'നീ ചീഞ്ഞ തക്കാളിക്കൊപ്പം നടക്കുന്നു, നിനക്കും ദിൽഷയ്ക്കും ഇടയിലെ മതിൽ നിമിഷ'; ജാസ്മിനോട് ബ്ലസ്ലി

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ബ്ലസ്ലിയും ജാസ്മിനും. ജാസ്മിന് പുറത്ത് പ്രേക്ഷക പിന്തുണയുണ്ടെങ്കിലും ഇടയ്ക്കെങ്കിലും ജാസ്മിൻ ഉപയോ​ഗിക്കുന്ന പദങ്ങൾ താരത്തിന് തന്നെ വിനയായി മാറുന്നുണ്ട്.

യാതൊരു ലൈസൻസും ഇല്ലാതെയാണ് ജാസ്മിൻ പലപ്പോഴും ഹൗസിൽ വഴക്കുണ്ടാകുമ്പോൾ സംസാരിക്കുന്നത്. ജാസ്മിൻ വീട്ടിൽ ഏറ്റവും കൂടുതൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് നിമിഷയുമായിട്ടാണ്.

നിമിഷയാണ് തന്റെ അടുത്ത സുഹൃത്തെന്നും അവൾ എന്ത് തെറ്റ് ചെയ്താലും താൻ കൂടെ നിൽക്കുമെന്ന് പോലും ജാസ്മിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

വീക്കിലി ടാസ്ക്കായ ബി​ഗ് ബോസ് കോടതിയിൽ ജാസ്മിൻ, ദിൽഷ തന്നോട് സംസാരിക്കാനോ സൗഹൃദ​ സംഭാഷണം നടത്താനോ വരുന്നില്ലെന്നും എപ്പോഴും റോബിൻ, ബ്ലസ്ലി എന്നിവരെ ചുറ്റിപറ്റിയാണ് ന‍ടക്കുന്നതെന്നും പരാതിപ്പെട്ടിരുന്നു.

മുമ്പും പലതവണ ജാസ്മിൻ ഇത് വീട്ടിൽ‌ പറഞ്ഞിട്ടുള്ളതാണ്. വിഷയവുമായി ബന്ധപ്പെട്ട് ജാസ്മിന് മനസിലാകാത്ത കാര്യങ്ങൾ ബ്ലസ്ലി പറഞ്ഞ് കൊടുക്കുന്ന വീ‍ഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ദിൽ‌ഷയ്ക്ക് ഇഷ്ടമുള്ള വ്യക്തിയാണ് ജാസ്മിനെന്നും എന്നാൽ‌ നിമിഷയാണ് അവൾക്ക് തടസമാകുന്നതെന്നുമാണ് ജാസ്മിനോട് ബ്ലസ്ലി പറയുന്നത്.

ദിൽഷയ്ക്ക് ജാസ്മിനോട് സ്നേഹമുണ്ട്

'ദിൽഷയ്ക്ക് ഇഷ്ടമുള്ള വ്യക്തികളിൽ ഒരാളാണ് ജാസ്മിൻ. പക്ഷെ നീ ദിൽഷയെ മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം. അവൾ ഒറ്റപ്പെടുന്നവർക്കൊപ്പം നിൽക്കാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. ​ഗെയിം കളിക്കുമ്പോൾ പോലും അത് വ്യക്തമാണ്.'

'കട്ട ടാസ്ക്കിന്റെ സമയത്തെ കാര്യങ്ങൾ ഒന്ന് ഓർ‌ത്തെടുത്താൽ അതെല്ലാം നിനക്ക് മനസിലാവും. നിനക്കും ദിൽഷയ്ക്കും ഇടയിലെ മതിൽ നിമിഷയാണ്. ദിൽഷ അവളുടെ വ്യക്തിത്വം കൊണ്ട് സ്പെഷ്യലാണ് നീ നിന്റെ വ്യക്തിത്വം കൊണ്ടും സ്പെഷ്യലാണ്.'

'രണ്ടുപേരുടെ സ്വഭാവവും താരതമ്യപ്പെടുത്തി കുറ്റം പറയാനാകില്ല. മാത്രമല്ല നീ നല്ല തക്കാളിയാണെങ്കിൽ പോലും നിന്റെ സഹവാസം ചീഞ്ഞ തക്കാളിയോടൊപ്പമാണ്. ആലോചിച്ച് മനസിലാക്കി ​ഗെയിം കളിക്കുക.'

'മുമ്പും നിന്നോട് ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളതാണ്. നീ മനസിലാക്കി എടുക്കുക' എന്നാണ് ജാസ്മിനോട് ബ്ലസ്ലി പറഞ്ഞത്.

നീ ചീഞ്ഞ തക്കാളിക്കൊപ്പം ജീവിക്കുന്നു

നിമിഷയുടെ നിഴലായിട്ടാണ് ജാസ്മിൻ വീട്ടിൽ നിൽക്കുന്നതെന്ന് പലപ്പോഴും മറ്റ് മത്സരാർഥികൾ പറഞ്ഞിട്ടുള്ളതാണ്. ജാസ്മിന് നിമിഷയോടുള്ള സൗഹൃദം സത്യമുള്ളതാണെങ്കിലും നിമിഷയ്ക്ക് ​ഗെയിം കളിക്കാനുള്ള ഉപകരണം മാത്രമാണ് ജാസ്മിനെന്ന അഭിപ്രായവും സഹ മത്സരാർഥികൾക്കുണ്ട്.

കഴിഞ്ഞ തവണ ക്യാപ്റ്റ്‍സി ടാസ്ക്കിൽ മത്സരിച്ചപ്പോഴും ഔദാര്യം പോലെ ജാസ്മിന് ക്യാപ്റ്റൻസി നിമിഷ ഇട്ടുകൊടുക്കുകയായിരുന്നുവെന്നും മറ്റ് മത്സരാർഥികളും പ്രേക്ഷകരും പറഞ്ഞിരുന്നു.

ശേഷം നിമിഷയോട് ഫേക്ക് ​ഗെയിം കളിച്ചതിന് ബ്ലസ്ലി ദേഷ്യപ്പെടുകയും ജാസ്മിനോട് സുഹൃത്തിനെ മനസിലാക്കി കളിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജാസ്മിനെ ഉപദേശിച്ച് ബ്ലസ്ലി

അതേസമയം ക്യാപ്റ്റൻസി വളരെ മോശമായി ഉപയോ​ഗിക്കുന്ന മത്സരാർഥിയാണ് ജാസ്മിനെന്നാണ് പ്രേക്ഷകരും വീട്ടിലെ മറ്റ് അം​ഗങ്ങളും അഭിപ്രായപ്പെടുന്നത്.

കാരണം വഴക്കുകൾ ഉണ്ടാകുമ്പോൾ ജാസ്മിൻ ബഹളം അവസാനിപ്പിക്കാനല്ല പകരം കൂടുതൽ വഷളാക്കി അവളുടേതായ വ്യക്തി വൈരാ​ഗ്യം കൂടി തീർക്കാനാണ് ശ്രമിക്കുന്നത്.

ജാസ്മിനുമായുള്ള സംഭാഷണത്തിലൂടെ പ്രേക്ഷകർ മനസിലാക്കേണ്ട സത്യങ്ങൾ ബ്ലസ്ലി തന്ത്രപരമായി അവളെ കൊണ്ട് പറയിപ്പിച്ചുവെന്നും വീ‍ഡിയോ കണ്ട പ്രേക്ഷകരും കുറിച്ചിരുന്നു.

വീരശൂര പരാക്രമിയെന്ന് ജാസ്മിനെ വിശേഷിപ്പിക്കുന്ന എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നിർത്താതെ കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്.

Recommended Video

John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat
ജാസ്മിന്റെ ക്യാപ്റ്റൻസി

പ്ലാസ്മ ടിവിയ്ക്ക് മുന്നിൽ മീറ്റിങ് വിളിക്കുന്നതിന് ഇടയിലാണ് തല കറങ്ങുന്നുവെന്ന് പറഞ്ഞ് ജാസ്മിൻ സോഫയിലേക്ക് ചാഞ്ഞത്.

ഓടി വന്ന റോബിനും അടുത്തുള്ള നിമിഷയും എല്ലാം കാര്യങ്ങൾ നോക്കി. തുടർന്ന് ബി​ഗ് ബോസ് ജാസ്മിനെ മെഡിക്കൽ റൂമിലേക്ക് വിളിച്ചു.

എല്ലാവരോടും ദേഷ്യപ്പെട്ട് ടോക്‌സിക്കായി ജീവിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞാണ് ജാസ്മിൻ കരഞ്ഞത്. യഥാർഥ കാരണം അതുതന്നെയാണോ എന്നത് വ്യക്തമല്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X