലിയും റോബിനുമായിരുന്നു ഏറ്റവും നല്ല സു​ഹൃത്തുക്കൾ.

കൂടെ ദിൽഷയും ഉണ്ടായിരുന്നു. റോബിൻ പുറത്തായശേഷം റോബിനെ പുറത്താക്കിയവർക്കെതിരെ പൊരുതാനിറങ്ങിയവരിൽ ബ്ലെസ്ലിയുമുണ്ടായിരുന്നു. ഹൗസിൽ ഉണ്ടായിരുന്നപ്പോൾ ഇരുവരും തമ്മിൽ മത്സരിച്ചിരുന്നില്ല. തങ്ങളുടേതായ രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു.

പ്രശ്നങ്ങൾ ഉണ്ടായപ്പോഴെല്ലാം ഇരുവരും ഒന്നിച്ച് നിന്ന് സംസാരിക്കുകയും പോരാടുകയും ചെയ്തിരുന്നു. റോബിനാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച വ്യക്തി.

റോബിൻ-ബ്ലെസ്ലി

എട്ട് മാസത്തോളം ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ നടത്തിയ ശേഷമാണ് മത്സരിക്കാനെത്തിയതെന്ന് പലപ്പോഴായി റോബിൻ പറഞ്ഞിട്ടുണ്ട്. എങ്ങനെ ബി​ഗ് ബോസിൽ നിൽക്കണമെന്ന് കൃത്യമായി റോബിന് അറിയാമായിരുന്നു. ​

പക്ഷെ ടാസ്ക്കുകളിൽ റോബിൻ പിന്നിലായിരുന്നു. അതേസമയം ടാസ്ക്കുകൾ വിജയിക്കുന്നതിൽ ബ്ലെസ്ലി മുന്നിലായിരുന്നു. ബ്ലെസ്ലിക്കൊപ്പം ടാസ്ക്കുകൾ ചെയ്യാൻ പലർക്കും ഭയമായിരുന്നു.

പുറത്തായില്ലായിരുന്നുവെങ്കിൽ റോബിനായിരുന്നു നാലാം സീസൺ വിജയിക്കുക. റോബിൻ, ബ്ലെസ്ലി, ദിൽഷ എന്നിവരായിരുന്നു ഈ സീസണിലെ ബെസ്റ്റ് ട്രയോ ആയി പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്തവർ.

ഫാമിലിയെ പറഞ്ഞ് നേരയാക്കിയ മതി

എഴുപതാം ദിവസം റോബിൻ പുറത്തായതാണെങ്കിൽ കൂടിയും പ്രേക്ഷകർക്കിടയിൽ റോബിന് ഇപ്പോഴും ലഭിക്കുന്നത് വിജയിക്ക് ലഭിക്കുന്നതിനും മുകളിൽ നിൽക്കുന്ന സ്വീകരണമാണ്. റോബിൻ, റിയാസ്, ബ്ലെസ്ലി എന്നിവർക്കാണ് ഏറ്റവും നല്ല സ്വീകരണം ബി​ഗ് ബോസ് പ്രേക്ഷകർ മത്സരം

അവസാനിപ്പിച്ച് തിരികെ എത്തിയപ്പോൾ നൽകിയത്. ഫിനാലെയോട് അടുത്തപ്പോൾ റോബിനും ബ്ലെസ്ലിയും അവരുടെ ആരാധകരും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ആ പ്രശ്നങ്ങൾ ഉള്ളതിനാൽ പുറത്തിറങ്ങിയ ശേഷം ഇരുവരും വലിയ സൗഹൃദമൊന്നും പുലർത്തിയിരുന്നില്ല. ബ്ലെസ്ലിയുമായി സംസാരിക്കാറില്ലേ? പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടോയെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ ടോം ഇമ്മട്ടി അഭിമുഖത്തിനിടെ റോബിനോട് ചോദിച്ചിരുന്നു.

ഞാൻ ഉടൻ വരാമെടാ...

അപ്പോൾ റോബിൻ നൽകിയ മറുപടി താൻ രണ്ട് തവണ ഇൻസ്റ്റ​ഗ്രാമിൽ ബ്ലെസ്ലിക്ക് മെസേജ് അയച്ചിരുന്നുവെന്നാണ്. പക്ഷെ ആ രണ്ട് മെസേജുകളും ബ്ലെസ്ലി കണ്ടില്ലെന്നും റോബിൻ വ്യക്തമാക്കിയിരുന്നു.

റോബിന് പിന്നാലെ ബ്ലെസ്ലിയും ടോം ഇമ്മട്ടിയുടെ ഷോയിൽ അവതാരകനായി വന്നിരുന്നു. അതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ടോം ഇമ്മട്ടിയുടെ ആവശ്യപ്രകാരം ബ്ലെസ്ലി റോബിനെ ഫോൺ ചെയ്ത് സംസാരിക്കുകയും ചെയ്തു.

'ഫാമിലിയെ പറഞ്ഞ് നേരയാക്കിയ മതി, അവർക്കാണ് ഏറ്റവും കൂടുതൽ‌ ഡാമേജ് വന്നത്' എന്നാണ് ബ്ലെസ്ലി റോബിനോട് പറയുന്നത്.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
ചേട്ടൻ-അനിയൻ കോമ്പോ

'ഞാൻ ഉടൻ തന്നെ വരാമെടാ...' എന്ന് റോബിൻ മറുപടിയും നൽകി. ചങ്ക്സുകൾ വീണ്ടും ഒന്നിക്കാൻ ടോമേട്ടന്റെ കട്ടൻ കൊണ്ട് സാധിച്ചല്ലോ...സന്തോഷം, ആ ചേട്ടൻ, അനിയൻ കോമ്പോ അത് വീണ്ടും ഉണ്ടാവാൻ ആഗ്രഹിക്കുന്നു, നിങ്ങൾ പിരിഞ്ഞപ്പോഴാണ് ഏറ്റവും കൂടുതൽ വിഷമമായത്.

നിങ്ങൾ ഒന്നിക്കുകയാണെങ്കിൽ ഞങ്ങൾ ‍ഡബിൾ ഹാപ്പിയാകും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ബ്ലെസ്ലി ഉദ്​ഘാടനങ്ങളും സ്റ്റേജ് ഷോകളുമായി കേരളത്തിന് അകത്തും പുറത്തും സഞ്ചാരമാണ്. റോബിനും അതുപോലെ തന്നെ തിരക്കിലാണ്. കൂടാതെ സിനിമപ്രേവശനത്തിനുള്ള തയ്യാറെടുപ്പിലുമാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X