For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിക്കാൻ വേണ്ടി എന്തും ചെയ്യും, ദിൽഷയുമായി ഇപ്പോൾ കോൺടാക്ട് ഇല്ല, ഞാൻ കുറച്ച് ചൂസിയാണ്'; ബ്ലെസ്ലി പറയുന്നു!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഷോയുടെ പ്രേക്ഷകർ. സീസൺ നാല് അവസാനിച്ചപ്പോൾ മോഹൻലാൽ തന്നെ അഞ്ചാം സീസൺ പ്രഖ്യാപിച്ചിരുന്നു. വളരെ വ്യത്യസ്തമായ ഷോയായതുകൊണ്ട് തന്നെ ഓരോ സീസൺ കഴിയുന്തോറും പ്രേക്ഷകക പ്രീതി വർധിച്ച് വരുന്നുണ്ട്.

  അതേസമയം നാലാം സീസണായിരുന്നു ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള ബി​ഗ് ബോസ് മലയാളം സീസണിൽ ഏറ്റവും ജനപ്രീതി നേടിയ സീസൺ.

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  20 മത്സരാർഥികൾ ടൈറ്റിലിന് വേണ്ടി പോരാടിയ സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ബ്ലെസ്ലി രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് റിയാസ് സലീമുമെത്തി. ഏറ്റവും കൂടുതൽ‌ പ്രേക്ഷക പങ്കാളിത്തമുണ്ടായിരുന്ന സീസൺ‌ കൂടിയായിരുന്നു സീസൺ ഫോർ. ​

  സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ എന്ന രീതിയിൽ‌ കേരളത്തിലെ യുവത്വത്തിനിടയിൽ സുപരിചിതനായിരുന്നുവെങ്കിലും ബ്ലെസ്ലി കുടുംബപ്രേക്ഷകരുടെ വരെ പ്രിയങ്കരനായത് ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർഥിയായി വന്ന‌ശേഷമാണ്.

  Also Read: അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  നാലാം സീസണിലും ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിലും വെച്ച് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ചവരിൽ ഒരാൾ ബ്ലെസ്ലിയായിരുന്നു. ​ബ്ലെസ്ലിയുടെ ​ഗെയിമും നിലപാടുകളുമെല്ലാമാണ് പ്രേക്ഷകർക്ക് ഇത്രയധികം ബ്ലെസ്ലിയോട് സ്നേഹം വരാൻ കാരണം.

  ഫിനാലെ ആയപ്പോഴേക്കും വലിയ രീതിയിൽ ഡീ​ഗ്രേഡിങ് നടന്നതുകൊണ്ട് മാത്രമാണ് ബ്ലെസ്ലി വോട്ടിന്റെ കാര്യത്തിൽ പിന്നോട്ട് പോയതെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരുടെ പക്ഷം.

  സിനിമയിൽ നിന്ന് അടക്കം നിരവധി അവസരങ്ങളാണ് ബ്ലെസ്ലിക്ക് ഇപ്പോൾ ലഭിക്കുന്നത്. പാട്ടിൽ വലിയ കഴിവുള്ള വ്യക്തിയാണ് ബ്ലെസ്ലി. ചില സിനിമകളിൽ നിന്ന് അവസരം വന്നതായും ബ്ലെസ്ലി പറഞ്ഞിരുന്നു.

  ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനൊപ്പം പരിപാടി അവതരിപ്പിക്കാനുള്ള അവസരവും ബ്ലെസ്ലിക്ക് ലഭിച്ചിട്ടുണ്ട്. വൈകാതെ നടി സണ്ണി ലിയോണുമൊത്ത് ഒരു ഷോ യില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് ബ്ലെസ്ലി തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

  ഇപ്പോൾ ബി​ഗ് ബോസിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ബ്ലെസ്ലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഹൗസിൽ വെച്ച് തന്റെ അടുത്ത സുഹൃത്തായിരുന്ന ദിൽഷയെ കുറിച്ചും ബ്ലെസ്ലി സംസാരിച്ചു.

  'ഞാൻ കുറച്ച് ചൂസിയാണ്. നല്ല സിനിമകൾ വരുമ്പോൾ ചെയ്യണമെന്നാണ് ആ​ഗ്രഹം. ചില ഓഫറുകൾ വന്നിരുന്നു. അതിൽ നിന്നും സെലക്ട് ചെയ്യുന്നുണ്ട്. സ്വന്തമായി ചെയ്ത പാട്ടുകൾ വരാനുണ്ട്.'

  'കൂടാതെ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഒരു സോങ് ചെയ്യുന്നുണ്ട്. ഓണവുമായി ബന്ധപ്പെട്ടത്. അതിന്റേത് എന്താകുമെന്ന് അറിയില്ല. നോക്കീട്ട് പറയാം. അടുത്ത് ദിവസം അതിനുവേണ്ടി പോകും. ബി​ഗ് ബോസിന് ശേഷമുള്ള ജീവിതം അടിപൊളിയാണ്.'

  'നിരവധിപേർ വന്ന് മോനെ നിനക്ക് വേണ്ടി ഞങ്ങൾ വോട്ട് ചെയ്തിരുന്നുവെന്നെല്ലാം പറയാറുണ്ട്. എല്ലാവരും എന്നോട് ഭയങ്കര സന്തോഷത്തോടെയാണ് പെരുമാറാറുള്ളത്.'

  'ഡീ​ഗ്രേഡിങിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. ദിൽഷയുമായി ഇപ്പോൾ കോൺടാക്ട് ഇല്ല. ഓരോരുത്തരുടെ തീരുമാനങ്ങൾ‌ നമ്മൾ റസ്പെക്ട് ചെയ്യണം അത്രമാത്രം.'

  Recommended Video

  Dilsha Super Dance: ദിൽഷയുടെ തകർപ്പൻ സ്റ്റെപ്പുകൾ.. കൂടെ താരനിര | *Celebrity

  'പാട്ടും ചെയ്യും എല്ലാം ചെയ്യും ജീവിക്കാൻ വേണ്ടി. ആർട്ടിസ്റ്റാവുകയെന്നത് എന്റെ വലിയ ആ​ഗ്രഹമാണ്. കുറെ ചാൻസ് തെണ്ടി ഞാൻ നടന്നിട്ടുണ്ട്. നമ്മൾ തന്നെ നമ്മളെ ഡെവലപ്പ് ചെയ്താലെ കാര്യമുള്ളു.'

  'നമ്മൾ നമ്മളുടെ കഴിവുകളിൽ സ്ട്രോങ്ങായാലെ ആരെങ്കിലും നമ്മളെ രക്ഷപ്പെടുത്തുകയുള്ളു' ബ്ലെസ്ലി പറഞ്ഞു. ബി​ഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങിയ ശേഷം തിരികെ വിമാനത്താവളത്തിൽ എത്തിയപ്പോൾ ​ഗംഭീര സ്വീകരണം ലഭിച്ച ചുരുക്കം ചില മത്സരാർഥികളിൽ ഒരാൾ ബ്ലെസ്ലി മാത്രമായിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: blesslee open up about dilsha prasannan friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X