ദില്‍ഷയെ ഇഷ്ടമാണെന്ന് മോഹന്‍ലാലിനോട് ബ്ലെസ്ലി, ഒപ്പം ദില്‍ഷയുടെ പിതാവിന് ഒരു സന്ദേശവും...
സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 5 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച്
27 ന് ആരംഭിച്ച ഷേ രണ്ടാം ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ജാനകി മാത്രമാണ് ഷോയില്‍ നിന്ന് പുറത്ത് ആയിരിക്കുന്നത്. നിമിഷയെ രഹസ്യ മുറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ബിഗ്‌ബോസ് ഗെയിം മറ്റൊരു തലത്തിലേയ്ക്ക് മാറിയിരിക്കുകയാണ്.
ചുരുങ്ങിയ ദിവസം കൊണ്ട് ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായ പേരാണ് ബെസ്ലിയുടേത്. ഷോയില്‍ പുതുമുഖമായ താരം മികച്ച ഗെയിമിലൂടെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. സഹമത്സരാര്‍ത്ഥികളുമായി വളരെ നല്ല ബന്ധമാണ് ബ്ലെസ്ലിക്കുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി ദില്‍ഷ- ബ്ലെസ്ലി പേരുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ദില്‍ഷയോടുള്ള പ്രണയാഭ്യര്‍ത്ഥനയായിരുന്നു ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. തുടക്കത്തില്‍ തമാശയായിട്ടായിരുന്നു ബ്ലെസ്ലിയുടെ വാക്കുകളെ എടുത്തിരുന്നത്. ഇപ്പോഴിത ദില്‍ഷയോടുള്ള തന്റെ ഇഷ്ടം മോഹന്‍ലാലിന് മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒപ്പം ദില്‍ഷയുടെ പിതാവിനോട് ഭാവിയില്‍ തന്നേയും പരിഗണിക്കണമെന്നും പറയുന്നുണ്ട്.

പ്രണയത്തിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നീട് ബ്ലെസ്ലിയോട് ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ക്രഷ്‌ലി എന്നാണ് സഹമത്സരാര്‍ത്ഥികള്‍ താരത്തെ വിളിക്കുന്നത്. ഈ പേരിനെ കുറിച്ച് ചോദിച്ച് കൊണ്ടായിരുന്നു മോഹന്‍ലാല്‍ പ്രണയത്തെ കുറിച്ച് ബ്ലെസ്ലിയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത്.

ജീവിതത്തിലെ ആദ്യ ക്രഷ് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നു പറഞ്ഞ ബ്ലെസ്‌ലി പൂര്‍ണ്ണാര്‍ഥത്തില്‍ ഉള്ള പ്രണയം തനിക്ക് ഒറ്റ തവണയേ ഉണ്ടായിട്ടുള്ളൂവെന്നും പറഞ്ഞു. ക്രഷ് എന്നതിന്റെ മലയാളം എന്താണെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ബ്ലെസ്‌ലിയുടെ മറുപടി. പൊടുന്നനെ ഒരാളോട് തോന്നുന്ന അനുരാഗമെന്ന് മോഹന്‍ലാല്‍ തന്നെ ആ ചോദ്യത്തിന് മറുപടിയും പറഞ്ഞു. ഇങ്ങനെ പെട്ടെന്ന് തോന്നുന്ന വികാരം പെട്ടെന്നുതന്നെ പോകില്ലേയെന്ന ചോദ്യത്തിന് ഒരു ഏഴ് മാസം വരെ പോകുമെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.

ദില്‍ഷയോട് അങ്ങനെ പറയാനുള്ള കാരണവും നടന്‍ ആരാഞ്ഞിരുന്നു. സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ദൈവം അതേക്കുറിച്ച് ചോദിക്കില്ലേ എന്നായിരുന്നു ബ്ലെസ്‌ലിയുടെ മറുപടി. 'അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ദൈവം ചോദിക്കില്ലേ ലാലേട്ടാ. ഇത്ര നല്ല ഒരു കുട്ടിയെ മുന്നില്‍ നിര്‍ത്തി തന്നിട്ട് നിനക്ക് അതൊന്നു പറഞ്ഞുകൂടായിരുന്നോ എന്ന്..', ബ്ലെസ്‌ലി മോഹന്‍ലാലിനോട് പറഞ്ഞു.
Recommended Video

പിന്നീട് പരസ്യമായി ദില്‍ഷയോട് ബ്ലെസ്ലി പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. എവിക്ഷന്റെ ഭാഗമായിട്ടുള്ള ഗെയിമിന് വേണ്ടി പോകുമ്പോഴായിരുന്നു എല്ലാവരുേടും മുന്നില്‍ വെച്ച് ബ്ലെസ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.'ദില്‍ഷയ്ക്കു മുന്നില്‍ ഒരു പ്രൊപ്പോസല്‍ താന്‍ വച്ചിട്ടുണ്ടെന്നും പരിഗണിക്കാം എന്നാണ് അവര്‍ മറുപടി നല്‍കിയിട്ടുള്ളതെന്നും ബ്ലെസ്‌ലി പറഞ്ഞു. പുറത്തെത്തിയിട്ട് മാതാപിതാക്കളോട് ആലോലിച്ച്, അവര്‍ മൂവര്‍ക്കും താല്‍പര്യമുള്ളപക്ഷം ഈ വിവാഹക്കാര്യം ആലോചിക്കണമെന്ന് ബ്ലെസ്‌ലി പറഞ്ഞു. ഭാവിയില്‍ മകള്‍ക്ക് കല്യാണം ആലോചിക്കുമ്പോള്‍ എന്നെക്കൂടി പരിഗണിക്കുക, ദില്‍ഷയുടെ അച്ഛന്‍ പ്രസന്നനോട് എന്ന മട്ടില്‍ ബ്ലെസ്‌ലി'പറഞ്ഞു. ഇത്ര എളുപ്പത്തിലാണോ വിവാഹക്കാര്യം ഒക്കെ അവതരിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ തമാശ മട്ടില്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ തിരികെ ബ്ലെസ്ലി ത വീട്ടില്‍ എത്തിയപ്പോള്‍ ഇതിനെ കുറിച്ച് ദില്‍ഷ ചോദിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ മാത്രമാണെന്നും അങ്ങനെയൊക്കെ അവിടെ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് ദില്‍ഷ പറഞ്ഞത്. പിന്നീട് ബ്ലെസ്ലിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇത് കേള്‍ക്കാന്‍ ബ്ലെസ്ലി തയ്യാറല്ല. തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.


Click it and Unblock the Notifications