ദില്‍ഷയ്ക്ക് മുന്നില്‍ മനസ് തുറന്ന് ബ്ലെസ്ലി, ക്രഷ് തോന്നാനുള്ള കാരണം ഇതാണ്; പോസിറ്റീവായി കേട്ട് താരം...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസണ്‍ 4നായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മൂന്നാം സീസണ്‍ അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് നാലാം ഭാഗം തുടങ്ങുന്നത്. മാര്‍ച്ച് 27 ന് തുടങ്ങിയ ബിഗ് ബോസ് രണ്ടാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുന്തോറും മത്സരവും കടുക്കുകയാണ്.

ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ദില്‍ഷയും ബ്ലെസ്ലിയും. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വയ്ക്കുന്നത്. ഈ ആഴ്ചയിലെ ലക്ഷ്വറി ടാസ്‌ക്കില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ ഇരുവരും ഇടംപിടിച്ചിരുന്നു. നല്ല സൗഹൃത്തുക്കളാണ് ഇവർ.

ഇപ്പോഴിത ദില്‍ഷയോട് ക്രഷ് തോന്നിയെന്ന് വെളിപ്പെടുത്തുകയാണ് ബ്ലെസ്ലി. ഡോക്ടറിന്റെ ലവ് ട്രാക്കിനെ കുറിച്ചുള്ള മറ്റുളളവരുടെ ചര്‍ച്ചയെ കുറിച്ച് സംസാരിക്കവെയാണ് ദില്‍ഷയോട് ഇക്കാര്യം പറഞ്ഞത്. വളരെ പോസിറ്റീവായിട്ടായിരുന്നു ഇരുവരും സംസാരിച്ചത്.

ദില്‍ഷ-റോബിന്‍

തനിക്ക് പ്രണയം നടിച്ച് അങ്ങനെ ഇവിടെ നില്‍ക്കേണ്ട കാര്യമില്ലെന്നാണ് ദില്‍ഷ പറയുന്നത്. ഒപ്പം തന്നെ പ്രണയത്തെ അത്രയധികം ബഹുമാനിക്കുന്ന ആളാണ് താനെന്നും അത്രവേഗം ആരോടും പ്രണയം തോന്നില്ലെന്നും ദില്‍ഷ ബ്ലെസ്ലിയോട് പറഞ്ഞു.

മനസ് തുറന്ന് ബ്ലെസ്ലി

ഈ സമയത്താണ് തനിക്ക് ദില്‍ഷയോട് ഒരു ക്രഷ് തോന്നിയതിനെ കുറിച്ച് ബ്ലെസ്ലി പറഞ്ഞത്. കാരണവും പറയുന്നുണ്ട്. വീട്ടുകാരേടുള്ള സ്‌നേഹവും അടുപ്പവുമാണ് ആകര്‍ഷിച്ചതെന്നാണ് ബ്ലെസ്ലി പറയുന്നത്. 'തനിക്കോ തന്റെ സഹോദരങ്ങള്‍ക്കോ ഒരു പക്ഷെ ഇത്തരത്തില്‍ വീട്ടുകാരെ സ്‌നേഹിക്കാന്‍ കഴിയില്ലായിരിക്കും. തോന്നിയത് പങ്കുവച്ചു എന്നേയുള്ളൂവെന്നും എപ്പോഴത്തേക്കുമുള്ള തോന്നല്‍ ആയിക്കൊള്ളണമെന്നില്ലെന്നും ബ്ലെസ്‌ലി കൂട്ടിച്ചേര്‍ത്തു. പറഞ്ഞത് അതേ രീതിയില്‍ മനസിലാക്കുന്നു എന്ന തരത്തിലായിരുന്നു ഇതിനോടുള്ള ദില്‍ഷയുടെ പ്രതികരണം. മനസില്‍ തോന്നുന്നത് അടക്കിവെക്കാതെ പറയുന്നതു തന്നെയാണ് നല്ലതെന്നും എന്നാല്‍ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന് മാത്രമേ ഉള്ളുവെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.

ലക്ഷ്വറി ബഡ്ജറ്റ്

ഇക്കുറിയും ലക്ഷ്വറി ബഡ്ജറ്റ് പൂര്‍ണ്ണമായും അംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. മത്സരാര്‍ത്ഥികള്‍ നിയമപാലിക്കാത്തതിനെ തുടര്‍ന്നാണ് പോയിന്റുകള്‍ കട്ട ചെയ്തിരിക്കുന്നത്. വീക്കിലി ടാസ്‌കുകളിലും മൊത്തത്തില്‍ കളി നിയമങ്ങള്‍ പാലിക്കുന്നതിലും ബിഗ് ബോസ് മലയാളം മുന്‍ സീസണുകളേക്കാള്‍ ഏറെ പിന്നിലാണ് നാലാം സീസണിലെ മത്സരാര്‍ഥികള്‍. കഴിഞ്ഞ വാരത്തിലും ഇക്കാരണം ചൂണ്ടിക്കാട്ടി ബിഗ് ബോസ് ലക്ഷ്വറി ബജറ്റ് പോയിന്റുകള്‍ വെട്ടിക്കുറച്ചിരുന്നു. ഈ വാരത്തിലും പോയിന്റുകളില്‍ വന്‍ കുറവ് വരുത്തിയിരിക്കുകയാണ് ബിഗ് ബോസ്. ഭാഗ്യപേടകം വീക്കിലി ടാസ്‌കിലൂടെ മത്സരാര്‍ഥികള്‍ക്ക് ആകെ നേടാമായിരുന്നത് 3200 ലക്ഷ്വറി പോയിന്റുകളാണ്. പക്ഷേ അവര്‍ ആകെ ലഭിച്ചത് വെറും 1700 പോയിന്റുകളും. ഈ ആഴ്ച തിളങ്ങി നിന്നത് ബ്ലെസ്ലി ആയിരുന്നു. ബ്ലെസ്ലിയ്ക്ക് ടാസ്‌ക്കില്‍ ജയിച്ചത് കൊണ്ട് 500 വ്യക്തിഗത ക്ഷ്വറി പോയിന്റുകള്‍ ലഭിച്ചിരുന്നു. ഒപ്പം ധന്യ, ദില്‍ഷ, ജാസ്മിന്‍ എന്നിവര്‍ക്ക് 200 പോയിന്റും കിട്ടി. ഈ 1700 ലക്ഷ്വിറി പോയിന്റുകളാണ് ഈ ആഴ്ച കിട്ടിയത്

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
   രണ്ടാം ആഴ്ച

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഒരു അടുപ്പം വന്നിട്ടുണ്ട്. ആദ്യ ആഴ്ചയില്‍ കണ്ട വഴക്കും പ്രശ്‌നങ്ങളുമൊന്നും ഈ ആഴ്ചയില്‍ ഇല്ല. മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ച വയ്ക്കുന്നത്. ഈ ആഴ്ച അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേയുള്ളൂ. ഡെയ്‌സി, ജാസമിന്‍, ഡോക്ടര്‍ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജയില്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഡെയ്്‌സിക്കായിരുന്നു. രണ്ടാമത് ജാസ്മിന്‍, പിന്നെ ഡോക്ടര്‍. റോബിനും ഡെയ്‌സിയുമാണ് ജയിലിലേയ്ക്ക് പോയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X