For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൊരുതി തോറ്റ് ബ്ലെസ്ലി...'; സീസൺ ഫോറിൽ രണ്ടാം സ്ഥാനം, ജനഹൃദയങ്ങളിൽ ബ്ലെസ്ലി ജയിച്ചുവെന്ന് ആരാധകർ!

  |

  ബിഗ് ബോസ് മലയാളം സീസൺ നാലിലെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. ദിൽഷ പ്രസന്നനാണ് വിജയിയായത്. റണ്ണറപ്പായത് ബ്ലെസ്ലിയും. നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബ്ലെസ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.

  ഒന്നാം ദിവസം മുതൽ നൂറാം ദിവസം വരെ ഏറ്റവും നന്നായി ​ഗെയിം കളിച്ചും മത്സരിച്ചും മുന്നോട്ട് പോയിരുന്ന മത്സരാർഥിയാണ് ബ്ലെസ്ലി. ബി​ഗ് ബോസ് പ്രേക്ഷകരിൽ ഏറെപേരും പ്രവചിച്ചിരുന്നത് ബ്ലെസ്ലി ജയിക്കുമെന്നാണ്. മോഹൻലാൽ വിധി പ്രഖ്യാപിച്ചതോടെ ബ്ലെസ്ലി ആരാധകരെല്ലാം നിരാശരായി. ​

  Also Read: സീസൺ ഫോറിലെ എന്റർ‌ടെയ്നർ, ജനപിന്തുണയോടെ നൂറ് ദിവസം, നാലാം സ്ഥാനം ലക്ഷ്മിപ്രിയയ്ക്ക്!

  ഗെയിം കളിച്ച് ആരാധകരെ സമ്പാദിച്ച ചുരുക്കം ചില മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു ബ്ലെസ്ലി. വിന്നർ ട്രോഫി നേടാൻ കഴിഞ്ഞില്ലെങ്കിലും ജനഹൃദയങ്ങളിൽ ഒന്നാം സ്ഥാനം ബ്ലെസ്ലിക്കാണ് ലഭിച്ചതെന്നാണ് താരത്തിന്റെ ആരാധകരിൽ ഏറെപ്പേരും സോഷ്യൽമീഡ‍ിയയിൽ കുറിച്ചത്. ​

  തന്നെ സ്നേഹിക്കുന്ന ആളുകൾക്ക് നന്ദി പറയാനും ​ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് ബ്ലെസ്ലി മറന്നില്ല. ദിൽഷ വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നതിനാൽ ക്ലൈമാക്സിൽ ട്വിസ്റ്റ് പ്രതീക്ഷിച്ചായിരുന്നു ബ്ലെസ്ലി ആരാധകർ ഇരുന്നിരുന്നത്.

  Also Read: നൂറ് ദിവസം പൂർത്തിയാക്കി ‌സൂരജ് തേലക്കാട് പുറത്തേക്ക്, ടോപ്പ് സിക്സിൽ നിന്നും പുറത്താകുന്ന ആദ്യ മത്സരാർഥി!

  പലപ്പോഴും ​ഗെയിമുകൾ കളിക്കുമ്പോൾ ആരും കണ്ടിട്ടില്ലാത്ത ലൂപ്ഹോൾ വരെ കണ്ടുപിടിച്ച് വിജയിക്കാൻ ബ്ലെസ്ലിക്ക് കഴിഞ്ഞിട്ടുണ്ട്.

  ചിന്തയിലും അതില്‍ നിന്നുണ്ടാവുന്ന അഭിപ്രായങ്ങളിലും അതിന്‍റെ പ്രകടനങ്ങളിലുമൊക്കെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വേറിട്ട് നിന്നിരുന്നതിനാൽ ബ്ലെസ്ലിക്ക് പലപ്പോഴും ഹൗസിലെ മറ്റുള്ള മത്സരാർഥികളിൽ നിന്ന് തന്നെ പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്.

  ഗായകന്‍, സം​ഗീത സംവിധായകന്‍ എന്നീ നിലകളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ട് തുടങ്ങിയ താരമാണ് ബ്ലെസ്ലി. ബി​ഗ് ബോസ് ഷോയെ കുറിച്ച് വലിയ ധാരണയില്ലാതെയാണ് താൻ കളിക്കാൻ എത്തിയതെന്ന് ബ്ലെസ്ലി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  ഭാഷാസ്വാധീനമുള്ള വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന ഇമേജാണ് ബി​ഗ് ബോസില്‍ ബ്ലെസ്ലിക്ക് തുടക്കത്തിൽ ലഭിച്ചത്. വൈകാരികതയുടെയും വ്യക്തി ബന്ധങ്ങളുടെയുമൊക്കെ തലങ്ങളിലും മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് വേറിട്ടുനിന്ന ഒരാളാണ് ബ്ലെസ്ലി.

  ബി​ഗ് ബോസ് ഹൗസിലേക്ക് വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോകുമ്പോഴും അങ്ങനെതന്നെ ആയിരിക്കുമെന്നും ബ്ലെസ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ജയമാണെങ്കിലും പരാജയമാണെങ്കിലും അമിതമായി സന്തോഷിക്കാതേയും അമിതമായി ​ദുഖിക്കാതെയും ബ്ലെസ്ലി ഹൗസിൽ മുന്നോട്ട് പോയി.

  കഴിഞ്ഞ രണ്ട് ആഴ്ചയായി സോഷ്യൽമീഡിയ വഴി ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടുകൊണ്ടിരുന്ന മത്സരാർഥിയായിരുന്ന ബ്ലെസ്ലി.

  സഹമത്സരാർഥി ദിൽഷയോട് ബ്ലെസ്ലി പലപ്പോഴായി മോശമായി പെരുമാറയെന്ന് കാണിച്ചായിരുന്നു ചില ബി​ഗ് ബോസ് പ്രേക്ഷകർ രം​ഗത്തെത്തിയത്.

  ശേഷം റോബിൻ ബി​ഗ് ബോസ് ഹൗസിലേക്ക് സന്ദർശനത്തിന് ചെന്നപ്പോൾ ദിൽഷയോട് ബ്ലെസ്ലിയെ മോശമാക്കി സംസാരിക്കുകയും ചെയ്തിരുന്നു.

  റോബിനും ബ്ലെസ്ലിയുടെ സ്വഭാവത്തെ പരിഹസിച്ച് രം​ഗത്ത് വന്നിരുന്നു. ബ്ലെസ്ലിക്ക് നേരെയുള്ള വ്യക്തിഹത്യ കൂടിയതോടെ പ്രശസ്തരായ നിരവധിപേരും ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ ഈ സീസണിലെ ചില താരങ്ങളും ബ്ലെസ്ലിയെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു.

  സ്നേഹത്തിന് മുമ്പിൽ ചിലപ്പോഴൊക്കെ തോറ്റുകൊടുക്കേണ്ടി വരും. ഞാൻ ഇമോഷൻസെല്ലാം ഉള്ളിൽ അടക്കിവെച്ചിരുന്ന വ്യക്തിയാണ്. ബി​ഗ് ബോസിൽ വന്ന ശേഷം ഞാൻ ഓപ്പണായി.

  അതുകൊണ്ട് എനിക്ക് ഒരുപാട് നന്ദിയുണ്ട് എല്ലാവരോടും താങ്ക് യു എന്നാണ് ബ്ലെസ്ലി ഫിനാലെ സ്റ്റേജിൽ നിന്നും പറഞ്ഞത്. മൂന്നാം സ്ഥാനം നേടിയത് റിയാസായിരുന്നു.

  നാലാം സ്ഥാനത്ത് ലക്ഷ്മിപ്രിയയായിരുന്നു. അ‍ഞ്ചാം സ്ഥാനത്ത് എത്തിയത് ധന്യയും ആറാം സ്ഥാനം നേടിയത് സൂരജുമായിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Blesslee is first runner up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X