ദിൽഷായോട് അന്ന് പറഞ്ഞ കാര്യം സത്യമോ; ഗെയിമുകളിൽ ബ്ലെസ്ലിക്ക് ഉഷാറില്ലാത്തതിനെക്കുറിച്ച് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ദിനങ്ങളിൽ എത്തിയിരിക്കുകയാണ്. വീട്ടിനുള്ളിലെ എട്ട് മത്സരാർഥികൾക്കും ഓരോ ദിവസവും കാഠിന്യമേറിയതായിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക് തന്നെ അതിനു ഉദാഹരണമാണ്.

ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക്ക് എല്ലാ മത്സരാർഥികൾക്കും ഒരുപോലെ പ്രധാനപെട്ടതാണ്. ടാസ്ക്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന മത്സരാർഥിക്ക് അടുത്ത ആഴ്ചത്തെ എവിക്ഷനിൽ നിന്നും മുക്തി നേടി നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാം എന്നതാണ് പ്രത്യേകത.

കഴിഞ്ഞ ദിവസം രാവിലെ നാല് മണിക്ക് തന്നെ ആദ്യത്തെ ടാസ്ക്ക് തുടങ്ങി. വെള്ള ചട്ടം എന്ന് പേര് നൽകിയിരുന്ന ടാസ്ക്ക് അതി കഠിനം ആയിരുന്നു. തൂണുകളില്‍ കെട്ടിയിട്ട ബക്കറ്റില്‍ വെള്ളം ഉണ്ടായിരിക്കും. അത് ഹാന്‍ഡില്‍ പിടിച്ച് മറയാതെ നിര്‍ത്തണം എന്നതാണ് ടാസ്‌ക്. കൈ മടക്കരുത്, ഹാന്‍ഡില്‍ നിന്നും പിടി വിടരുത്. വെള്ളം നിലത്ത് വീഴ്ത്തരുത് എന്നിങ്ങനെയുള്ള നിബന്ധനകളും ബിഗ് ബോസ് നൽകി.

 ഊന്നുവടിയുമായി വീഴുകയായിരുന്നു

വളരെ പ്രയാസമുള്ള ടാസ്ക്ക് ആയിരുന്നിട്ടും എല്ലാവരും മണിക്കൂറുകളോളം പിടിച്ച് നിന്നു. ഗെയിം തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബ്ലെസ്ലി ഒരു കൈ കൊണ്ട് മൂക്ക് തുടക്കുകയും മുഖത്ത് പിടിക്കുകയും എല്ലാം ചെയ്തു.

ഇത് കണ്ട റിയാസ് ബ്ലേസ്‌ലിയെ പുറത്താക്കാൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. ഗെയിമിൽ ഏറ്റവും കുറവ് പോയിന്റ് നേടിയത് ബ്ലെസ്‌ലിയാണ്.

തുടർന്ന് രണ്ടാമത്തെ ഗെയിമായ ഊന്നുവടി എത്തി. ഈ ഗെയിമിൽ തന്നാൽ ആവുന്ന രീതിയിൽ കളിയ്ക്കാൻ ബ്ലെസ്ലി ശ്രമിച്ചു.

എന്നാൽ ഒരവസരത്തിൽ ഊന്നുവടിയുമായി വീഴുകയായിരുന്നു. എന്നാൽ മൂന്നാമത്തെ ഗെയിം തീർച്ചയായും ബ്ലെസ്ലിക്ക് വേണ്ടി ഉള്ളതായിരുന്നു എന്ന് വേണം കരുതാൻ.

ഒരു ഗായകൻ എന്ന നിലയിൽ ബ്ലെസ്ലിക്ക് കസറാൻ പറ്റിയ അവസരമായിരുന്നു.

ഒരു ഗാനത്തിന്റെ ബി ജി എം നൽകിയിട്ട് അത് ഏത് പാട്ടാണെന്ന് ബിഗ് ബോസ് ചോദിച്ചു. ശെരിയായ പാട്ട് മത്സരാർഥികൾ പാടുക എന്നതായിരുന്നു ടാസ്ക്ക്. ഒരു ഗായകൻ എന്ന നിലയിൽ ബ്ലെസ്ലിക്ക് കസറാൻ പറ്റിയ അവസരമായിരുന്നു.

എന്നാൽ അതും ഉപയോഗിക്കാൻ താരം തയ്യാറായില്ല. ബ്ലെസ്ലി അറിഞ്ഞുകൊണ്ടാണോ ഗെയിമുകളിൽ എല്ലാം ഇങ്ങനെ പെരുമാറുന്നത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ഉന്നയിക്കുന്ന ചോദ്യം. ഈ ചോദ്യം ഏറെ പ്രസക്തവുമാണ്.

Recommended Video

Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
ബിഗ് ബോസ് വീട്ടിൽ തുടരാൻ താല്പര്യം ഇല്ല

കഴിഞ്ഞ ആഴ്ച ബ്ലെസ്ലി ധന്യയോടും പിന്നീട് ദിൽഷായോട് തനിക്ക് ബിഗ് ബോസ് വീട്ടിൽ തുടരാൻ താല്പര്യം ഇല്ല എന്ന് പറയുകയുണ്ടായി. ജയിച്ച കപ്പ് നേടേണ്ടെന്നും ആ കപ്പിൽ ബിഗ് ബോസ് വീട്ടിലെ പലരുടെയും കണ്ണീർ കാണുമെന്നും അതൊന്നും ജീവിതകാലം മുഴുവൻ ചുമക്കാൻ തനിക്ക് ആവില്ലെന്നും താരം പറയുകയുണ്ടായി.

അതുകൊണ്ട് തന്നെ മനഃപൂർവം ഷോയിൽ നിന്നും പിന്മാറാനാണോ ബ്ലെസ്ലി ഇങ്ങനെ ചെയ്യുന്നത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം. വീട്ടിൽ ഇപ്പോൾ നിലവിൽ ഉള്ള മത്സരാർഥികളിൽ ആരാധകർ ഏറെയുള്ള മത്സരാർഥികൂടിയാണ് ബ്ലെസ്ലി. അതിനാൽ താരത്തിന്റെ ഇപ്പോഴത്തെ മോശം പ്രകടനം പ്രേക്ഷകരിൽ വല്ലാത്ത നിരാശയാണ് ജനിപ്പിക്കുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X