'ബ്ലെസ്ലി കളിക്കുന്നത് ബു​​ദ്ധികൊണ്ടാണ്, സുചിത്ര ധന്യയുടെ സുഹൃത്തല്ല'; ധന്യയുടെ ഭർത്താവ് ജോൺ പറയുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മികച്ച മത്സരാർഥികളിൽ‌ ഒരാളായി മുന്നേറികൊണ്ടിരിക്കുകയാണ് നടി ധന്യ മേരി വർ​ഗീസ്. പകുതി ദൂരം പിന്നിടുന്ന ബി​ഗ് ബോസിൽ തുടക്കത്തിൽ ധന്യ സെയ്ഫ് ​ഗെയിമായിരുന്നു കളിച്ചിരുന്നതെങ്കിലും ഇപ്പോൾ സ്വന്തമായി ധൈര്യത്തോടെ ​ഗെയിം കളിക്കാൻ ധന്യ ശ്രമിക്കുന്നുണ്ട്.

അതിനാൽ തന്നെ ധന്യയോടുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാടിലും വ്യത്യാസം വന്നിട്ടുണ്ട്. ധന്യയെ കൂടാതെ തനിക്ക് ഇപ്പോഴുള്ള മത്സാരാർഥികളിൽ ഏറ്റവും ഇഷ്ടപ്പെട്ട മത്സാരാർഥിയാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ ധന്യയുടെ ഭർത്താവും നടനുമായ ജോൺ.

bigg boss malayalam season 4,  bigg boss malayalam, bigg boss malayalam news, dilsha robin, Dhanya Mary Varghese, Dhanya Mary Varghese Blessle, Blessle video,  ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്ത, ദിൽഷ റോബിൻ

'ബ്ലെസ്ലിയോട് ധന്യയ്ക്ക് ശേഷം ഇഷ്ടം തോന്നിയത് എന്നാണ് ജോൺ പറയുന്നത്. ധന്യ എന്തായാലും ഫൈനൽ ഫൈവിൽ വരും. ബി​ഗ് ബോസിന്റെ ആദ്യ സീസണൊന്നും ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ഞാൻ ഷോയുടെ അഡിക്ടാണ്. ധന്യയ്ക്ക് ശേഷം വീട്ടിൽ നന്നായി മത്സരിക്കുന്നുവെന്ന് തോന്നിയ ഒരാൾ ബ്ലെസ്ലിയാണ്.'

'അവന് നല്ല ബുദ്ധിയുണ്ട്. കൂടാതെ നല്ല പ്ലയറുമാണ്. ടാസ്ക്കെല്ലാം നന്നായി ചെയ്യുന്ന മത്സരാർഥിയാണ്. പക്ഷെ അവനുള്ള ഒരു പ്രശ്നമെന്നത് മറ്റുള്ളവരെ പറഞ്ഞ് കൺവീൻസ് ചെയ്യിക്കാൻ സാധിക്കുന്നില്ല എന്നതാണ്. ബ്ലെസ്ലി നല്ല ബ്രില്യന്റാണ് ഒരുപാട് കാര്യങ്ങളിൽ.'

'ഞാൻ നാലാം സീസൺ സ്ഥിരമായി കാണാറുണ്ട്. ലൈവ് സ്ട്രീമിങിന് അഡിക്ടാണ്. ഇവരെന്താണ് ചെയ്യുന്നതെന്ന് എപ്പോഴും നോക്കികൊണ്ടിരിക്കാനുള്ള തോന്നലുണ്ട്. എല്ലാവരും നല്ല പ്ലയേഴ്സാണ്. ബി​ഗ് ബോസ് വീട്ടിൽ ധന്യയുടെ ബെസ്റ്റ് ഫ്രണ്ടായി തോന്നിയിരിക്കുന്നത് അഖിലിനേയാണ്.'

'സുചിത്ര അത്രത്തോളം നല്ലൊരു സുഹൃത്താണ് ധന്യയ്ക്ക് എന്ന് എനിക്ക് തോന്നിയിട്ടില്ല. സുചിത്രയും ധന്യയും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ പെട്ടന്ന് കണക്ടാകും എന്നല്ലാതെ സുചിത്രയോട് ധന്യയ്ക്ക് അടുത്ത സൗഹൃദമുള്ളതായി തോന്നിയിട്ടില്ല' ജോൺ വിശദമാക്കി.

നാലാം സീസൺ അമ്പത് ദിവസം പിന്നിടുമ്പോൾ ഞായറാഴ്ചത്തെ എപ്പിസോ‍ഡിലാണ് ആരായിരിക്കും ഈ ആഴ്ച പുറത്ത് പോകുന്നതെന്ന് അറിയാൻ സാധിക്കുക.

bigg boss malayalam season 4,  bigg boss malayalam, bigg boss malayalam news, dilsha robin, Dhanya Mary Varghese, Dhanya Mary Varghese Blessle, Blessle video,  ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്ത, ദിൽഷ റോബിൻ

ധന്യയും നോമിനേഷൻ പട്ടികയിലുണ്ട്. അപർണ, ലക്ഷ്‍മിപ്രിയ, വിനയ് മാധവ്, റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിങ്ങനെ ആറ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ധന്യയ്ക്ക് പുറമെ ഇടംപിടിച്ചിരിക്കുന്നത്.

റോൺസന് ആദ്യം നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും നോമിനേഷൻ ഫ്രീ കാർഡ് ഉപയോ​ഗിച്ച് ജാസ്മിൻ ലിസ്റ്റിൽ നിന്നും സേവ് ചെയ്തിരുന്നു. ശക്തയായ മത്സരാർഥി നിമിഷയാണ് കഴിഞ്ഞ വാരം എവിക്ടായത്. ശനിയാഴ്ചത്തെ എപ്പിസോഡിൽ ബ്ലെസ്ലി സേഫായതായും മോഹൻലാൽ അറിയിച്ചിരുന്നു.

ബാക്കിയുള്ള ആറുപേരുടെ വിധയാണ് ഞായറാഴ്ച പ്രഖ്യാപിക്കുക. ബി​ഗ് ബോസ് ഹൗസിലെ ഒമ്പതാം വാരത്തിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതും ബ്ലെസ്ലിയാണ്.

തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ൽ ധന്യ മേരി വർഗീസ് സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് നന്മ എന്ന ചിത്രത്തിലാണെങ്കിലും തലപ്പാവ് എന്ന ചിത്രത്തിലെ ധന്യയുടെ അഭിനയമാണ് ശ്രദ്ധിക്കപ്പെട്ടത്.

അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു സീതാകല്യാണം. വൈരം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരള കഫെ തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്.

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ബി​ഗ് ബോസ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തും.

ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X