ലവ് സ്ട്രാറ്റര്‍ജി പൊളിച്ച് ബ്ലെസ്ലി; കളി മാറി, ബിഗ് ബോസില്‍ ദില്‍ഷയോടുള്ള ക്രഷ് തുറന്ന് പറഞ്ഞ് താരം

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ ശക്തമായൊരു പ്രണയം ഉണ്ടായിരുന്നു. പേളി മാണിയും ശ്രീനിഷ് അരവിന്ദും പരിചയപ്പെടുകുയം ഇഷ്ടപ്പെടുകയും ചെയ്തത് ബിഗ് ബോസിലൂടെയാണ്. ഇപ്പോള്‍ നല്ല കുടുംബമായി കഴിയുകയാണ് താരങ്ങള്‍. അതുകൊണ്ട് തന്നെ പുതിയതായി ഷോ ആരംഭിക്കുമ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് അതിലൊരു പ്രണയം ഉണ്ടാവുമോ എന്നാണ്. കഴിഞ്ഞ സീസണുകളില്‍ ലവ് സ്ട്രാറ്റര്‍ജി വന്നെങ്കിലും അത് ശക്തമായി മാറിയിരുന്നില്ല.

നാലാം സീസണിലേക്ക് എത്തുമ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടാവുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അവിവാഹിതരായ താരങ്ങള്‍ ഇത്തവണ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അതേ സമയം ഡോക്ടര്‍ റോബിന്‍ നടത്താനിരുന്ന ലവ് സ്ട്രാറ്റര്‍ജി പൊളിച്ച് കൈയ്യില്‍ കൊടുത്തിരിക്കുകയാണ് ബ്ലെസ്ലി.

ഇവിടെ വന്നപ്പോഴെക്കും എനിക്ക് ദില്‍ഷയോടാണ് ക്രഷ് തോന്നുന്നത്

കഴിഞ്ഞ ദിവസം പ്രണയത്തെ കുറിച്ച് പറയാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. അതില്‍ സംസാരിച്ച് കൊണ്ടിരുന്ന ബ്ലെസ്ലി ബിഗ് ബോസില്‍ തനിക്കുണ്ടായ ക്രഷിനെ പറ്റിയും സൂചിപ്പിച്ചു. 'ഇവിടെ വന്നപ്പോഴെക്കും എനിക്ക് ദില്‍ഷയോടാണ് ക്രഷ് തോന്നുന്നത്' എന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. മുന്‍പ് നിനക്ക് ഞാനൊരു അവസരം തന്നാല്‍ പ്രണയിക്കുമോ എന്ന് ദില്‍ഷ ബ്ലെസ്ലിയോട് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ നോക്കും എന്നും താരം പറഞ്ഞിരുന്നു. ഇതെല്ലാം ചേര്‍ത്ത് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നത്.

 ഡോക്ടര്‍ റോബിനിട്ടുള്ള മുട്ടന്‍പണിയായി പോയെന്നാണ് ബ്ലെസ്ലിയോട് ആരാധകര്‍ പറയുന്നത്

പ്രണയം എന്ന് പറഞ്ഞില്ലെങ്കിലും ആരാധനയാണ് പറഞ്ഞതിനാല്‍ ഇതൊരു ഗെയിം മാത്രമാണ്. എന്നാല്‍ ഡോക്ടര്‍ റോബിനിട്ടുള്ള മുട്ടന്‍പണിയായി പോയെന്നാണ് ബ്ലെസ്ലിയോട് ആരാധകര്‍ പറയുന്നത്. 'അങ്ങനെ ചെക്കന്‍ ദില്‍ഷയോടുള്ള ക്രഷ് തുറന്നു പറഞ്ഞിരിക്കുന്നു. നല്ല അടിപൊളി ട്വിസ്റ്റ്'. ഒരൊറ്റ എപ്പിസോഡ് കൊണ്ട് ബ്ലെസ്സ്‌ലി സ്‌കോര്‍ ചെയ്തത് കലക്കി. എന്തായാലും അവന്‍ സ്ട്രാറ്റര്‍ജിയ്ക്ക് കിടിലനൊരു പണി കൊടുത്തതാണെന്ന കാര്യത്തില്‍ സംശയമില്ല തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

താന്‍ ഒരിക്കലും പ്രണയിച്ചു കളിക്കില്ലെന്ന് ബ്ലെസ്സി മുന്‍പേ പറഞ്ഞിട്ടുണ്ട്

കഴിഞ്ഞ എപ്പിസോഡുകളില്‍ നിമിഷയും ജാസ്മിനും പറഞ്ഞ് റോബിന്റെ ലവ് സ്ട്രാറ്റര്‍ജിയെ കുറിച്ച് ബ്ലെസ്ലി അറിഞ്ഞിരുന്നു. അങ്ങനൊരു പ്ലാന്‍ അദ്ദേഹത്തിനുണ്ടല്ലേ എന്നോര്‍ത്ത് താരം അതിശയിക്കുകയും ചെയ്തിരുന്നു. എന്തായാലും റോബിന്റെ ഗെയിം പ്ലാന്‍ തന്നെ ഉപയോഗിച്ച് ഒരു മുഴം മുന്നെ എറിഞ്ഞ ബ്ലെസ്ലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹമാണ്. അതേ സമയം താന്‍ ഒരിക്കലും പ്രണയിച്ചു കളിക്കില്ലെന്ന് ബ്ലെസ്സി മുന്‍പേ പറഞ്ഞിട്ടുണ്ട്. അതുമാത്രമല്ല ബ്ലെസ്ലിയെക്കാളും പ്രായക്കൂടുതല്‍ ദില്‍ഷയ്ക്ക് ആണ്. ശരിക്കുമൊരു പ്രണയം അല്ലെങ്കിലും താരങ്ങള്‍ നല്ലൊരു ഗെയിം കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും ബ്ലെസ്ലിയുടെ ഈ വെളിപ്പെടുത്തല്‍ റോബിന്റെ സ്ട്രാര്‍ജിയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ റോബിനെതിരെ ശക്തമായ ട്രോളുകളാണ് നിറയുന്നത്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
ബ്ലെസ്ലി നമ്മള്‍ ഉദ്ദേശിച്ച ആളല്ല

എന്തായാലും ബ്ലെസ്ലി നമ്മള്‍ ഉദ്ധേശിച്ച ആളല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഷോ കാണുന്നവരെ പോലും താന്‍ ഒന്നുമല്ലെന്ന് തോന്നിപ്പിച്ച് തന്നെ തന്നെ ചെറുതായി ട്രോളിയും തമാശ പറഞ്ഞും ബിഗ് ബോസ് ഹൗസില്‍ സേഫായി നിന്നു. ശേഷം മത്സരാര്‍ഥികളെയും ഗെയിമിനെയും ശരിക്കും മനസിലാക്കി ബിഗ് ബോസ് ഹൗസിലെ മലയാള ഭാഷയുടെ യശ്ശസ് ഉയര്‍ത്തി കൊണ്ട് ബ്ലെസ്ലി ഗെയിം തുടങ്ങി. ടാസ്‌കുകളൊക്കെ വേറെ ലെവലാക്കി പ്രേക്ഷക പിന്തുണ നേടിയിരിക്കുകയാണിപ്പോള്‍. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഒന്നുറപ്പിച്ചോ, ഫിനാലെയില്‍ മത്സരിക്കുന്ന ടോപ് ഫൈവില്‍ ഒരാള്‍ ബ്ലെസ്ലി ആയിരിക്കുമെന്നും ആരാധകര്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X