മനസ്സില്‍ സ്പാര്‍ക്ക് തോന്നിപ്പിച്ചത് ദില്‍ഷ, തന്നോട് ആരും അങ്ങനെ ചെയ്തിട്ടില്ല; പ്രണയം സത്യമാണെന്ന് ബ്ലെസ്ലി
വഴക്കും പ്രശ്‌നങ്ങളും മാത്രമല്ല പ്രണയവും ബിഗ് ബോസ് ഹൗസില്‍ സംഭവിക്കുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഒന്നോ അതിലധികമോ പ്രണയങ്ങള്‍ മൊട്ടിടാറുണ്ട്. മലയാളത്തില്‍ അധികം ബിഗ് ബോസ് പ്രണയങ്ങളുണ്ടായിട്ടില്ല. സീസണ്‍ 1ല്‍ മാത്രമാണ് മനോഹരമായ പ്രണയം മൊട്ടിട്ടത്. ഇത് പ്രേക്ഷകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇന്നും ബിഗ് ബോസ് ഷോയില്‍ പേളി- ശ്രീനി പ്രണയകഥ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്.
ബിഗ് ബോസ് സീസണ്‍ 4ലും ഒരു വണ്‍ സൈഡ് പ്രണയം ആരംഭിച്ചിട്ടുണ്ട്. ബ്ലെസ്ലിയാണ് തന്റെ ഉള്ളിലുളള പ്രണയം ദില്‍ഷയോട് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വാരാന്ത്യം എപ്പിസോഡിലായിരുന്നു ബിഗ് ബോസ് ഹൗസ് അംഗങ്ങളെ സാക്ഷിയാക്കി തന്റെ ഉള്ളിലുള്ള ഇഷ്ടം ബ്ലെസ്ലി വെളിപ്പെടുത്തിയത്. ദില്‍ഷ ഉള്‍പ്പെടെ എല്ലാവരും ഞെട്ടലോടെയാണ് കേട്ടിരുന്നത്. മോഹന്‍ലാലിനോടും ഇക്കാര്യം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പോയതിന് ശേഷം തനിക്ക് അങ്ങനെയൊരു ഇഷ്ടമില്ലെന്ന് ദില്‍ഷ ബ്ലെസ്ലിയെ അറിയിച്ചു. വയസിന് ഇളയതാണെന്നും അനിയനെ പോലെയാണ് താന്‍ കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് കേള്‍ക്കാന്‍ ബ്ലെസ്ലി തയ്യാറായിരുന്നില്ല. ഷോ കഴിഞ്ഞതിന് ശേഷം സംസാരിക്കമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് ദില്‍ഷ ആവര്‍ത്തിച്ചിരുന്നു.

ഇപ്പോഴിത ദില്‍ഷയോട് വീണ്ടും തന്റെ പ്രണയത്തെ കുറച്ച് പറയുകയാണ് ബ്ലെസ്ലി. ഇവിടെയുള്ളവര്‍ പറയുന്നത് പോലെ ഗെയിം സ്ട്രറ്റജിയല്ലെന്നും സീരിയസായിട്ടാണ് പ്രണയിക്കുന്നതെന്നും താരം പറയുന്നു. എന്നാല്‍ അന്ന് പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ദില്‍ഷ. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ സംസാരിക്കുന്നത്.

ഇഷ്ടത്തെ കുറിച്ച് പറഞ്ഞ ബ്ലെസ്ലിയോട് തന്നില്‍ നിന്ന് അത്തരമൊരു ഇഷ്ടം പ്രതീക്ഷിക്കേണ്ട എന്നാണ് ദില്‍ഷ പറയുന്നത്. നിന്റെ ഇഷ്ടത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും എന്നാല്‍ അത്തരത്തിലൊരു ഇഷ്ടം തന്നില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നും ദില്‍ഷ വീണ്ടും ആവര്‍ത്തിച്ചു. നിന്നെക്കാളും നാല് വയസ്സിന് മുതിര്‍ന്ന ആളാണ് ഞാന്‍. അതുകൊണ്ട് നീ എന്നെ ചേച്ചിയായി കാണണമെന്നും ബ്ലെസ്ലിയോട് പറഞ്ഞു. ദില്‍ഷ അത്രയേറെ പറഞ്ഞിട്ടും അത് മനസ്സിലാക്കാന്‍ ബ്ലെസ്ലി തയ്യാറായില്ല.

പിന്നീട് ദില്‍ഷയോട് ഇഷ്ടം തോന്നാനുള്ള സാഹചര്യത്തെ കുറിച്ചും മനസ് തുറന്നിരുന്നു. 'ഞാന്‍ പാടിയ പാട്ടിന് നൃത്തം ചെയ്തപ്പോഴാണ് ആദ്യമായി ഒരു സ്പര്‍ക്ക് തോന്നിയത്. എന്നാല്‍ അന്ന് അതിനെ കുറിച്ച് പറയാഞ്ഞതെന്താണെന്നും ദില്‍ഷ ചോദിക്കുന്നു. അതൊരു ടാസ്ക്ക് പോലെ കളിച്ചതാണ്. നിന്നെ തൊട്ടത് പോലുമില്ലെന്നു ബ്ലെസ്ലിയോട് പറയുന്നു. എന്നാല്‍ തന്റെ അടുത്ത് നിന്ന് ഇതുവരെ ആരും അങ്ങനെ നൃത്തം ചെയ്തിട്ടില്ലെന്നാണ് മറുപടിയായി പറഞ്ഞത്. കൂടാതെ ജയിലില്‍ കിടന്നപ്പോള്‍ കാണാന്‍ വന്നപ്പോഴും സ്പാര്‍ക്ക് തോന്നിയെന്ന് ബ്ലെസ്ലി ആവര്‍ത്തിച്ചു. എന്നാല്‍ ഇതെല്ലാം കേട്ടിട്ടും ദില്‍ഷയുടെ തീരുമാനത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നു.
Recommended Video

ടാസ്‌ക്കിനിടെയാണ് ദില്‍ഷയോട് തോന്നിയ ക്രഷിനെ കുറിച്ച് ആദ്യമായി ബ്ലെസ്ലി പറയുന്നത്. തന്റെ പ്രിയപ്പെട്ട പ്രണയം പറയാന്‍ അവസരം നല്‍കിയ ടാസ്‌ക്കിനിടയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ദില്‍ഷയോട് മാത്രമായി അങ്ങനെയൊരു താല്‍പര്യം തോന്നാനുളള കാരണവും ബ്ലെസ്ലി പറഞ്ഞിരുന്നു. അന്ന് ആ വാക്കുകള്‍ വളരെ പോസിറ്റീവായിട്ടാണ് ദില്‍ഷ കേട്ടിരുന്നത്. മനസില്‍ തോന്നുന്നത് അടക്കിവെക്കാതെ പറയുന്നതു തന്നെയാണ് നല്ലത്, എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവരുതെന്നും ദില്‍ഷ പറഞ്ഞു. ഈ സംസാരത്തിന് ശേഷമായിരുന്നു പ്രണയവാര്‍ത്ത മോഹന്‍ലാലിന്റെ ചെവിയി യില്‍ എത്തിയത്.


Click it and Unblock the Notifications











