'നിനക്ക് ഇൻസ്റ്റ​ഗ്രാമിലുള്ള എന്നെ മാത്രമെ അറിയൂ, ശരിക്കുള്ള ഞാനെങ്ങനെയെന്ന് നീ അറിയും'; റിയാസിനോട് ബ്ലെസ്ലി!

വീക്കിലി ടാസ്ക്ക് തുടങ്ങിയതോടെ ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പുതിയ വഴിത്തിരിവിലാണ്. ആദ്യത്തെ ദിവസം ബി​ഗ് ബോസിൽ നടന്ന പ്രശ്നങ്ങളുടെ തുടർച്ചയാണ് വീട്ടിൽ നടക്കുന്നത്.

വീട്ടിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായ റോബിൻ കഴിഞ്ഞ ദിവസം ബി​ഗ് ബോസ് വീടിന്റെ നിയമങ്ങൾ ലംഘിച്ചതിനാൽ ഷോയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ സീക്രട്ട് റൂമിലാണ് റോബിനെ താമസിപ്പിച്ചിരിക്കുന്നത്.

മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡിലായിരിക്കും റോബിനെ പുറത്താക്കുക. റിയാസിനെ മത്സരത്തിനിടെ തല്ലി എന്നുള്ളതാണ് റോബിനെ പുറത്താക്കാനുണ്ടായ കാരണം.

ബി​ഗ് ബോസ് മലയാളം ഇപ്പോൾ പത്താം ആഴ്ചയിൽ എത്തിനിൽക്കുകയാണ്. റോബിൻ കൂടി പോയതോടെ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളുടെ എണ്ണം പത്തായി കുറഞ്ഞു. ജാസ്മിനും റിയാസും വീക്കിലി ടാസ്ക്ക് തുടങ്ങിയപ്പോൾ മുതൽ‌ റോബിനെ പ്രകോപിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു.

രാജാവായ റിയാസിന്റെ മാന്ത്രിക ലോക്കറ്റ് റോബിൻ തട്ടിയെടുത്തതോടെ അതൊരു അവസരമായി കണ്ട് ജാസ്മിനും റിയാസും പരമാവധി പ്രകോപിപ്പിച്ചു. അവസാനം കൈയ്യിൽ കടന്നുപിടിച്ച റിയാസിനെ റോബിൻ തള്ളി മാറ്റുന്നതിനിടെയാണ് റിയാസിന് അടിയേറ്റത്.

റിയാസിനെ ചൊറിഞ്ഞ് ബ്ലെസ്ലി

മറ്റൊരാളെ ഉപദ്രവിക്കാനുള്ള അവകാശം ബി​ഗ് ബോസ് ഹൗസിലെ ഒരു മത്സരാർഥിക്കും ഇല്ല. റോബിനെ പുറത്താക്കിയ ജാസ്മിനോടും റിയാസിനോടും പ്രതികാരം തീർക്കുകയാണ് ബ്ലെസ്ലിയും ദിൽഷയും ഇപ്പോൾ.

ബ്ലെസ്ലി രാവിലെ എഴുന്നേറ്റപ്പോൾ മുതൽ റിയാസിന് പിന്നാലെ നടന്ന് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. 'നിനക്ക് ഇൻസ്റ്റ​ഗ്രാമിലുള്ള എന്നെ മാത്രമെ അറിയൂ, ശരിക്കുള്ള ഞാൻ എങ്ങനെയാണെന്ന് നീ അറിയും' എന്നും റിയാസിനോട് ബ്ലെസ്ലി പറയുന്നുണ്ട്.

റോബിൻ പോയപ്പോൾ‌ ചെങ്കോൽ‌ കൈക്കലാക്കി ബ്ലെസ്ലി രാജാവായിരുന്നു. തന്റെ ഫ്രണ്ടായ റോബിനെ പുറത്താക്കിയത് കൊണ്ടും ദിൽഷയെ കരയിപ്പിച്ചതുകൊണ്ടാണ് പ്രതികാരം ചെയ്യാനായി രാജാവായതെന്ന് ബ്ലെസ്ലി തന്നെ ദിൽഷയോട് പറഞ്ഞിരുന്നു.

ശരിക്കുള്ള ഞാൻ എങ്ങനെയാണെന്ന് നീ അറിയും

പക്ഷെ ബ്ലെസ്ലി രാജാവായത് അം​ഗീകരിക്കാൻ റിയാസോ ജാസ്മിനോ വിനയിയോ റോൺസണോ ഒന്നും തയ്യാറായിരുന്നില്ല. അതിനിടയിൽ ബ്ലെസ്ലിയെ കട്ടിലിൽ നിന്നും വലിച്ചിട്ട് ആ​ക്രമിച്ച് ചെങ്കോൽ കൈക്കലാക്കാൻ വിനയ് ശ്രമിച്ചിരുന്നു.

ബ്ലെസ്ലിയേയും ദിൽഷയേയും പരമാവധി അപമാനിക്കാനും ജാസ്മിനും റിയാസും ശ്രമിക്കുന്നുണ്ട്. മുമ്പൊന്നും ആര് പ്രകോപിക്കാൻ ചെന്നാലും ബ്ലെസ്ലി പ്രതികരിക്കുമായിരുന്നില്ല. പക്ഷെ ഇപ്പോൾ എല്ലാവരും തനിക്ക് തരുന്ന അതേ നാണയത്തിൽ തന്നെ ബ്ലെസ്ലി തിരിച്ച് കൊടുക്കുന്നുണ്ട്. ​

ഗെയിം കളിക്കുമ്പോൾ ഒറ്റയ്ക്ക് ഒറ്റയ്ക്കായിരുന്നെങ്കിലും ബ്ലെസ്ലിയും റോബിനും ദിൽഷയും അടുത്ത സുഹൃത്തുക്കളായിരുന്നു.

ബ്ലെസ്ലി ഓൺ ഫയർ

വീക്കിലി ടാസ്ക്കിൽ‌ റോബിൻ ആക്രമിച്ചപ്പോൾ‌ ബ്ലെസ്ലി അത് തെറ്റാണെന്ന് റോബിനോട് പറയാനും മടി കാണിച്ചിരുന്നില്ല. ജാസ്മിൻ ദിൽഷയെ അടുത്ത സുഹൃത്തിനെപ്പോലെയാണ് കൊണ്ട് നടന്നിരുന്നത്.

അതിനാൽ തന്നെ പെട്ടന്നുള്ള ദിൽഷയുടെ മാറ്റവും പ്രതികാരം വെച്ചുള്ള പെരുമാറ്റവും ജാസ്മിനെ തളർത്തിയിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ കഴിയുന്ന മത്സരാർഥികളിൽ ഒട്ടും ജനപിന്തുണയില്ലാത്തവർ ജാസ്മിനും റിയാസുമാണ്.

ജാസ്മിന്റെ തെറ്റുകൾ പലപ്പോഴും ബി​ഗ് ബോസ് തുറന്ന് കാണിക്കുകയോ ശാസിക്കുകയോ ചെയ്യാറില്ല.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
പ്രതികാരം ചെയ്യാൻ ദിൽഷയും

ഇപ്രാവശ്യം റോബിനെ ടോയ്ലറ്റിൽ നിന്ന് പുറത്തിറക്കാൻ ജാസ്മിൻ വിഷ സ്പ്രേ പ്രയോ​ഗിച്ചപ്പോഴും ജാസ്മിന് വെറും താക്കീത് മാത്രമാണ് ബി​ഗ് ബോസ് നൽ‌കിയത്.

റോബിൻ പോയതിനാൽ ജാസ്മിനേയും റിയാസിനേയും പുറത്താക്കാനായിരിക്കും ബ്ലെസ്ലിയും ദിൽഷയും ശ്രമിക്കുക. ബ്ലെസ്ലിക്കും ദിൽഷയ്ക്കും പുറത്ത് വലിയ ജനപിന്തുണയുള്ളവരാണ്.

ഇപ്രാവശ്യത്തെ എലിമിനേഷനിൽ റിയാസ് പുറത്താകാനുള്ള സാധ്യതയും റോബിനുമായുള്ള പ്രശ്നത്തിന് ശേഷം വർധിച്ചിരിക്കുകയാണ്. അത്തരമൊരു ഭയം റിയാസിനും തുടങ്ങിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X