'സ്വപ്നതുല്യമായൊരു അവസരം സിനിമയിൽ കിട്ടിയിട്ടുണ്ട്, അതിനായിട്ടാണ് മുടിയും താടിയും വളർത്തുന്നത്'; ബ്ലെസ്ലി!

ബി​ഗ് ബോസ് സീസൺ ഫോറിൽ‌ മത്സരാർഥിയായി എത്തി ആരാധകരെ സമ്പാദിച്ച താരമാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി. സീസൺ ഫോറിൽ രണ്ടാം സ്ഥാനമാണ് ബ്ലെസ്ലിക്ക് കിട്ടിയത്. ഒന്നാം സ്ഥാനം ദിൽഷ പ്രസന്നനായിരുന്നു.

പക്ഷെ അവസാനം വരെയും ഇരുവരും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു നടന്നത്. നാലാം സീസണിൽ റോബിൻ കഴിഞ്ഞാൽ ബ്ലെസ്ലിക്കായിരുന്നു ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നത്.

ഈ സീസണിൽ ഏറ്റവും ഇന്റലിജന്റായി കളിഞ്ഞ മത്സരാർഥി ബ്ലെസ്ലിയായിരുന്നുവെന്നാണ് പ്രേക്ഷകരടക്കം എല്ലാവരും അഭിപ്രായപ്പെട്ടത്. ഏറ്റവും കൂടുതൽ ടാസ്ക്കുകളിൽ മത്സരിച്ച് വിജയിച്ചത് ബ്ലെസ്ലിയായിരുന്നു.

കൂടാതെ ബി​ഗ് ബോസ് നൽകുന്ന ടാസ്ക്കുകളിലെ ലൂപ്ഹോൾ കണ്ടെത്തി അതിന് അനുസരിച്ച് കളിക്കാനും ബ്ലെസ്ലിക്ക് സാധിച്ചിരുന്നു. ചിന്തയിലും അതില്‍ നിന്നുണ്ടാവുന്ന അഭിപ്രായങ്ങളിലും അതിന്‍റെ പ്രകടനങ്ങളിലുമൊക്കെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വേറിട്ട് നിന്ന വ്യക്തി കൂടിയായിരുന്നു ബ്ലെസ്ലി.

ആദ്യ വാരങ്ങളിലെ പ്രകടനത്തിന്‍റെ പേരില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ബ്ലെസ്ലി. എന്നാല്‍ 100-ാം ദിനം വരെയുള്ള ആഴ്ചകളില്‍ ഉയര്‍ന്നും താഴ്ന്നും ആയിരുന്നു ബ്ലെസ്‍ലിയുടെ പെര്‍ഫോമന്‍സ് ​ഗ്രാഫ് ഒപ്പം പ്രേക്ഷക സ്വീകാര്യതയും.

സ്വപ്നതുല്യമായൊരു സിനിമയിൽ അവസരം കിട്ടിയിട്ടുണ്ട്

ഗായകന്‍, സം​ഗീത സംവിധായകന്‍ എന്നീ നിലകളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ടുതുടങ്ങിയ ആള്‍ എന്നതായിരുന്നു ബി​ഗ് ബോസില്‍ എത്തുമ്പോള്‍ ബ്ലെസ്ലിയുടെ മേല്‍വിലാസം.

ഭാഷാസ്വാധീനമുള്ള വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന ഇമേജാണ് ബി​ഗ് ബോസില്‍ ബ്ലെസ്ലിക്ക് ആദ്യം ലഭിച്ചത്. പലപ്പോഴും അഭിപ്രായങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കാത്തതിന്റെ പേരിൽ ബ്ലെസ്ലി ഹൗസിൽ പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്.

വൈകാരികതയുടെയും വ്യക്തി ബന്ധങ്ങളുടെയുമൊക്കെ തലങ്ങളിലും മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് വേറിട്ടുനിന്ന ഒരാൾ കൂടിയായിരുന്നു ബ്ലെസ്ലി.

മുടിയും താടിയും വളർത്തുന്നത് അഭിനയിക്കാൻ

ബി​ഗ് ബോസ് ഹൗസിലേക്ക് വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോകുമ്പോഴും അങ്ങനെതന്നെ ആയിരിക്കുമെന്നും ബ്ലെസ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഒരാളുമായി അടുപ്പമുണ്ടായാല്‍ അയാളില്‍ നിന്ന് ഉണ്ടാകാവുന്ന ചെറിയ വേദന പോലും താങ്ങാനാവാത്ത ഒരാളാണ് താനെന്നും ആയതിനാല്‍ ഏത് ബന്ധത്തേയും അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എപ്പോഴും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന ഒരാള്‍ തനിക്കുള്ളിലുണ്ടെന്നും ബ്ലെസ്ലി പറഞ്ഞിട്ടുണ്ട്.

ബി​ഗ് ബോസ് ഫിനാലെ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ ബ്ലെസ്ലിക്ക് വൻ വരവേൽപ്പാണ് ആരാധകർ‌ വിമാനത്താവളത്തിൽ നൽകിയത്.

എല്ലാ കാര്യങ്ങളും വഴിയെ പറയാം

ടൈറ്റിൽ വിൻ ചെയ്ത വ്യക്തിക്ക് പോലും ഇത്ര വലിയ സ്വീകരണം ലഭിച്ചിരുന്നില്ല. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഉ​ദ്ഘാടനങ്ങളും സ്റ്റേജ് ഷോകളുമായി തിരക്കിലാണ് ബ്ലെസ്ലി. ഇപ്പോൾ തനിക്കും ഒരു സിനിമയിൽ അവസരം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലെസ്ലി.

പത്തനാപുരത്ത് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം ബ്ലെസ്ലി ആരാധകരോട് വെളിപ്പെടുത്തിയത്. ഒരുപാട് സ്റ്റേജ് ഷോകളും സിനിമയിൽ അവസരവും ലഭിച്ചിട്ടുണ്ട്.

സ്വപ്ന തുല്യമായ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്നും അതിനായി മുടിയും താടിയും വളർത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ വഴിയെ അറിയിക്കാമെന്നും ബ്ലെസ്ലി പറഞ്ഞു.

Recommended Video

Dilsha Prasannan Driving a Mercedes ❤️ | ബെൻസിൽ ഇരുന്ന് ദിൽഷ | *Shorts
സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നു

ഹൗസിൽ വെച്ച് ഹോളിവുഡ് കഥാപാത്രം ജോക്കറിനെ അഭിനയിച്ച് കാണിച്ച് എല്ലാവരേയും അമ്പരപ്പിച്ച വ്യക്തി കൂടിയാണ് ബ്ലെസ്ലി. റിയാസോ ബ്ലെസ്ലിയോ കപ്പുയർത്തണമെന്നാണ് ഫൈനൽ സമയത്ത് ഏറെയും പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നത്.

ദിൽഷയുമായി നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബ്ലെസ്ലിക്ക് കപ്പ് നഷ്ടപ്പെട്ടത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ സഹമത്സരാർഥികളായിരുന്ന ഒരാളെ കുറിച്ച് പോലും ബ്ലെസ്ലി കുറ്റം പറയാൻ തയ്യാറാകാതിരുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X