For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് റിയാസിനെ കുറിച്ച് ലക്ഷ്മിപ്രിയ ദില്‍ഷയോട് പറഞ്ഞത്... തുറന്നടിച്ച് ബ്ലെസ്ലി, ഇതായിരുന്നു മനസില്‍

  |

  ഈ ആഴ്ചത്തെ വാരാന്ത്യം എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് ആരാധകര്‍. പറഞ്ഞ് തക്കീത് ചെയ്യേണ്ട പല വിഷയങ്ങളും കഴിഞ്ഞ വാരം ഹൗസില്‍ നടന്നിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലക്ഷ്മിപ്രിയ- റിയാസ് പ്രശ്‌നമായിരുന്നു. റിയാസിനെ ലക്ഷ്മി പരിഹസിച്ചത പുറത്ത് വലിയ വിവാദമായി. നടിയ്‌ക്കെതിരെ രൂക്ഷ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് മോഹന്‍ലാല്‍ താക്കീത് നല്‍കുകയു ചെയ്തിരുന്നു.

  Also Read: 'ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി', പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ജയന്തി

  പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കഴിഞ്ഞപ്പോള്‍ ബ്ലെസ്ലി പുതിയ കാര്യങ്ങള്‍ മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. റിയാസിനെ കുറിച്ച് ലക്ഷ്മി ദില്‍ഷയോട് പറഞ്ഞ കാര്യങ്ങളാണ് മോഹന്‍ലാലിനോട് ബ്ലെസ്ലി പറഞ്ഞത്. റിയാസിനോട് എന്തോ ഔദര്യം കാണിക്കുന്നത് പോലെയാണ് ലക്ഷ്മിയുടെ സംസാരവും പെരുമാറ്റമെന്നാണ് ബ്ലെസ്ലി പറയുന്നത്.

  Also Read: ബ്ലെസ്ലി ഒരിക്കല്‍ കൂടി ബിഗ് ബോസ് ഹൗസില്‍ വരുമോ; പക്ഷെ ഒരു കാര്യം, ഓഫറുമായി ലാലേട്ടന്‍

  പതിവ് പോലെ പോയ വാരം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ച് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെയുളള കാര്യങ്ങള്‍ മത്സരാര്‍ത്ഥികള്‍ അക്കമിട്ട് നിരത്തി. കൂടാതെ ലക്ഷ്മി- റിയാസ് വിഷയത്തില്‍ മത്സരാര്‍ത്ഥികള്‍ ആരും ആരുടേയും പക്ഷം പിടിച്ചില്ല. വിഷയത്തില്‍ തങ്ങളുടെ നിലപാട് തുറന്ന് പറഞ്ഞത്. എന്നാല്‍ അവിടേയും ധന്യ എന്തുകൊണ്ട് ലക്ഷ്മിപ്രിയയെ പറഞ്ഞ് തിരുത്താന്‍ നിന്നില്ല എന്ന ചോദ്യം ഉയര്‍ന്നു. ഇതിന് കൃത്യമായ മറുപടി ധന്യയ്ക്കുണ്ടായിരുന്നു.

  Also Read: മമ്മൂട്ടിയുടെ പിണക്കം സെന്റി പറഞ്ഞാല്‍ മാറും, മോഹന്‍ലാലിന്റേത് അങ്ങനെയല്ല, പക വീട്ടല്‍ ഇങ്ങനെ...

  അതിന് ശേഷമായിരുന്നു ബ്ലെസ്ലി സംസാരിച്ച് തുടങ്ങിയത്. റിയാസ് പോകണമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ കളിയാക്കിയത് ബ്ലെസ്ലിയും ദില്‍ഷയുമായിരുന്നു. റിയാസിന് പോകാനുളള സൗകര്യം ചെയ്ത കൊടുക്കണമെന്നും പെട്ടി തയ്യാറാക്കി കൊടുക്കാം എന്നെല്ലാമാണ് ദില്‍ഷയും ബ്ലെസ്ലിയും ചേര്‍ന്ന് അന്ന് ബിഗ് ബോസിനോട് പറഞ്ഞത്. ഇതിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇതൊക്കെ തമാശയായിട്ടാണോ നിങ്ങള്‍ എടുത്തത് എന്നാണ് ലാലേട്ടന്‍ ചോദിച്ചത്. ആ സംഭവത്തെ തമാശയാക്കിയെങ്കിലും ഈ പ്രശ്നത്തിന്റെ ഗൗരവം ഞാന്‍ മനസ്സിലാക്കുന്നു എന്നായിരുന്നി ബ്ലെസ്ലിയുടെ മറുപടി.

  ഇതിന് ശേഷം മുന്‍പ് നടന്ന ചില സംഭവങ്ങളെക്കുറിച്ചും ബ്ലെസ്ലി പറയാന്‍ തുടങ്ങി. ലക്ഷ്മി റിയാസിനെ കുറിച്ച് ദില്‍ഷയോട് പറഞ്ഞ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്.

  'റിയാസ് നമ്മളെപ്പോലെ നോര്‍മലായ ഒരാളല്ല, എന്നിട്ടും ഞാന്‍ അവനോട് സംസാരിക്കാറുണ്ട്. ഞാന്‍ മറ്റൊന്നും കാണിക്കാതെ തന്നെ ഇടപെടാറുണുണ്ട്'; എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകളെ ഉദ്ധരിച്ച് ബ്ലെസ്ലി പറഞ്ഞത്. തുടക്കത്തില്‍ ഇതിനെ എതിര്‍ക്കാന്‍ നോക്കിയെങ്കിലും പിന്നീട് ഇതെല്ലാം കേട്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ച് ഒന്നും പ്രതികരിച്ചില്ല.

  മോഹന്‍ലാല്‍ പോയതിന് ശേഷം ഇതിനെ റിയാസ് ശക്തമായി എതിര്‍ത്തിരുന്നു. വീണ്ടും പഴയകാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ധന്യ ഇടയ്ക്ക് കയറാന്‍ ശ്രമിച്ചു. ധന്യയോടും റിയാസ് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു.

  താന്‍ റിയാസിനെ കുറിച്ച് പറഞ്ഞതിനെല്ലാം ലക്ഷ്മി മാപ്പ് ചോദിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചിരുന്നു മാപ്പ് പറഞ്ഞത്.

  ഇന്നത്തെ എവിക്ഷന് ശേഷം സെമി ഫൈനല്‍ മത്സരങ്ങളാണ് ഹൗസില്‍ നടക്കുന്നത്.

  റോണ്‍സണും ധന്യയ്ക്കും വിനയ് ഇവരില്‍ നിന്ന് ഓന്നോ രണ്ടാപേര്‍ പുത്ത് പോകും. നിവലില്‍ ഒരാഴ്ച കൂടി മാത്രമേ ഷോ ശേഷക്കുന്നുള്ളൂ. എന്നാല്‍ പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ വിനയ് മാധവ് ആകും ഈ വാരം പുറത്ത് പോകുക.

  English summary
  Bigg Boss Malayalam Season 4 Blesslee Opens Up About Old Incident In Lakshmi Priya And Riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X