For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയസ് അല്ല പക്വതയാണ് കാര്യം, മനസ്സിലുള്ള പ്രണയം തുറന്ന് പറഞ്ഞ് ബ്ലെസ്ലി; ദില്‍ഷയുടെ പ്രതികരണം ഇങ്ങനെ...

  |

  സംഭവബഹുലമായ ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ തന്നെ സംഭവ ബഹുലമായ നിരവധി സംഭവങ്ങളാണ് ഹൗസില്‍ നടന്നരിക്കുന്നത്. 16 മത്സരാര്‍ത്ഥികളും വളരെ ചെറിയ സമയം കൊണ്ട് തന്നെ മത്സരത്തില്‍ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോ എന്താണെന്ന് മനസ്സിലാക്കി കൊണ്ടാണ് 16 മത്സരാര്‍ത്ഥികളും ഹൗസില്‍ നില്‍ക്കുന്നത്. ദിവസം കഴിയുന്തോറും മത്സരാര്‍ത്ഥികള്‍ തമ്മിലുളള മത്സരവും കടുക്കുകയാണ്.

  സംശയമായിരുന്നു, അഭിനയം നിര്‍ത്താന്‍ പറഞ്ഞു, പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം

  ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ഥികളാണ് ബ്ലെസ്ലിയും ദില്‍ഷയും. നര്‍ത്തകിയായ ദില്‍ഷ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. എന്നാല്‍ ബിബി 4 ലെ പുതുമുഖമാണ് ബ്ലെസ്ലി. ഗെയിമില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ട് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായിട്ടുണ്ട്. നല്ല പിന്തുണയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്.

  എന്നെക്കാള്‍ പ്രായമുണ്ട്, വല്ലാത്തൊരു ഫീല്‍ ആയിരുന്നു, ആണ്‍സുഹൃത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് അശ്വിന്‍

  വഴക്കും പ്രശ്നങ്ങളും പോലെ തന്നെ ബിഗ് ബോസ് ഷോകളില്‍ പ്രണയങ്ങളും രൂപപ്പെടാറുണ്ട്. ഇപ്പോഴിത സീസണ്‍ 4 ലും പ്രണയം മൊട്ടിടുകയാണ്. ദില്‍ഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് ബ്ലെസ്ലി. ഷോ കഴിഞ്ഞതിന് ശേഷം ആലോചിക്കാനാണ് ദില്‍ഷയോട് പറയുന്നത്. എന്നാല്‍ തനിക്ക് അങ്ങനയൊരു ഇഷ്ടമില്ലെന്നും പുറത്ത് ഇറങ്ങിയതിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരാമെന്നാണ് ദില്‍ഷയുടെ മറുപടി. ഇരുവരും സംസാരിക്കുന്നതിനിടയില്‍ നടന്‍ റോണ്‍സണ്‍ അവിടെ എത്തുന്നുണ്ട്.

  'ഇവിടെന്ന് പോയാലും പുറത്ത് പാർട്ടണർഷിപ്പില്‍ പോകമെന്ന് പറഞ്ഞ് കൊണ്ടാണ് തന്റെ ഇഷ്ടം ബ്ലെസ്ലി തുറന്ന് പറഞ്ഞത്. എന്നാല്‍ പെട്ടെന്ന് ഒരാളോട് സെറ്റാവില്ലെന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാമെന്നും ദില്‍ഷ പറഞ്ഞു. തന്റെ കാര്യമാണ് പറഞ്ഞത്. ഔട്ടാണെങ്കില്‍
  പുറത്ത് കാണാമെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. എന്നാലും നമ്മള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്ന് ദില്‍ഷ വീണ്ടും ഓർമിപ്പിച്ചു. ബാക്കിയുള്ള കാര്യങ്ങള്‍ പുറത്ത് വന്നിട്ട് നോക്കാമെന്നായികുന്നു ബ്ലെസ്ലിയുടെ മറുപടി

  തന്നേക്കാള്‍ ഇളയതാണ് ബ്ലെസ്ലി എന്നും തനിക്ക് പ്രായം കൂടിയ ആളുകളെയാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമെന്നും ദില്‍ഷ പറഞ്ഞു. എന്നാല്‍ മെച്യൂരിറ്റിയൊക്കെ മനസ്സില്‍ അല്ലേ എന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. നിന്നെക്കാള്‍ മെച്യൂരിറ്റി തനിക്കാണെന്നു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ പുറത്ത് പോയാലും ഇല്ലെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാമെന്നായിരുന്നു സംസാരത്തിന്റെ അവസാനം വരെ ദില്‍ഷ പറഞ്ഞത്. താന്‍ അത്തരത്തിലുളള ഒരാള്‍ അല്ലെന്നും ദില്‍ഷ പറഞ്ഞു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ് ബ്ലെസ്ലി.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ദിവസങ്ങള്‍ക്ക് മുന്‍പ് ദില്‍ഷയോടുള്ള ക്രഷ് ബ്ലെസ്ലി തുറന്ന് പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട പ്രണയം പറയാന്‍ അവസരം നല്‍കിയ ടാസ്‌ക്കിനിടയിലാണ് ബ്ലെസ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് അങ്ങനെയൊരു താല്‍പര്യം തോന്നാനുളള കാരണവും വെളിപ്പെടുത്തിയിരുന്നു.
  വീട്ടുകാരേടുള്ള സ്നേഹവും അടുപ്പവുമാണ് ആകര്‍ഷിച്ചതെന്നാണ് ബ്ലെസ്ലി പറഞ്ഞത്. 'തനിക്കോ തന്റെ സഹോദരങ്ങള്‍ക്കോ ഒരു പക്ഷെ ഇത്തരത്തില്‍ വീട്ടുകാരെ സ്നേഹിക്കാന്‍ കഴിയില്ലായിരിക്കും. തോന്നിയത് പങ്കുവച്ചു എന്നേയുള്ളൂവെന്നും എപ്പോഴത്തേക്കുമുള്ള തോന്നല്‍ ആയിക്കൊള്ളണമെന്നില്ലെന്നും ബ്ലെസ്ലി അന്ന് പറഞ്ഞു. എല്ലാം പോസിറ്റീവ് രീതിയില്‍ കേട്ടിരിക്കുകയായിരുന്നു ദില്‍ഷ.
  മനസില്‍ തോന്നുന്നത് അടക്കിവെക്കാതെ പറയുന്നതു തന്നെയാണ് നല്ലതെന്നും എന്നാല്‍ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന് മാത്രമേ ഉള്ളുവെന്നും ദില്‍ഷ അന്ന് കൂട്ടിച്ചേര്‍ത്തു.

  English summary
  Bigg Boss Malayalam Season 4 Blesslee propose To Dilsha, Her Reaction Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X