വാപ്പച്ചിയെ കത്തി എടുത്ത് കുത്തിയാലും സ്‌നേഹിക്കും; എന്നും പിതാവുമായി താന്‍ വഴക്കായിരുന്നെന്ന് ബ്ലെസ്ലി
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളാണ് റോബിനും ബ്ലെസ്ലിയും. വിജയസാധ്യത ഏറെയുള്ള താരങ്ങള്‍ ഒരേ ട്രാക്കിലൂടെ പോവാന്‍ ശ്രമിച്ചിരുന്നു ദില്‍ഷയുമായി ഇഷ്ടം പറഞ്ഞ് രണ്ടാളും എത്തിയത് അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ദില്‍ഷ ഇല്ലാതെയും മനോഹരമായി മുന്നോട്ട് പോവാന്‍ താരങ്ങള്‍ക്ക് സാധിക്കുമെന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്.
റോബിനും ബ്ലെസ്ലിയും സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. ബ്ലെസ്ലിയുടെ മരിച്ച് പോയ പിതാവിനെ കുറിച്ചും അദ്ദേഹവുമായിട്ടുള്ള സ്‌നേഹത്തെ പറ്റിയുമാണ് റോബിന്‍ ചോദിച്ചത്. ഇതിന് മറുപടി പറയവേ പിതാവിന്റെ സ്‌നേഹത്തെ കുറിച്ചും ബ്ലെസ്ലി സൂചിപ്പിച്ചു.

'ജീവിച്ചിരുന്ന സമയത്ത് വാപ്പയുമായി അടുപ്പമായിരുന്നോ എന്നാണ് റോബിന്‍ ബ്ലെസ്ലിയോട് ചോദിച്ചത്. എന്നാല്‍ ഭയങ്കര വഴക്ക് ആയിരുന്നെന്നാണ് താരത്തിന്റെ മറുപടി. എപ്പോഴും അങ്ങനെയാണ്. പുള്ളിക്കാരന്‍ സ്‌നേഹം കൊണ്ട് വഴക്ക് കൂടുന്ന ആളാണ്. നന്നാവണം എന്നതിനാണ് വഴക്ക് കൂടിയിട്ടുള്ളത്.
അതിര്‍ വരമ്പുകളില്ലാത്ത സ്‌നേഹമായിരുന്നു. വാപ്പച്ചിയെ ഞാന്‍ കത്തിയെടുത്ത് കുത്തിയാലും തിരിച്ച് സ്‌നേഹമായിരിക്കും. വേറെ ഒന്നും ഉണ്ടാവില്ല. പിതാവിന്റെ പേര് സാബു എന്നാണ്. കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ്. അമ്പത് വയസുണ്ടായിരുന്നു'. എന്നും ബ്ലെസ്ലി പറയുന്നു.

മുന്‍പ് പിതാവിന്റെ മരണം നേരില്‍ കാണേണ്ടി വന്നതിനെ പറ്റി ബ്ലെസ്ലി തന്നെ ബിഗ് ബോസ് വീട്ടില്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രതികരണവുമായി ബ്ലെസ്ലിയുടെ വീട്ടുകാരും രംഗത്ത് വന്നു. ബ്ലെസ്ലിയുടെ കൂടെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകവേ വഴിയില്‍ വെച്ചാണ് പിതാവ് മരിക്കുന്നത്. വാഹനത്തില്‍ നിന്നും പിതാവ് മറിഞ്ഞ് വീണത് മുതല്‍ എന്ത് ചെയ്യണം എന്നറിയാതെ ബ്ലെസ്ലി പകച്ച് പോയി.

വാപ്പച്ചിയുടെ വിയോഗം ബ്ലെസ്ലിയെ കാര്യമായി ബാധിച്ചിരുന്നെന്നാണ് കുടുംബം വെളിപ്പെടുത്തിയത്. അതേ സമയം പിതാവിനെ കുറിച്ച് പറഞ്ഞ ബ്ലെസ്ലിയുടെ വീഡിയോ വ്യാപകമായി വൈറലായി. റോബിനും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്. പലപ്പോഴും ഇവരുടെ കൂടെ ദില്‍ഷ ഉണ്ടാവാറുണ്ട്. എന്നാല്‍ ദില്‍ഷ ഇവരുടെ ഇടയില്‍ ഇല്ലായിരുന്നെങ്കില്‍ എന്നു ഒരു നിമിഷം ഓര്‍ത്തു പോയി. ഇവര്‍ രണ്ടു പേരും സൂപ്പര്‍ കോംബോ ആണെന്നാണ് ആരാധകര്‍ പറയുന്നത്.
Recommended Video

ബിഗ് ബോസിന്റെ നാലാം സീസണില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്താന്‍ സാധ്യതയുള്ള താരങ്ങളാണ് റോബിനും ബ്ലെസ്ലിയും. തുടക്കം മുതല്‍ മത്സരമെന്താണെന്ന് മനസിലാക്കി കളിക്കുന്നവരാണ് ഇരുവരും. ചിലര്‍ റോബിനെക്കാളും അര്‍ഹത ബ്ലെസ്ലിയ്ക്കുണ്ടെന്നും ചൂണ്ടി കാണിക്കുന്നു. ഇഇതുവരെ ഗെയിമുകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ റോബിന് സാധിച്ചിട്ടില്ല. പുറത്ത് വോട്ട് നേടുന്നു എന്നതിലുപരി നല്ലൊരു മത്സരാർഥിയാവാൻ സാധിക്കാത്തതാണ് അതിന് കാരണമെന്നാണ് ആരാധകരുടെ അഭിപ്രായം.


Click it and Unblock the Notifications











