ഷോയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് വീടിന്റെ ലോണ്‍ തീര്‍ക്കണം, കടമുണ്ട്, കുടുംബത്തെ കുറിച്ച് ബ്ലെസ്ലി
കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസണ്‍ 4 ന് ലഭിക്കുന്നത് . 2018 ല്‍ ആദ്യ സീസണ്‍ തുടങ്ങിയ ഇപ്പോള്‍ ഇതിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ചെറിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ എന്താണ് ഷോ എന്ന് മനസിലായതോടെ ഇത് മാറുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന് മാത്രമല്ല മറ്റ് അന്യഭാഷ ബിഗ് ബോസിനും കേരളത്തില്‍ മികച്ച കാഴ്ചക്കാരുണ്ട്.
ആഗസ്റ്റില്‍ ബിഗ് ബോസ് സീസണ്‍ 3 അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗം വളരെ പെട്ടെന്ന് ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. മൂന്നം ഭാഗം അവസാനിച്ച് ഒരു വര്‍ഷം ആകുന്നതിന് മുന്‍പ് തന്നെ നലാം സീസണ്‍ ആരംഭിക്കുകയായിരുന്നു.

സാധാരണ പോലെ തന്നെ ആഘോഷത്തോടെയായിരുന്നു ബിഗ് ബോസ് ആരംഭിച്ചത്. മാര്‍ച്ച്27 തുടങ്ങിയ ഷോയില്‍ 17 പേരായിരുന്നു ആദ്യം എത്തിയത്. താരങ്ങളോടൊപ്പം പുതുമുഖങ്ങളും അന്ന് ബിഗ് ബോസ് ഹൗസില്‍ എത്തി. ആദ്യ സീസണുകളെ പൊളിച്ചെഴുതി കൊണ്ടാണ് ബിഗ് ബോസ് നാലാം ഭാഗം തുടങ്ങിയത്.
തുടക്കത്തില്‍ തന്നെ താരങ്ങളുടെ ഇത്തവണത്തെ ബിഗ് ബോസ് ജീവിതം അത്ര സുഖകരമായിരിക്കില്ലെന്ന് അവതാരകനായ മോഹന്‍ലാലും ചെറിയ സൂചന നല്‍കിയിരുന്നു. ലാലേട്ടന്‍ പറഞ്ഞത് പോലെ തന്നെ ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കളിക്കുന്ന ഗെയിമുകളും ടാസ്ക്കുകളുമായിരുന്നു നല്‍കിയത്. ശരിക്കും അതിജീവനമാണ് ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ നടക്കുന്നത്.

ബിഗ് ബോസ് ഗെയിം രസകരമാക്കിയപ്പോള്‍ പിന്തുണയുമായി പ്രേക്ഷകരും കൂടെ നില്‍ക്കുകയായിരുന്നു. താരമൂല്യം നോക്കാതെ നല്ല ഗെയിം കളിക്കുന്നവരെ പിന്തുണയ്ക്കുകയാണ് പ്രേക്ഷകര്‍.
ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയാണ് ബ്ലെസ്ലി. ഈ ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങള്‍ക്കൊപ്പം ഹൗസിലെത്തിയ ബ്ലെസ്ലില്‍ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു

'സഹേദരി ഡിഗ്രി കഴിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ അനിയന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്. എറണാകുളത്ത് ജോലി ചെയ്യുന്നത്'; ബ്ലെസ്ലി പറഞ്ഞു. ഇത് കേട്ട ശേഷം തനിക്ക് ജോലിയ്ക്ക് പോയില്ലെങ്കിലും കുഴപ്പമില്ലല്ലേ? എന്ന് ലക്ഷ്മി ചോദിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ആവശ്യമുള്ള പണം ആല്‍ബത്തിന് വേണ്ടി പാട്ട് കേമ്പോസ് ചെയ്താണ് കണ്ടെത്തുന്നതെന്ന് മറുപടിയായി പറഞ്ഞു.
'ഇവിടെ നിന്ന് ലഭിക്കുന്ന പൈസ കൊണ്ട് വേണം വീടിന്റെ ലോണ്‍ അടച്ച് തീര്‍ക്കാന്‍.9 ലക്ഷം രൂപ ഇനിയും ബാങ്കില്‍ അടയ്ക്കണം. വാപ്പ മരിച്ചതോടെയാണ് ബാങ്കിലെ കാര്യങ്ങള്‍ ആ തെറ്റി'; ബ്ലെസ്ലി കൂട്ടിച്ചേർത്തു.
Recommended Video

ഈ ആഴ്ചത്തെ നോമിനേഷനില്‍ ബ്ലെസ്ലിയുമുണ്ട്. ക്യാപ്റ്റനായ ആഴ്ച ഒഴികെ ബാക്കി എല്ലാ ആഴ്ചയിലും ബ്ലെസ്ലി നോമിനേഷനില് ഇടംപിടിക്കാറുണ്ട്. റോബിന്‍, ദില്‍ഷ, റിയാസ്, വിനയ്, അഖില്‍, റോണസണ്‍ എന്നിവരാണ് ഈ ആഴ്ചയില്‍ എവിക്ഷനിലുളളത്. ഇതില്‍ നിന്ന് ഒന്നിലധികം ആളുകളോ പുറത്ത് പോകും.
നിലവില്‍ 11 പേരാണ് ഹൗസിലുള്ളത്.
സുചിത്രയാണ് ഈ വാരം ഹൗസില്‍ നിന്ന് പുറത്ത് പോയത്. പ്രേക്ഷകര്‍ പ്രതീക്ഷ എവിക്ഷനാണെങ്കിലും ഹൗസ് അംഗങ്ങളെ ഇത് ഏറെ ഞെട്ടിച്ചിരുന്നു. നിമിഷ, അപര്‍ണ്ണ, ഡെയ്‌സി, നവീന്‍, ശാലിനി,ജാനകി, മണികണ്ഠന്‍ തുടങ്ങിയവരാണ് പോയ വാരങ്ങളിലായി പുറത്ത് പോയത്.


Click it and Unblock the Notifications