അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്‌ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ

ബിഗ് ബോസ് വിജയകരമായി അതിന്റെ നാലാം സീസണും മുന്നോട്ട് കൊണ്ടുപോവുകയാണ്. വളരെ വാശിയേറിയ മത്സരമാണ് ഷോയുടെ അവസാന ഘട്ടത്തോട് എത്തുമ്പോൾ മത്സരാർഥികൾ കാഴ്ചവക്കുന്നത്. ഓരോ മത്സരാർഥിയും വളരെ ശക്തമായി മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീടിനു അകത്തും പുറത്തും ഏറെ ചർച്ചയായ പേരുകളിൽ ഒന്നാണ് ബ്ലെസ്‌ലിയുടേത്. കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻ ആയി കയറിയത് മുതൽ ബ്ലെസ്‌ലിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തർക്കും ഓരോ ജോലികൾ വീതിച്ച് നൽകിയ ബ്ലെസ്‌ലി, സുചിത്രക്ക് കൂടുതൽ ജോലി നൽകി പണി കൊടുത്തു.

താൻ സുചിത്രയോട് പ്രതികാരം ചെയ്യുകയാണെന്ന് ബ്ലെസ്‌ലി തുറന്നു സമ്മതിക്കുകയും ചെയ്തു. ഇത് മത്സരാർഥികൾക്കിടയിൽ വലിയ രീതിൽ ഒരു അതൃപ്തി ഉണ്ടാക്കുന്നതിനു കാരണമായി. ക്യാപ്റ്റൻ പദവി ദുരുപയോഗം ചെയ്ത ബ്ലെസ്‌ലിയെ ബിഗ് ബോസ് വീട്ടിലെ തന്റെ അടുത്ത സുഹൃത്തിക്കൾ പോലും പിന്തുണച്ചില്ല.

കുഞ്ഞ് അനുജനായി കണ്ട ബ്ലെസ്‌ലിക്ക് അൽപ്പം പോലും മനിഷ്യത്വം ഇല്ല

ബ്ലെസ്‌ലി സ്ക്രീൻ സ്പെയ്സ് ലഭിക്കാനായി എന്തും ചെയ്യുന്ന ആളാണെന്നതരത്തിൽ വിനയ് മാധവും അഭിപ്രായപ്പെട്ടിരുന്നു. റിയാസ് ഗെയിമിനിടയിൽ ഉണ്ടായ സംഭവങ്ങളിൽ വിഷമിച്ച് കരഞ്ഞ അവസരത്തിൽ വിനയ് അവിടെ ആശ്വസിപ്പിക്കാനായ് എത്തിയിരുന്നു.

ഈ അവസരത്തിൽ തനിക്ക് സ്ക്രീൻ സ്പെയ്സ് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ബ്ലെസ്‌ലി അവിടെ എത്തുകയും താൻ ക്യാപ്റ്റൻ ആയതുകൊണ്ട് തന്റെ കൂടെ സനിധ്യത്തിൽ സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്യാപ്റ്റൻ എന്ന രീതിയിൽ അനാവശ്യമായി ബ്ലെസ്‌ലി അമിത അധികാരം ഉപയോഗിക്കുന്നു എന്ന് വിനയും പറയുകയുണ്ടായി.

തുടർന്ന് ബ്ലെസ്‌ലി ജയിൽ നോമിനേഷനിൽ വന്നുവെങ്കിലും ജയിൽ ടാസ്ക്കിൽ നല്ലപോലെ കളിക്കുകയും ടാസ്ക്കിൽ വിജയിച്ച് ജയിലിൽ പോകാതെ രക്ഷപെടുകയും ചെയ്തു.

ക്യാപ്റ്റനായ ബ്ലെസ്‌ലി കാണിച്ച കാര്യങ്ങൾ മറ്റ് മത്സരാർത്ഥികൾക്ക് വളരെയേറെ വിഷമം ഉണ്ടാക്കിയിരുന്നു. തന്റെ കുഞ്ഞ് അനുജനായി കണ്ട ബ്ലെസ്‌ലിക്ക് അൽപ്പം പോലും മനിഷ്യത്വം ഇല്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.

ബ്ലെസ്‌ലി തന്റെ വ്യക്തി ജീവിതത്തെപ്പറ്റി ധന്യയോട് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്

ഇപ്പോഴിതാ ബ്ലെസ്‌ലി തന്റെ വ്യക്തി ജീവിതത്തെപ്പറ്റി ധന്യയോട് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെപ്പറ്റിയാണ് ബ്ലെസ്‌ലി ധന്യയോട് പറഞ്ഞത്.

തനിക്ക് അധികം ആരും കൂട്ടുകാരായി ഇല്ലെന്നും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ തന്റെ കൂടെ എല്ലായിടത്തും വരാൻ താല്പര്യം ഉള്ള വ്യക്തിയാണെന്നും എന്നാൽ അയാൾ സിഗററ്റ് വലിക്കുന്നത് കാരണം താൻ ഇപ്പോൾ കൂടെ കൂട്ടാറില്ലെന്നും ധന്യയോട് പറഞ്ഞു.

എവിടെയെങ്കിലും പോകുമ്പോൾ വണ്ടിയിൽ ഇരുന്ന് വലിച്ചാൽ ഇതിനകത്ത് നിന്ന് വലിക്കാൻ പറ്റില്ലെന്ന് തുറന്നു താൻ പറയാറുണ്ടെന്ന് ബ്ലാസ്‌ലി പറഞ്ഞു. ഇത് പറഞ്ഞ അവസരത്തിൽ താനും ബ്ലെസ്‌ലിയും തമ്മിൽ ഉള്ള വ്യത്യാസം അതാണെന്ന് ധന്യ പറഞ്ഞു.

താൻ സന്ദർഭം അനുസരിച്ച് പെരുമാറുമെന്നും എന്നാൽ ബ്ലെസ്‌ലി തന്റെ രീതിക്ക് മറ്റുള്ളവർ പെരുമാറണം എന്ന് ആഗ്രഹിക്കുമെന്നും പറഞ്ഞു.

ബ്ലെസ്‌ലിയോട് സംസാരിക്കാൻ എല്ലാവർക്കും പേടി

ബിഗ് ബോസ് വീട്ടിലെ സാഹചര്യം അനുസരിച്ച് വേണം പെരുമാറാണെന്നും ധന്യ വ്യക്തമാക്കി. പെട്ടന്ന് ഒരു ദിവസം കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചാൽ ആരും കേൾക്കില്ലെന്നും ധന്യ പറഞ്ഞു.

എന്നാൽ ധന്യക്ക് പേടിയാണെന്നും ചില കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്ന വ്യക്തിയാണെന്നും ബ്ലെസ്‌ലി പറഞ്ഞു. ഇതിനു മറുപടിയായി താൻ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ആരോടും പറയാറില്ലെന്നായിരുന്നു ധന്യയുടെ മറുപടി.

" മനുഷ്യർക്ക് ബുദ്ധി തന്നിരിക്കുന്നത് ആവശ്യം ഉള്ള സമയത്ത് സംസാരിക്കാനും ആവശ്യം ഇല്ലാത്ത സമയത്ത് മിണ്ടാതെ ഇരിക്കാനും കൂടിയാണ്" ധന്യ പറഞ്ഞു.

ബ്ലെസ്‌ലി വീട്ടിലെ ആരെങ്കിലും ഒരാളെ നോക്കിവച്ചിട്ട് അയാൾ ചെയ്യുന്ന ഒരു തെറ്റിനെ കണ്ടുപിടിക്കുകയും അയാളെ ചൂടികാണിക്കുകയും ചെയ്യുമെന്നും അതോടെ ആ വ്യക്തി ചെയ്ത നല്ല കാര്യങ്ങൾ എല്ലാം തകിടം മറിക്കുമെന്നും പറഞ്ഞ ധന്യ, ഈ കാരണങ്ങൾ കൊണ്ട് തന്നെ ബ്ലെസ്‌ലിയോട് സംസാരിക്കാൻ എല്ലാവർക്കും പേടിയാണെന്നും ധന്യ പറഞ്ഞു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X