For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡെയ്സിക്ക് എത്തിക്സ് ഇല്ല, പുറത്തിറങ്ങിയാലും മോഷ്ടിക്കും' ഡെയ്സിക്കെതിരെ അമ്പെയ്ത് ബ്ലസ്ലി!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ പരസ്പരം ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തിയിട്ടുള്ള രണ്ടുപേരാണ് ബ്ലസ്ലിയും ഡെയ്സിയും. ആദ്യ ആഴ്ചയിലെ വീക്ക്ലി ടാസ്ക്കിന് ശേഷം റോബിനും ജാസ്മിനും ശത്രുക്കളായപ്പോലെ തന്നെയാണ് ബ്ലസ്ലിയും ഡ‍െയ്സിയും ശത്രുക്കളായത്.

  ബ്ലസ്ലി മനുഷത്വത്തിന്റെ പേരിൽ കാണിച്ച അനുകമ്പ ഡെയ്സി ​ഗെയിമിന് വേണ്ടി മുതലെടുത്ത് സ്കോർ ചെയ്തു. ഇത് പിന്നീട് വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. ബ്ലസ്ലിയോട് ഡെയ്സി കാണിച്ച നീതികേട് അന്ന് നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ജാസ്മിൻ പോലും ചോദ്യം ചെയ്തില്ല.

  'ഡെയ്സി ലിമിറ്റ് കടക്കുന്നു, മരിച്ച് പോയ അച്ഛന് വരെ വിളിക്കുന്നു, അവളെ പുറത്താക്കണം'; വീഡിയോയുമായി ഡിംപൽ ഭാൽ!

  അതേസമയം നിമിഷയുടെ പാവ റോബിൻ മോഷ്ടിച്ചുവെന്ന് കാണിച്ച് വലിയ ഭൂകമ്പവും വാക്ക് തർക്കവുമാണ് ജാസ്മിൻ അടക്കമുള്ളവർ വീട്ടിൽ നടത്തിയത്. കഴിഞ്ഞ ദിവസം വരെ റോബിനോട് ജാസ്മിൻ പാവ മോഷ്ടിച്ച വിഷയത്തിൽ കയർത്തിരുന്നു.

  കഴിഞ്ഞ ദിവസം വീണ്ടും ഡെയ്സിയുടെ പാവ മോഷണം ബ്ലസ്ലി വീട്ടിൽ വീണ്ടും ചർച്ചയ്ക്ക് വെച്ചിരുന്നു. ആ ചർച്ചയും വലിയ തർക്കത്തിലേക്കാണ് പോയത്. ഡെയ്സി നടത്തിയതും ഒരു തരത്തിൽ ഒരു മോഷണമാണെന്ന് തെളിയിക്കാനും വീട്ടിലുള്ളവർക്ക് മനസിലാക്കി കൊടുക്കാനുമായിരുന്നു ബ്ലസ്ലി ഉദ്ദേശിച്ചിരുന്നത്.

  'തന്റെ സുഹൃത്തുക്കളത്ര മാന്യന്മാരല്ലെന്ന് അവൾക്ക് മനസിലായി'; റോബിനെ ജാസ്മിൻ കെട്ടിപിടിച്ചതിനെ കുറിച്ച് ബ്ലസ്ലി

  എന്നാൽ എല്ലാവരും ഡെയ്സിക്കൊപ്പമായിരുന്നു നിന്നത്. തർക്കത്തിനിടയിൽ ഡെയ്സി ബി​ഗ് ബോസ് കഴിഞ്ഞ് വീടിന് പുറത്തിറങ്ങിയാലും മോഷ്ടിക്കും എന്ന തരത്തിലേക്കും ബ്ലസ്ലിയുടെ വാക്കുകൾ നീണ്ടു.

  ഡെയ്സിയെ അപമാനിച്ചുള്ള ബ്ലസ്ലിയുടെ ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ഡെയ്സി അനുകൂലികളായിട്ടുള്ളവർ ചർച്ച ചെയ്യുന്നത്. ഡെയ്‌സിയെ മനപൂർവം വ്യക്തിഹത്യ ചെയ്യുന്ന ബ്ലെസ്ലിയുടെ സംസാര രീതി തീർച്ചയായും ചോദ്യം ചെയ്യപ്പെടണമെന്നും ആവശ്യം ഉയരുന്നുണ്ട്.

  പാവ ടാസ്ക്കിൽ പാവ ലഭിക്കാത്തവർക്ക് മറ്റുള്ളവരുടെ കൈയ്യിൽ നിന്നും ഏത് വിധേനയും അത് കൈക്കലാക്കാമെന്ന് ബി​ഗ് ബോസ് നിർ​ദേശിച്ചിരുന്നു.

  അതിനാലാണ് തന്ത്രം ഉപയോ​​ഗിച്ച് ഡെയ്സി പാവ കൈയ്യിൽ സൂക്ഷിച്ചതും ബ്ലസ്ലിക്ക് തിരികെ കൊടുക്കാതിരുന്നതും. ഇതേ ചൊല്ലി തർക്കം ആരംഭിച്ചപ്പോൾ താൻ ചെയ്തത് ഗെയിം റൂളാണെന്ന നിലപാടിൽ ഡെയ്സി ഉറച്ച് നിന്നു.

  മോഷ്ടിക്കപ്പെടാം എന്ന് പറഞ്ഞാൽ മോഷ്ടിക്കാം എന്ന് തന്നെയാണ് അർഥം എന്ന് പറഞ്ഞപ്പോൾ ടാസ്‌കിന് വേണ്ടി ഇത് ചെയ്ത ഡെയ്‌സി ബി​ഗ് ബോസ് ഹൗസിന് പുറത്തിറങ്ങിയാലും മോഷ്ടിക്കും എന്ന് ബ്ലസ്ലി തറപ്പിച്ച് പറഞ്ഞു. ഇതോടെ ക്ഷമ നശിച്ച ഡെയ്സി വളരെ രോഷത്തോടെയാണ് ബ്ലസ്ലിയോട് പെരുമാറിയത്.

  തന്റെ ഭാഗം മാത്രമാണ് ശരി എന്ന് കൽപിച്ച് വെച്ചിരിക്കുന്ന ബ്ലസ്ലി മറ്റുള്ളവരുടെ സംസാരം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും. ടാസ്‌കിന്റെ ഭാഗമായി പാവ മോഷ്ടിച്ചത് കാരണം പുറത്തിറങ്ങിയാലും അത് ചെയ്യുമെന്ന് പറയുന്നതിൽ ലോജിക്കില്ലെന്നും ഡെയ്സി പറഞ്ഞു.

  Recommended Video

  സെറ്റിലെ കുറുമ്പത്തിയായ അപ്പുവിനെക്കുറിച്ച് ഹരി | Santhwanam Hari Talks About Appu | FilmiBeat

  'ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ ബ്ലസ്ലി അമ്മയുടേയും പെങ്ങളുടേയും അടിവസ്ത്രം നാട്ടുകാരെ വിളിച്ച് കാണിക്കുമോ? വഴിയെ പോകുന്നവരുടെ മുഖത്ത് വെള്ളം കോരി ഒഴിക്കുമോ..? ഇതൊക്കെ ബിഗ് ബോസ് ഹൗസിൽ നീ ചെയ്തിട്ടുള്ള പ്രവൃത്തികളല്ലേ'യെന്നും ഡെയ്സി ബ്ലസ്ലിയോട് ചോദിച്ചു.

  ബ്ലസ്ലി ലോജിക്കില്ലാതെയാണ് സംസാരിക്കുന്നത് എന്നാണ് വീഡിയോ വൈറലായതോടെ പ്രേക്ഷകരിൽ ചിലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. റോബിൻ, ബ്ലസ്ലി, ലക്ഷ്മിപ്രിയ, അപർണ, ദിൽഷ, ജാസ്മിൻ, ഡെയ്സി, റോൺസൺ, നവീൻ എന്നിവരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചത്.

  അതേസമയം ഉദ്യോ​ഗജനകമായ അഞ്ചാം ആഴ്ചയാണ് മത്സരാർഥികൾ താണ്ടിയിരിക്കുന്നത്. ഇത്തവണ ആരാകും വീടിന് പുറത്തവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബി​ഗ് ബോസ് പ്രേക്ഷകരും.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dimpal Bhal Want Daisy To Get Ejected From The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X