For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിനുണ്ടായിരുന്നെങ്കിൽ മറുപടി പറയാമായിരുന്നു, ആരെയും ഒറ്റപ്പെടുത്തരുത്, മിസ് ചെയ്യുന്നത് അപർണയെ'; ബ്ലെസ്ലി

  |

  അത്യന്തികം ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിലാണ് ബിഗ് ബോസ് മലയാളം സീസൺ നാല് ​ഗ്രാന്റ് ഫിനാലെ അവസാനിച്ചത്. ദിൽഷ പ്രസന്നനാണ് വിജയിയായത്. ബ്ലെസ്ലി റണ്ണർ അപ്പും. വൻ ജനപ്രീതി നേടിയാണ് ഇത്തവണത്തെ ബിഗ് ബോസ് അവസാനിച്ചിരിക്കുന്നത്.

  Recommended Video

  Blesslee First Interview: റോബിനെക്കുറിച്ച് കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല | *Interview

  ഇരുപത് പേരുമായി തുടങ്ങിയ സീസൺ പോർ ​​ഗ്രാന്റ് ഫിനാലെയിൽ എത്തിയപ്പോൾ ആറ് പേരിലേക്ക് ചുരുങ്ങി. ദിൽഷ, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലെസ്ലി, സൂരജ് എന്നിവരായിരുന്നു ഫൈനൽ സിക്സിൽ എത്തിയത്.

  Also Read: 'ദിൽ‌ഷ ജയിച്ചതിൽ സന്തോഷമാണോ?'; ബ്ലെസ്ലിയുടെ ആദ്യ പ്രതികരണം!

  21 കോടിയിലധികം വോട്ടുകളാണ് ആറ് പേർക്കുമായി ഒരാഴ്‍ച ലഭിച്ചത്. ഇതിൽ 39 ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ പ്രസന്നൻ വിജയിയായത്. ഓരോ സീസൺ കഴിയുന്തോറും ബി​ഗ് ബോസ് മലയാളത്തിന്റെ ജനപ്രീതി വർധിക്കുന്നുവെന്നത് വോട്ടുകളുടെ എണ്ണം പരിശോധിച്ചാൽ തന്നെ വ്യക്തമാണ്.

  ഇരുപത് പേരും ​ഗ്രാന്റ് ഫിനാലെ ആഘോഷമാക്കി തിരികെ വീട്ടിലേക്ക് എത്തി. പലരും നൂറ് ദിവസം ഹൗസിനുള്ളിൽ കഴിഞ്ഞതിന്റെ ഹാങോവറിലായിരുന്നു.

  നൂറ് ദിവസം പൂർത്തിയാക്കി തിരികെ നാട്ടിലെത്തിയ താരങ്ങൾക്ക് കിട്ടുന്ന വരവേൽപ്പിന്റെയും ആരാധകർക്കൊപ്പമുള്ള അവരുടെ ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

  Also Read: 'വേദനിപ്പിച്ചത് ബ്ലെസ്ലി, പിആർ വർക്കിലൂടെ നിന്ന അവന്റെ മുഖം മൂടി അഴിഞ്ഞ് വീണു'; കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ!

  പുറത്തിറങ്ങിയവരുടെ പ്രതികരണം കേൾക്കാനും ആരാധകർക്ക് തിടുക്കമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർഥി ബ്ലെസ്ലിയായിരുന്നു. നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബ്ലെസ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.

  കഴിഞ്ഞ ദിവസമാണ് ബ്ലെസ്ലി നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ ബ്ലെസ്ലിയെ സ്വീകരിക്കാൻ നൂറ് കണക്കിനാളുകളാണ് വന്നത്.

  എല്ലാവരോടും ഒപ്പം പാട്ടും ഡാൻസുമായി ബ്ലെസ്ലി ആഘോഷമാക്കി. ഇപ്പോൾ ബി​ഗ് ബോസ് വീട്ടിലെ അനുഭവങ്ങളെ കുറിച്ച് ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ബ്ലെസ്ലി.

  റോബിൻ വിഷയത്തിൽ അടക്കം ബ്ലെസ്ലി നിലപാട് അറിയിച്ചു. 'ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യുട്യൂബ് നോക്കിയപ്പോൾ ഞാൻ ആപ്പിൾ കഴിച്ച് നടന്നുവരുന്ന വീഡിയോ കണ്ടിരുന്നു. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്ന് മനസിലായത് കൊണ്ടാണ് അതുതന്നെ എയർപോട്ടിൽ റീക്രിയേറ്റ് ചെയ്തത്.'

  'ആപ്പിൾ കടിച്ച് കാണിച്ചതും ഒരു പ്രതീകമായിട്ടാണ്. ആരെയും ഒറ്റപ്പെടുത്തരുതെന്ന രീതിയിൽ. ന്യൂ നോർമൽ എന്ന ടാ​ഗ് ലൈൻ തന്നെ എല്ലാവരും ഒന്നാണ് എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്.'

  'ഒറ്റപ്പട്ടോയെന്ന് ചോദിച്ചാൽ ഞാൻ‌ എല്ലാം പോസിറ്റീവായി എടുക്കുവെന്നാണ് പറയാൻ കഴിയുക. നൂറ് ദിവസം എനിക്ക് കിട്ടി.'

  'അതെല്ലാം ഒന്നുകൂടി കണ്ട് പലതും പഠിക്കാനുണ്ട്. പുറത്ത് നടന്ന വിഷയങ്ങളിൽ ചിലത് കേട്ടിരുന്നു. കേട്ടത് വെച്ച് പ്രതികരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. വീഡിയോകളെല്ലാം കണ്ടതിന് ശേഷം കൃത്യമായ അഭിപ്രായം പറയാം. എനിക്ക് ഏറ്റവും വലിപ്പെട്ടത് ആ നൂറ് ദിനങ്ങളായിരുന്നു.'

  'മറ്റുള്ളവരുടെ ​ഗെയിം അവരുടെ ​ഗെയിമാണ് അതിനെ കുറിച്ച് അറിയില്ല. ലാൽസാറിനൊപ്പമുള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല.'

  'അപർണ ചേച്ചിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ചേച്ചിയോടാണ് ഏറ്റവും കൂടുതൽ അടുപ്പം. റിയാസിനെ അവസാനമായപ്പോൾ ഇഷ്ടമായി. റിയാസ് വിജയിയാകാൻ അർഹനായിരുന്നു.'

  'തെറ്റും ശരിയും എപ്പിസോഡ‍ുകൾ കാണാതെ എനിക്ക് പറയാൻ പറ്റില്ല. ആരാധകരോട് ഒരുപാട് ഉത്തരവാദിത്വമുണ്ട്. ഇത്രയും പ്രേക്ഷക പിന്തുണ പ്രതീക്ഷിച്ചില്ല. റോബിനെക്കുറിച്ച് കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല.'

  'റോബിനുണ്ടായിരുന്നെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാമായിരുന്നു. റോബിൻ ഇല്ലാത്തപക്ഷം പ്രതികരിക്കുന്നത് ശരിയല്ല.'

  'ഞാൻ വളരെ ഹാപ്പിയാണ്. ജീവിതത്തിൽ‌ ഒറ്റപ്പെടൽ തോന്നുമ്പോൾ ഒരാളെ വിശ്വസിച്ച് കഴിഞ്ഞാൽ ആ ഒറ്റപ്പെടൽ മാറും. ഇപ്പോൾ ആരാധകരെ എന്നെ സ്നേഹിക്കുന്നവരെ കാണുമ്പോൾ ഒറ്റപ്പെടൽ മാറി' ബ്ലെസ്ലി പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: blesslee first reaction about robin related issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X